Headlines

ഉപയോ​ക്താക്കളുടെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും വ്യക്തി​ഗത പരസ്യത്തിനായി ഉപയോ​ഗിക്കും; സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തി ​ഗൂ​ഗിൾ

സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തി ഗൂഗിൾ. ഉപയോക്താക്കളുടെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും വ്യക്തിഗത പരസ്യത്തിനായി ഉപയോഗിക്കും. ജിമെയിൽ, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ് എന്നിവയിലെ വിവരങ്ങളാണ് വ്യക്തിഗത പരസ്യത്തിനായി ഉപയോഗിക്കുക. പരസ്യങ്ങൾക്കായി ഡാറ്റ ഉപയോഗിക്കരുതെന്ന ഗൂഗിളിന്റെ പഴയ നയത്തിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ സ്വകാര്യതാ നയം ഒക്ടോബർ 16ന് പുറത്തിറക്കിയതായാണ് റിപ്പോർട്ട്.

ഗൂഗിൾ ആപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ആക്‌സസ് ചെയ്യാൻ ഗൂഗിൾ സെർച്ച്, ജെമിനി എന്നിവയ്ക്ക് ഇതോടെ അവസരം ഒരുങ്ങുമെന്നും റിപ്പോർട്ട്. പരസ്യങ്ങളുടെ ഉള്ളടക്കം ഉപയോക്താവിന്റെ വ്യക്തിഗത ആവശ്യങ്ങൾ അനുസരിച്ച് ഗൂഗിൾ ക്രമീകരിക്കുമെന്നും റിപ്പോർട്ട്. പുതുക്കിയ നയം അനുസരിച്ച്, ഈ സേവനങ്ങളുമായി പങ്കിടുന്ന ഡാറ്റ, ഉപയോക്താവിന്റെ ക്രമീകരണങ്ങളെ ആശ്രയിച്ച്, പരസ്യങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കം വ്യക്തിഗതമാക്കാനും ഉപയോഗിച്ചേക്കാം.