Headlines

സമൂഹമാധ്യമത്തിലെ അധിക്ഷേപ പോസ്റ്റ്; നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയിൽ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പൊലീസാണ് ചോദ്യം ചെയ്തത്. രാവിലെ പതിനൊന്ന് മണിയോടെ വിനായകന്‍ ചോദ്യം ചെയ്യലിന് ഹാജരായി. സൈബര്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലെ അധിക്ഷേപ, അസഭ്യ പരാമര്‍ശങ്ങള്‍ വിനായകന്‍റെ ഫെയ്സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. വിനായകന്‍റെ ഫോണും അന്വേഷണ സംഘം പരിശോധിച്ചു. കോൺഗ്രസ് നേതാക്കളെ അധിക്ഷേപിച്ച കേസിലും പ്രായപൂർത്തി ആകാത്ത കുട്ടിയുടെ പ്രൊഫൈൽ ചിത്രം പങ്കുവച്ചതിലും ലഭിച്ച പരാതിയിലാണ് ചോദ്യം ചെയ്യൽ. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി…

Read More

മതം മാറാൻ നിർബന്ധിച്ചു, ദേഹോപദ്രവം ഏൽപ്പിച്ചു, കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ; പ്രതി റമീസ് അറസ്റ്റിൽ

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയിൽ പ്രതി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യപ്രയാരണാ കുറ്റം, ദേഹോപദ്രവം ഏൽപ്പിക്കൽ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. പൊലീസ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നു. റമീസിന്റെ പനായിക്കുള്ളത്തെ വീട്ടിൽ വെച്ചാണ് സോനയെ പൂട്ടിയിട്ട് മർദിച്ചത്. റമീസിന്റെ ബന്ധുക്കളുടെ അറിവോടെയാണ് മതം മാറാൻ അവശ്യപ്പെട്ട് മർദിച്ചത്. റമീസിന്റെ കുടുംബം നിലവിൽ വീട്ടിൽ ഇല്ല. പിതാവിന്റെ അടക്കം ഫോണും സ്വിച് ഓഫ്‌ ആണ്. റമീസിന്റെ അറസ്റ്റിന് പിന്നാലെയാണ് കുടുംബം മുങ്ങിയത് എന്നാണ്…

Read More

കമൽ ഹാസൻ മുതൽ മാണി സി. കാപ്പൻ വരെ; ‘അമ്മ വോട്ടർപട്ടികയിലെ അപ്രതീക്ഷിത താരങ്ങൾ

ചലച്ചിത്ര താര സംഘടനയായ ‘അമ്മ’യിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ഈ വർഷത്തെ വോട്ടർ പട്ടികയിലെ ചില കൗതുകകരമായ വിവരങ്ങൾ ശ്രദ്ധേയമാവുകയാണ്. ഈ മാസം 15-നാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 507 അംഗങ്ങളുള്ള സംഘടനയുടെ പട്ടികയിൽ ചില അപ്രതീക്ഷിത പേരുകളും പ്രത്യേകതകളും ഉണ്ട്. വോട്ടർ പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ പേര് തമിഴ് സൂപ്പർസ്റ്റാർ കമൽ ഹാസൻന്റേതാണ്. അടുത്തിടെ അമ്മയുടെ വിശിഷ്ടാംഗത്വം ലഭിച്ചതോടെയാണ് കമൽ ഹാസന് അമ്മയിൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കുന്നത്. അതുപോലെ പട്ടികയിലെ മറ്റൊരു…

Read More

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; തോട്ടം തൊഴിലാളി മരിച്ചു

തമിഴ്നാട് ഗൂഡല്ലൂർ ന്യൂഹോപ്പ് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. 63 വയസുകാരനായ മണി ഇന്ന് രാവിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പിന്നിൽ നിന്ന് ഓടിയെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ആന എടുത്തെറിയുകയും മരണം സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ പ്രദേശത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ആറാമത്തെ വ്യക്തിയാണ് മണി. തുടർച്ചയായുള്ള ഇത്തരം സംഭവങ്ങളിൽ രോഷാകുലരായ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ…

Read More

സഹോദരൻ നടത്തിയത് തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങൾ, വിമർശനങ്ങൾക്ക് മറുപടിയുമായി ആമിർ ഖാനും കുടുംബവും

സഹോദരൻ ഫൈസൽ ഖാൻ തനിക്കും കുടുംബാംഗങ്ങൾക്കെതിരെയും ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആമിർ ഖാൻ. ഫൈസലിന്റെ പ്രസ്താവനകൾ വേദനാജനകവും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതുമാണെന്ന് ആമിറും കുടുംബവും പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഫൈസൽ ഖാൻ മുൻപും ഇത്തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ആമിർ തന്നെ മുറിയിൽ പൂട്ടിയിട്ടെന്നും തനിക്ക് ഭ്രാന്താണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചുവെന്നും ഫൈസൽ ഖാൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ആമിർ ഖാൻ, അമ്മ സീനത്ത് താഹിർ ഹുസൈൻ, സഹോദരി നിഖത് ഹെഗ്‌ഡെ എന്നിവർ രംഗത്തെത്തിയത്….

Read More

‘രത്തന്‍ ടാറ്റ ഉണ്ടായിരുന്നെങ്കില്‍ ഇതാകുമോ അവസ്ഥ?’ എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നതായി വിമര്‍ശനം

260 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വൈകുന്നതായി ചൂണ്ടിക്കാട്ടി ടാറ്റയ്‌ക്കെതിരെ വിമര്‍ശനം. രത്തന്‍ ടാറ്റ ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു അവസ്ഥ വരില്ലെന്നാണ് വിമര്‍ശനം. യുഎസ് അറ്റോണി മൈക് ആന്‍ഡ്രൂസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനങ്ങള്‍ വരുന്നത്. രത്തന്‍ ടാറ്റ ജീവിച്ചിരുന്നെങ്കില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഈ കാലതാമസം അദ്ദേഹം വച്ചുപൊറുപ്പിക്കില്ലായിരുന്നുവെന്നും എത്രയും വേഗം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളില്‍ സഹായമെത്തിച്ചേനെ എന്നുമാണ് മൈകിന്റെ പ്രതികരണം. എഎന്‍ഐയ്ക്ക് അനുവദിച്ച പ്രതികരണത്തിലാണ്…

Read More

‘ഇടത് വലത് മുന്നണികൾക്ക് സുരേഷ് ഗോപിയുടെ തൃശൂരിലെ ജയം അംഗീകരിക്കാനാവാത്ത മാനസികാവസ്ഥ’: കെ സുരേന്ദ്രൻ

തൃശ്ശൂരിലെ വ്യാജ വോട്ട് ആരോപണത്തിൽ സുരേഷ് ഗോപിയെ പിന്തുണച്ച് BJP മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടത് വലതു മുന്നണികൾക്ക് സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ ജയം അംഗീകരിക്കാൻ ആകാത്ത മാനസികാവസ്ഥയാണ്, പൂരംകലക്കിയാണ് ജയിച്ചതെന്ന ആരോപണം ത്യശൂരിലെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളഞ്ഞപ്പോഴാണ് വോട്ട് ചേർക്കൽ ആരോപണവുമായി രണ്ട് കൂട്ടരും രംഗത്തിറങ്ങിയിരിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. സുരേഷ് ഗോപി ജയിച്ചത് മുക്കാൽ ലക്ഷത്തിലധികം വോട്ടിന്. വി എസ് സുനിൽ കുമാറിൻ്റെ ബൂത്തിലും അന്തിക്കാട് പഞ്ചായത്തിലും വരെ സുരേഷ് ഗോപിയാണ് ലീഡ്…

Read More

ഓൺലൈൻ മദ്യ വിൽപ്പനയിൽ നിലവിൽ തീരുമാനമെടുത്തിട്ടില്ല’; മന്ത്രി എം.ബി. രാജേഷ്

ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിലവിൽ സർക്കാരിന് യാതൊരു തീരുമാനവുമില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സമൂഹത്തിന്റെ പൊതുവായ സ്വീകാര്യത ലഭിക്കുമ്പോൾ മാത്രമേ ഇത്തരമൊരു കാര്യത്തെക്കുറിച്ച് ആലോചിക്കാൻ കഴിയുവെന്നും ഇങ്ങനെയൊരു കാര്യം ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് ബാർ ഉടമകളുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു. ഈ വിഷയത്തിൽ ബാർ ഉടമകൾക്ക് ആശങ്കയുണ്ടെന്ന പ്രചാരണം മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും സാങ്കൽപ്പികമായ കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ മുന്നിൽ…

Read More

തൃശ്ശൂര്‍ ഒഴികെ എല്ലാ ഡിസിസികളും മാറട്ടേയെന്ന് ഹൈക്കമാന്‍ഡ്; ഇഷ്ടക്കാര്‍ക്കായി വാദിച്ച് മുതിര്‍ന്ന നേതാക്കള്‍; വഴിമുട്ടി കെപിസിസി പുനഃസംഘടന

പ്രധാന നേതാക്കളുടെ പിടിവാശിയില്‍ വഴിമുട്ടി കെപിസിസി പുനഃസംഘടന. ഒപ്പം നില്‍ക്കുന്നവരെ ഡിസിസി അധ്യക്ഷന്മാരായി നിലനിര്‍ത്തണമെന്നും ചിലയിടങ്ങളില്‍ താത്പര്യമുളളവരെ നിയമിക്കണമെന്നും നേതാക്കള്‍ കടുംപിടുത്തം തുടര്‍ന്നതോടെ പുനഃസംഘടന അനിശ്ചിതത്വത്തിലായി. തൃശ്ശൂര്‍ ഒഴികെയുളള എല്ല ഡിസിസികളും മാറട്ടെയെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. സംസ്ഥാനത്തെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കി പട്ടിക കൈമാറാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഈ മാസം 10ന് പുന:സംഘടനാ പട്ടിക പ്രഖ്യാപിക്കാനായിരിക്കുന്നു കെപിസിസി നേതൃത്വത്തിലെ ധാരണ. സംസ്ഥാന നേതൃത്വം കൈമാറിയ ജംബോ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചു എന്നാണ് പ്രചരിച്ചിരുന്നതെങ്കിലും അതുമാത്രമല്ല പ്രഖ്യാപനം…

Read More

വോട്ടുകൊള്ള ആരോപണം; രാജ്യതലസ്ഥാനത്ത് പ്രതിഷേധക്കടൽ തീർത്ത് പ്രതിപക്ഷം; എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി

വോട്ടുകൊള്ള ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധക്കടൽ തീർത്ത് പ്രതിപക്ഷം. പാർലമെന്റിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേയ്ക്കുള്ള പ്രതിഷേധ മാർച്ചിൽ മൂന്നൂറോളം പ്രതിപക്ഷ എം പിമാർ പങ്കെടുത്തു. ട്രാൻസ്പോർട്ട് ഭവന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമീപകാലത്തെ വലിയ പ്രതിഷേധത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. വിയോജിപ്പുകൾ മാറ്റിവച്ച് ഇന്ത്യാസഖ്യം ഒന്നിക്കുന്ന കാഴ്ചയ്ക്കും ഡൽഹി വേദിയായി. വോട്ടുകൊള്ള, ബിഹാർ വോട്ടർപട്ടിക പരിഷ്കരണം ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ലോക്സഭാ പ്രതിപക്ഷനേതാവ്…

Read More