Headlines

നാദിർഷയുടെ വളർത്തുപൂച്ച ചത്തത് ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ച് പൊലീസ്

സംവിധായകൻ നാദിർഷയുടെ വളർത്തുപൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൂച്ചയുടെ മരണം നേരത്തെയുണ്ടായ അസുഖങ്ങളെ തുടർന്നായിരുന്നു. കഴുത്തില്‍ വലിഞ്ഞുമുറുകിയാല്‍ ഉണ്ടാകുന്ന തരത്തിലുള്ള പാടുകള്‍ ജഡത്തില്‍ ഇല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. ദുരൂഹത ഒഴിഞ്ഞ സാഹചര്യത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പാലാരിവട്ടത്തുള്ള പെറ്റ് ഹോസ്പിറ്റലിനെതിരെ ഗുരുതരമായിട്ടുള്ള ആരോപണമാണ് സംവിധായകൻ നാദിർഷ ഉന്നയിച്ചത്. ഗ്രൂമിങ് ചെയ്യുന്നതിനായി സെഡേഷൻ എടുക്കുന്നതിന് വേണ്ടിയാണ് പാലാരിവട്ടത്തുള്ള പെറ്റ് ഹോസ്പിറ്റലിലേക്ക് പൂച്ചയെ എത്തിക്കുന്നത്. പിന്നീട് ഞങ്ങൾ തന്നേ ഗ്രൂമിങ്…

Read More

‘ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ ഒന്നിക്കണം, ആത്യന്തിക വിജയം ഇറാന്റേതാകും’; ഇസ്രയേലിനെ വിമർശിച്ച് തുർക്കി

ഇസ്രയേലിനെ വിമർശിച്ച് തുർക്കി. യുഎസ് -ഇറാൻ ആണവ ചർച്ചകൾ അട്ടിമറിക്കാനാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചതെന്ന് തുർക്കി പ്രസിഡന്റ് പറഞ്ഞു. ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ ഒന്നിക്കണം. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും രജബ് തയ്യിബ് എർദോഗൻ പറഞ്ഞു. ഇസ്താംബൂളിൽ ഒഐസി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ ആക്രമണത്തെ നിയമപരമായ വഴിയിലാണ് ഇറാൻ പ്രതിരോധിക്കുന്നത്. ആത്യന്തിക വിജയം ഇറാന്റേതാകും. ഇസ്രായേൽ ലക്ഷ്യം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനും ഇറാനുമൊപ്പം മുസ്‌ലിം ലോകം ഉറച്ചുനിൽക്കണം. പലസ്തീനിൽ ഇസ്രായേലിനെ തടഞ്ഞില്ലെങ്കിൽ അയൽരാജ്യങ്ങളിലേക്ക് കൂടി അവർ…

Read More

കായലോട് യുവതി ആത്മഹത്യ ചെയ്തത് അപമാന ഭയത്താൽ; പുറത്ത് വന്നത് SDPIയുടെ വികൃതമുഖം, താലിബാന് സമാനം’: കെ കെ രാഗേഷ്

കായലോട് ആൾക്കൂട്ട വിചാരണ പുറത്ത് വന്നത് എസ്ഡിപിഐയുടെ വികൃതമുഖമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് യുവതിയെ അപമാനിച്ചു. യുവതി ആത്മഹത്യ ചെയ്തത് അപമാന ഭയത്താലാണ്. SDPI ഓഫിസിൽ ഉൾപ്പെടെ വിചാരണ നടന്നു. ആൺ സുഹൃത്ത് റഹീസിനെതിരെ എസ് ഡി പി ഐ വ്യാജപ്രചാരണം നടത്തുന്നു. റഹീസിന് സിപിഐഎമ്മുമായി ബന്ധമില്ല. കോൺഗ്രസ് കുടുംബമാണ് റഹീസിന്റെതെന്നും കെ കെ രാഗേഷ് പറഞ്ഞു. സ്ത്രീകൾ സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് പോപ്പുലർഫ്രണ്ട്, എസ് ഡി…

Read More

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ നാളെ മുതൽ മഴ ശക്തമായേക്കും. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിങ്കൾ മുതൽ ബുധൻ വരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. തെക്ക്…

Read More

KSRTC ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് റിമാൻഡിൽ

തൃശൂരിൽ KSRTC ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ സവാദ് റിമാൻഡിൽ. തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റിന്റേതാണ് നടപടി. നഗ്നതാ പ്രദർശനമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സവാദിനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇക്കഴിഞ്ഞ 14 നാണ് സംഭവം. തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ എത്തിയപ്പോഴായിരുന്നു യുവതിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തുന്നത്. പിന്നീട് പെൺകുട്ടി പ്രതികരിച്ചതിനു പിന്നാലെ ഇയാളെ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് തടഞ്ഞുവെക്കുകയും പേരാമംഗലം പൊലീസ് സ്റ്റേഷനിൽ കൈമാറാൻ ശ്രമിക്കവെ ബസിൽ നിന്ന്…

Read More

ഇറാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തി

ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ഇറാനിലെ സെംനാനിൽ ആണ് ഭൂചലനമുണ്ടായത്. ആളപായമില്ലെന്ന് ഇറാൻ മാധ്യമങ്ങൾ. ഇറാൻ ആണവ പരീക്ഷണം നടത്തിയെന്ന അഭ്യൂഹവും ശക്തമാണ്. ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ വടക്കൻ ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകിട്ടോടെയാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സെംനാൻ, ടെഹ്‌റാൻ, അൽബോർസ് പ്രവിശ്യകളിലാണ് പ്രധാനമായും ഭൂചലനം ഉണ്ടായത്. പ്രാദേശിക സമയം രാത്രി 9:19ന് സെംനാനിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ…

Read More

പാലക്കാട് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട് മണ്ണാർക്കാട് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. കോട്ടോപ്പാടം അമ്പലപ്പാറ കരടിയോട് സ്വദേശി മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത് . ഇന്നലെ രാത്രിയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട ബിന്ദുവിനെ ആംബുലൻസിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. മണ്ണാർക്കാട് ബസ്റ്റാന്റ് പരിസരത്തെത്തിയപ്പോൾ ബിന്ദു പ്രസവിക്കുകയായിരുന്നു. തുടർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തുംമുൻപ് കുഞ്ഞ് മരിച്ചെന്ന് എന്ന് ഡോക്ടർമാർ അറിയിച്ചു. പ്രസവത്തിനായി അടുത്ത ദിവസമാണ് ബിന്ദുവിനോട് ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ ഡോക്ടേഴ്സ് ആവശ്യപ്പെട്ടിരുന്നത്….

Read More

ജീവനക്കാർക്ക് മതിയായ വിശ്രമം ഇല്ല; എയർ ഇന്ത്യക്കെതിരെ ഡിജിസിഎ, മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാൻ നിർദേശം

എയർ ഇന്ത്യയുടെ വിമാനങ്ങളിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിൽ നിർണായക കണ്ടെത്തലുമായി വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയിലെ ക്രൂ റോസ്റ്ററിൻറെ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാനും നിർദേശം നൽകി. ലൈസൻസ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളിൽ വലിയ വീഴ്ച വരുത്തിയതിനാണ് നടപടി. പത്ത് ദിവസത്തിനകം നടപടിയിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ജീവനക്കാർക്ക് മതിയായ വിശ്രമം…

Read More

‘മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി’; ജഗതിയെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി

വിമാനയാത്രയ്ക്കിടെ മലയാളത്തിൻ്റെ അതുല്യ നടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് മുഖ്യമന്ത്രി ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടിയത്. ജഗതിയുടെ സമീപത്തെത്തി മുഖ്യമന്ത്രി പിണറായി വിജയൻ സുഖവിവരങ്ങൾ അന്വേഷിച്ചു. അദ്ദേഹത്തോടൊപ്പമുള്ള ചിത്രവും ഫേസ്ബുക്കിൽ പങ്കുവച്ചു. ”ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു”- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഒരു ഇടവേളയ്ക്കുശേഷം ഗഗനചാരി എന്ന സിനിമയുടെ സംവിധായകൻ അരുൺ ചന്തു ഒരുക്കുന്ന വല എന്ന ചിത്രത്തിൽ…

Read More

‘ദേശീയ പതാക കാവിക്കൊടിയാക്കണം’; ബിജെപി നേതാവ് എൻ ശിവരാജൻ

കാവിക്കൊടിയെ ദേശീയ പതാകയാക്കണമെന്ന് ബിജെപി നേതാവ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമർശം. മന്ത്രി ശിവൻകുട്ടിയെ ‘ശവം കുട്ടി’ എന്നും ശിവരാജൻ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. സിപിഐഎം പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ചു.

Read More