വനിത നേതൃത്വത്തിന് കളമൊരുങ്ങുന്നു? അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന് സാധ്യതയേറുന്നു
മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ “അമ്മ”യുടെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേതാ മേനോൻ എത്താൻ സാധ്യതയേറുന്നു. ഓഗസ്റ്റ് 15-ന് നടക്കാനിരിക്കുന്ന “അമ്മ” തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് സ്ഥാനാർത്ഥികളാണ് നിലവിൽ മത്സരരംഗത്തുള്ളത്. ഒരു വനിതാ പ്രസിഡന്റ് സംഘടനയുടെ തലപ്പത്ത് വരുന്നത് സ്വാഗതാർഹമാണെന്ന് നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുമായി ഈ വിഷയത്തിൽ ജഗദീഷ് ചർച്ചകൾ നടത്തുന്നുണ്ട്. ഇവരുടെ പിന്തുണ ലഭിക്കുകയാണെങ്കിൽ താൻ പിന്മാറാൻ തയ്യാറാണെന്നും ജഗദീഷ് അറിയിച്ചിട്ടുണ്ട്….