കോവളം സ്പാ പീഡനക്കേസ്: നിരവധി ഏജന്റ് മാർക്ക് പങ്ക്, അന്വേഷണം കൂടുതൽ ഇടനിലക്കാരിലേക്ക്
കോവളം സ്പാ പീഡനക്കേസിൽ അന്വേഷണം കൂടുതൽ ഇടനിലക്കാരിലേക്ക്. പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചതിൽ നിരവധി ഏജന്റ് മാർക്ക് പങ്ക്. പീഡനം നടന്ന സ്പാകളിലെ മുൻജീവനക്കാരുടെയും ഇടപാടിനായി എത്തിയവരുടേയും വിവരം അന്വേഷണസംഘം ശേഖരിച്ചു. ഇവരെയും കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് നീക്കം. അതേസമയം പെൺകുട്ടി പഠിച്ച ആന്ധ്രയിലെ സ്കൂളിലടക്കമെത്തി അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം ഉടൻ ആന്ധ്രയിലേക്ക് പുറപ്പെടും. റിമാൻഡിലുഉള്ള 5 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ മനുഷ്യ കടത്തിന്റെയും സെക്സ് റാക്കറ്റിന്റെയും…
