ബജറ്റിൽ നെൽകർഷകർക്ക് അവഗണന; യുഡിഎഫിനെ ജയിപ്പിച്ചതിൽ പുനർചിന്തനം വേണ്ടി വരുമെന്ന് കർഷകർ
ബജറ്റിൽ നെൽകർഷകർക്ക് അവഗണന. മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ. ഒരു പ്രഖ്യാപനവുമില്ലാത്ത ബജറ്റിൽ കടുത്ത നിരാശയെന്ന് കുട്ടനാട്ടിലെ കർഷകർ പറഞ്ഞു. റിവോൾവിങ് ഫണ്ട് പ്രകടന പത്രികയിയിൽ മാത്രം ഒതുങ്ങി. നെല്ലിന്റെ സംഭരണവില വർധിപ്പിച്ചില്ല. ഈ അവഗണന എന്തിനെന്ന് നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് ചോദിച്ചു. യുഡിഎഫിനെ ജയിപ്പിച്ചതിൽ പുനർചിന്തനം വേണ്ടി വരുമെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ റബർ കർഷകർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് ഉണ്ടായത്. റബര്‍…
