Headlines

സുശാന്ത് സിംഗ് രാജ്പുത്തിന്റെ അഞ്ച് ബന്ധുക്കൾ വാഹനാപകടത്തിൽ മരിച്ചു

ചൊവ്വാഴ്ച ബിഹാറിലെ ലഖിസരായി ജില്ലയിൽ വാഹനാപകടത്തിൽ ആറ് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച ആറ് പേരിൽ അഞ്ച് പേരും അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ബന്ധുക്കളാണെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ ഹൽസി പോലീസ് സ്റ്റേഷൻ കീഴിലുള്ള പിപ്ര ഗ്രാമത്തിന് സമീപം സിക്കന്ദ്ര-ഷെയ്ഖ്പുര ദേശീയ പാത-333 ലാണ് അപകടമുണ്ടായതെന്ന് വൃത്തങ്ങൾ അറിയിച്ചു. പട്‌നയിൽ നിന്ന് ജാമുയിയിലേക്ക് മടങ്ങുകയായിരുന്ന ഇവർ ഒരു ബന്ധുവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ പോയതായിരുന്നു. പെട്ടെന്ന് അവരുടെ വാഹനം കാലിയായ എൽപിജി…

Read More

പ്രഭാത വാർത്തകൾ

  🔳സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ സ്പെഷ്യല്‍ ഓഡിറ്റ് വിവരങ്ങളും പുറത്തുവന്നതോടെ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതിയുടെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ബിജെപി. ബാങ്ക് നിക്ഷേപങ്ങള്‍ പലിശ നഷ്ടം വരുത്തി പിന്‍വലിക്കുന്നതും കിഫ്ബി നിയമനങ്ങളിലെ ക്രമക്കേടുകളും കിഫ്ബി പദ്ധതികളുടെ കാലതാമസവും ദൈനംദിന ചെലവുകളിലെ വീഴ്ചകളും സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് ഉയര്‍ത്തുന്നു. കിഫ്ബി സിഎജി റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചതെന്തിനെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി…

Read More

പ്രഭാത വാർത്തകൾ

  🔳രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയില്‍നിന്ന് മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍ വിട്ടുനിന്നതില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടിയില്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് പുറമേ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു എന്നിവരും പങ്കെടുത്തിരുന്നില്ല. പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ നെഹ്‌റുവിന്റെ ജന്മവാര്‍ഷിക പരിപാടിയില്‍ അസാധാരണമായ സംഭവങ്ങളാണ് നടന്നതെന്ന് ജയറാം രമേശ് ട്വീറ്റ് ചെയ്തു. ഇതിലും മോശമായി കാര്യങ്ങള്‍ ചെയ്യാനാകുമോ എന്നും അദ്ദേഹം…

Read More

പ്രഭാത വാർത്തകൾ

  🔳അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 17 വരെ വിലക്ക് ഏര്‍പ്പെടുത്തി. ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതാണെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പരിശോധിച്ചുവരികയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാന്‍ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് ദില്ലിയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വായുനിലവാര സൂചിക 50 ല്‍ താഴെ വേണ്ടിടത്ത്…

Read More

പ്രഭാത വാർത്തകൾ

  🔳ഹിന്ദുത്വയെ ഐഎസ് തീവ്രവാദത്തോട് ഉപമിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ഹിന്ദു മതവും ഹിന്ദുത്വവും രണ്ടാണെന്നും ജനങ്ങളെ കൊല്ലാനോ തല്ലാനോ അല്ല ഹിന്ദുമതം പറയുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജന്‍ ജാഗ്രന്‍ അഭിയാന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. 🔳രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത ഹിന്ദു വിരുദ്ധരാണെന്ന് ബി.ജെ.പി. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകത്തിലെ പരാമര്‍ശം വിവാദമായ…

Read More

പ്രഭാത വാർത്തകൾ

  🔳2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി. കങ്കണാ റണാവത്തിന്റെ പരാമര്‍ശത്തെ ഭ്രാന്തെന്നോ രാജ്യദ്രോഹമെന്നോ ആണ് താന്‍ വിളിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ”മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു, ഗാന്ധി ഘാതകരെ പ്രകീര്‍ത്തിക്കുന്നു. മംഗള്‍ പാണ്ഡെ, റാണി ലക്ഷ്മി ഭായി, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ലക്ഷക്കണക്കിന് വരുന്ന സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗത്തെ അപമാനിച്ചുവെന്നും…

Read More

പ്രഭാത വാർത്തകൾ

  🔳കാലാവസ്ഥാവ്യതിയാനം ലോകത്തെ സകലജീവജാലങ്ങളെയും ബാധിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തെല്ലായിടത്തും വളരെ പ്രകടമായി അതിന്റെ സൂചനകളും കാണുന്നുണ്ട്. ആ സൂചനകളൊന്നും തന്നെ നാം തള്ളിക്കളയരുത് എന്നതിന്റെ ഏറ്റവും നിര്‍ണായകമായ തെളിവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കാനഡയില്‍ ആദ്യത്തെ ‘കാലാവസ്ഥാ വ്യതിയാന രോഗി’ തന്നെ ഉണ്ടായിരിക്കുന്നു. ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കാനഡയിലെ ഈ എഴുപതുകാരിയെ ശ്വാസതടസത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പിന്നീട് ഡോക്ടര്‍ പറഞ്ഞതാവട്ടെ ഇവരുടെ ശ്വാസതടസത്തിന് കാരണം കാലാവസ്ഥാവ്യതിയാനം ആണെന്നാണ്. ബ്രിട്ടീഷ് കൊളംബിയ…

Read More

പ്രഭാത വാർത്തകൾ

  🔳കോവിഡ് കാരണമുള്ള യാത്രാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിന് 96 രാജ്യങ്ങളുമായി ഇന്ത്യ പരസ്പര ധാരണയിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇന്ത്യയുടെ കോവീഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവ 96 രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഈ രാജ്യങ്ങളുടെ പട്ടിക കോവിന്‍ പോര്‍ട്ടലില്‍ കാണാനാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇത് മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 🔳മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. പുതിയ അണക്കെട്ട് വേണ്ടെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മതിയെന്നുമുള്ള പ്രഖ്യാപിത നിലപാട് ഉയര്‍ത്തിയാണ്…

Read More

വാർത്തകൾ വിരൽത്തുമ്പിൽ

  🔳പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി വീണ്ടും കേരള ഹൈക്കോടതി. ഇത് എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ജി.എസ്.ടി കൗണ്‍സിലിനോട് കോടതി നിര്‍ദേശിച്ചു. വിശദീകരണം പത്തുദിവസത്തിനുള്ളില്‍ കോടതി മുന്‍പാകെ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 🔳റഫാല്‍ കരാറില്‍ പുതിയ തെളിവുകള്‍ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട്. കരാറിനായി ദസോ എവിയേഷന്‍ 65 കോടി രൂപ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തക്ക് നല്‍കിയെന്നാണ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്….

Read More

ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സമരം തുടരുന്നത് എന്തിനാണ്; ഗവേഷക വിദ്യാർഥിനിക്കെതിരെ മന്ത്രി രാധാകൃഷ്ണൻ

  എം ജി സർവകലാശാലയിൽ നിരാഹാര സമരം തുടരുന്ന ഗവേഷക വിദ്യാർഥിനിയുടെ സമരത്തെ വിമർശിച്ച് പിന്നോക്ക ക്ഷേമമന്ത്രി കെ രാധാകൃഷ്ണൻ. ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ടുപോകുന്നതിന്റെ താത്പര്യമെന്താണ്. സർക്കാർ കൃത്യമായി ഇടപെട്ടതാണ്. വിദ്യാർഥിനിക്ക് ഗവേഷണം പൂർത്തിയാക്കാൻ സാധിക്കാത്തതിൽ പല കാരണങ്ങളുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു ഗവേഷണ കാലാവധി 2019ൽ കഴിഞ്ഞതാണ്. എന്നാൽ ഇതിന് ശേഷവും ഗവേഷണം നടത്താൻ സർവകലാശാല അനുമതി നൽകി. ഇതിനിടെയാണ് അധ്യാപകൻ നന്ദകുമാറിനെതിരെ പരാതി വന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് നന്ദകുമാറിനെ…

Read More