Headlines

പ്രഭാത വാർത്തകൾ

  🔳കര്‍ഷക സമരം തുടരാന്‍ സമര സമിതി തീരുമാനിച്ചു. ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടക്കും. കാബിനറ്റില്‍ പോലും കൂടിയാലോചന നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം എടുക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് സമിതി വ്യക്തമാക്കി. താങ്ങ് വില…

Read More

പമ്പ അണക്കെട്ട് തുറന്നു

പത്തനംതിട്ട: കെ എസ് ഇ ബിയുടെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ട് തുറന്നു. ശനിയാഴ്ച ഉച്ചയോടെയാണ്  ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തിയത്. 25 കുമക്‌സ് മുതല്‍ പരമാവധി 100 കുമക്‌സ് വരെയാണ് ജലം പുറത്തുവിടുക. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടുന്നതിനാണ് കലക്ടർ ഉത്തരവിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം പുറത്തേക്ക് ഒഴുക്കിവിട്ടു തുടങ്ങിയ ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു…

Read More

പ്രഭാത വാർത്തകൾ

  🔳കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. ‘ഈ രാജ്യത്ത് രാജവാഴ്ചയല്ല ഉള്ളത്. ടിവിയിലൂടെ പ്രഖ്യാപനം നടത്തിയാല്‍ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ലെന്നും സര്‍ക്കാരിന് കര്‍ഷകരോട് സംസാരിക്കേണ്ടി വരുമെന്നും രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തു. 🔳സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും തമ്മില്‍ മികച്ച ഏകോപനം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സൈബര്‍ കുറ്റങ്ങള്‍, മാവോയിസ്റ്റ് ആക്രമണങ്ങള്‍ തുടങ്ങിയ സുരക്ഷാ…

Read More

പരശുറാം, ഏറനാട് എക്‌സ്പ്രസുകളിൽ നവംബർ 25 മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും

  ദക്ഷിണ രെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി ജനറൽ കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്ത് ട്രെയിനുകൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്. ഈ മാസം 25 മുതൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. മലബാർ, മാവേലി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ഇതുവരെ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല 22609-മംഗലൂരു-കോയമ്പത്തൂർ ഇന്റർസിറ്റി-ആറ് കോച്ചുകൾ 22610 കോയമ്പത്തൂർ മംഗലൂരു ഇന്റർസിറ്റി-ആറ് കോച്ചുകൾ 16605-മംഗലൂരു-നാഗർകോവിൽ ഏറനാട്-ആറ് കോച്ചുകൾ 16606-നാഗർകോവിൽ-മംഗലൂരു ഏറനാട്-ആറ് കോച്ചുകൾ 16791-തിരുനെൽവേലി-പാലക്കാട് പാലരുവി-നാല് കോച്ചുകൾ 16792-പാലക്കാട്-തിരുനെൽവേലി പാലരുവി-നാല് കോച്ചുകൾ 16649-…

Read More

പ്രഭാത വാർത്തകൾ

  🔳സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളില്‍ ബോളീവുഡ് താരം കങ്കണ റണൗട്ടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ ശശി തരൂര്‍. കങ്കണയുടെ പരാമര്‍ശങ്ങള്‍ വിഡ്ഢിത്തങ്ങളാണെന്ന് തരൂര്‍ പറഞ്ഞു. ‘കങ്കണ കുറച്ച് ചരിത്രം വായിക്കേണ്ടതുണ്ട്. നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാല്‍ അത് ഞാന്‍ ലംഘിക്കുകയാണെന്ന് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി അവരോട് യാചിച്ചു എന്നാണ് കങ്കണ വിശ്വസിക്കുന്നതെങ്കില്‍… അവര്‍ക്ക് ഇക്കാര്യങ്ങളെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. എന്നെ ശിക്ഷിക്കണമെങ്കില്‍ ശിക്ഷിച്ചോളു, ഞാനാ…

Read More

ഇടുക്കി ഡാം ഇന്ന് തുറക്കും

ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്ന് തുറക്കും. അണക്കെട്ടിലെ ഒരു ഷട്ടർ ഇന്ന് രാവിലെ 10 മണിക്കാകും തുറക്കുക. ഒരു ഷട്ടർ 40 സെൻറീമീറ്റർ ഉയർത്തി 40000 ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുക. വൃഷ്ടിപ്രദേശത്ത് മഴ പെയ്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് നടപടി. മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 8 മണിക്ക് ഡാം ഷട്ടർ തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ 5.30 യ്ക്ക് 141 അടിയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡാം…

Read More

പ്രഭാത വാർത്തകൾ

  🔳വെറും വ്യവസ്ഥിതി മാത്രമല്ല ഇന്ത്യക്ക് ജനാധിപത്യമെന്നും അത് നമ്മുടെ പ്രകൃതത്തിലും ജീവിതത്തിന്റെ അംശവുമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ എല്ലാവരെയും ചേര്‍ത്ത് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ നമുക്ക് പുതിയ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും അനന്യസാധാരണമായ ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ടതുണ്ടെന്നും എല്ലാവരുടെയും ശ്രമത്തോടെ മാത്രമേ അത് നമുക്ക് സാധ്യമാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. 🔳സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് നടി കങ്കണ റണാവത്ത് നടത്തുന്ന പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ്…

Read More

പാലായില്‍ ഭര്‍തൃവീടിന് സമീപത്തെ കിണറ്റില്‍ യുവതിയുടെ മൃതദേഹം; ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും

കോട്ടയം പാലായില്‍ ഭർതൃവീടിന് സമീപത്തെ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ ചിന്നാര്‍ സ്വദേശിനി ദൃശ്യ(26) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഭർതൃവീടിന് 200 മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നാണ് ദൃശ്യയുടെ മൃതദേഹം കണ്ടെത്തിയത്. അഗ്‌നിരക്ഷാസേന കിണറ്റില്‍ നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി കിണറ്റില്‍ ചാടിയിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. യുവതിയുടെ സമൂഹ മാധ്യമ ഉപയോഗം ഭർതൃവീട്ടുകാർ ചോദ്യം ചെയ്തിരുന്നതായും ഇതാകാം…

Read More

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പാലക്കാട് ആർആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികൾ സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ദൃശ്യങ്ങൾ ലഭിച്ചെങ്കിലും കാറിന്റെ നമ്പർ വ്യക്തമല്ലാത്തത് പ്രതിസന്ധിയിലാക്കുന്നു. പ്രതികളുടെ ഫോൺ രേഖകൾ ശേഖരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സഞ്ജിത്തിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് കെ സുരേന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസ് എൻഐഎയ്ക്ക് കൈമാറണമെന്ന്…

Read More

പ്രഭാത വാർത്തകൾ

  🔳രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ നിരോധിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കപ്പെടണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി. ദേശീയ പത്രദിനത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിട്ടയായ രീതിയില്‍ മുന്നോട്ടുപോവുന്ന ഒരു സമൂഹത്തില്‍ സമൂഹ മാധ്യമങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ചൈന സോഷ്യല്‍ മീഡിയകളെ ഇല്ലാതാക്കിയെന്നും ഇന്ത്യയില്‍ സുപ്രീം കോടതി പോലും സമൂഹമാധ്യമങ്ങളുടെ ഇടപെടലില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ട് നമുക്ക് അവയെ നിരോധിക്കേണ്ടി വന്നേക്കാമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. ഫെയ്‌സ്ബുക്ക് ഇല്ലാതെ ജീവിക്കാന്‍ നമുക്ക് കഴിയില്ലേ എന്നും അദ്ദേഹം…

Read More