Headlines

കരൂർ അപകടം; മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിച്ച് വിജയ്

കരൂർ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇന്നലെ മഹാബലിപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ വിജയ് കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായി ദുരന്തബാധിതരുടെ ബന്ധുക്കൾ പറഞ്ഞു. ഒമ്പത് മണിക്കൂറാണ് വിജയ് ഇന്നലെ ദുരന്തബാധിതരെ കണ്ടത്. മരിച്ചവരുടെ ചിത്രം കണ്ടപ്പോൾ വിജയ് കരഞ്ഞു. കരൂരിൽ നേരിട്ട് വരാൻ ആകാത്തതിലും വിജയ് മാപ്പ് ചോദിച്ചു. കരൂര്‍ ദുരന്തമുണ്ടായി ഒരു മാസം ആകുമ്പോഴാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റവരേയും വിജയ് കാണുന്നത്. ഇന്നലെ മഹാബലിപുരത്തെ സ്വകാര്യ ഹോട്ടലിൽ വിജയ് മരിച്ചവരുടെ…

Read More

ടിപി കേസ് പ്രതികള്‍ക്കായി സര്‍ക്കാരിന്റെ അസാധാരണ നീക്കം; പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്നമുണ്ടാകുമോ? ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കായി വീണ്ടും സര്‍ക്കാരിന്റെ അസാധാരണനീക്കം. പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ എന്ന് ചോദിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ടിനും ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചു. ഇരുപത് വര്‍ഷത്തേയ്ക്ക് ശിക്ഷായിളവ് നല്‍കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെയാണ് ഇടപെടല്‍. കത്തില്‍ പരോള്‍ എന്നോ വിട്ടയയ്ക്കല്‍ എന്നോ വ്യക്തമാക്കാതെ വിടുതല്‍ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ടി കെ രജീഷ്, കെകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് എന്നിവരെ…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 600 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന്റെ വില തൊണ്ണൂറായിരത്തിൽ താഴെയായി. പവന് 600 രൂപ കുറഞ്ഞ് 89,800 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,225 രൂപയായി. ഇന്നലെ പവന് 840 രൂപ കുറഞ്ഞ് 91,280 രൂപയിലെത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ച പവന് ഒറ്റയടിക്ക് 920 രൂപയാണ് വർധിച്ചത്. ഈ മാസം സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. ഒക്ടോബർ 21ന് സ്വർണവില ഈ മാസത്തെ ഉയർന്ന…

Read More

ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചു? വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ല

ശബരിമലയില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്ന് സൂചന. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ കാണാനില്ല. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ട രേഖകളാണ് കാണാതായത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല. രേഖകള്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് പോകുന്നതിനിടെയാണ് 1998 – 99 കാലത്തെ രേഖകള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്. രേഖകള്‍ കണ്ടെത്താന്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെയും…

Read More

പിഎം ശ്രീ; ‘അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ തള്ളുന്നു; എന്നും കുട്ടികളുടെ പക്ഷത്ത്’; മന്ത്രി വി ശിവന്‍കുട്ടി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അനാവശ്യ രാഷ്ട്രീയ വിവാദങ്ങളെ തള്ളുന്നുവെന്ന് വി ശിവന്‍കുട്ടി. മതനിരപേക്ഷത ഉറപ്പിക്കുമെന്നും എന്നും കുട്ടികളുടെ പക്ഷത്ത് എന്നും മന്ത്രി. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് മന്ത്രി നയം വ്യക്തമാക്കിയത്. പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രത്തില്‍ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ മത്സരിക്കുകയാണ് ചിലരെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതില്‍ പത്രമാധ്യമങ്ങളും രാഷ്ട്രീയനേതൃത്വവും കൂടിയുണ്ടെന്നും പദ്ധതിയില്‍ ഒപ്പുവച്ചാല്‍ പാഠ്യപദ്ധതിയെല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനല്‍കുന്നത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമാണെന്നും മന്ത്രി വിശദമാക്കി. സംസ്ഥാനങ്ങള്‍ക്ക് അവരുടെ കരിക്കുലം തുടരാമെന്ന കാര്യം…

Read More

വീട്ടുടമസ്ഥന്‍ അറിയാതെ ഏഴു പേര്‍ വോട്ടര്‍ പട്ടികയില്‍; ചെമ്മനാടും ഉദുമയിലും ക്രമേക്കേടെന്ന് പരാതി

കാസര്‍ഗോഡ് ചെമ്മനാടും ഉദുമയിലും വോട്ടര്‍ പട്ടികയില്‍ ക്രമേക്കേടെന്ന് പരാതി. ഉദുമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ 424 വീട്ട് നമ്പറില്‍ വീട്ടുടമസ്ഥന്‍ അറിയാതെ ഏഴു പേര്‍ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചു. ഇവരെ അറിയില്ലെന്ന് വീട്ടുടമസ്ഥന്‍ പറഞ്ഞു. ഉദുമ പഞ്ചായത്തില്‍ വിദേശത്തുള്ള 15 പേര്‍ക്ക് ഇരട്ടവോട്ടെന്നും പരാതിയുണ്ട്. ചെമ്മനാട് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാട്ടേഴ്‌സിന്റെ മറവിലും വോട്ട് ചേര്‍ത്തു. 24 പേരാണ് പതിനഞ്ചാം വാര്‍ഡിലെ 332, 333 വീട്ടു നമ്പറുകളില്‍ വോട്ട് ചേര്‍ത്തിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍…

Read More

ദേശീയപാതയില്‍ തൃശൂര്‍ മുരിങ്ങൂരില്‍ വീണ്ടും സര്‍വ്വീസ് റോഡ് ഇടിഞ്ഞു; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി

ദേശീയപാതയില്‍ തൃശൂര്‍ മുരിങ്ങൂരില്‍ വീണ്ടും സര്‍വ്വീസ് റോഡ് ഇടിഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ കാരണമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആരോപിച്ചു. അശാസ്ത്രീയമായ റോഡ് പണികാരണം ഡ്രെയിനേജ് കവിഞ്ഞൊഴുകി. ഓടയുടെ രണ്ട് ഭാഗവും ബ്ലോക്കാണ്. കവിഞ്ഞൊഴുകിയ വെള്ളം വീടുകളിലേക്കും കടകളിലേക്കും കയറി – നാട്ടുകാര്‍ പറയുന്നു. ഇടിഞ്ഞ ഭാഗത്തിന്റെ എതിര്‍ വശത്തുള്ള സ്ഥാപനത്തിലേക്കും വീട്ടിലേക്കും ഒഴുക്കു വെള്ളവും കയറി. രണ്ടാം തവണയാണ് ഈ ഭാഗത്ത് സര്‍വീസ് റോഡ് ഇടിയുന്നത്. ഇത്തരത്തില്‍ സംഭവിച്ചപ്പോള്‍…

Read More

പുനഃസംഘടനയുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ പരിഹരിക്കാന്‍ നീക്കം; നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്; യോഗം ഇന്ന്

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വര്‍ക്കിംഗ് പ്രസിഡന്റുമാരും ഡല്‍ഹിയില്‍ എത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും, രമേശ് ചെന്നിത്തലയും ഇന്ന് എത്തും. പുനഃസംഘടനയുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ പരിഹരിക്കുകയാണ് പ്രധാന അജണ്ട. കെപിസിസി സെക്രട്ടറിമാരുടെ കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. സെക്രട്ടറിമാരുടെ എണ്ണം സംബന്ധിച്ച് ധാരണയാകും. പ്രധാന നേതാക്കള്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച പേരുകളിലും വിശദ ചര്‍ച്ചയുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് താക്കീത് ചെയ്യും….

Read More

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍; എനുമറേഷന്‍ ഫോമിന്റെ പ്രിന്റിംഗ് ഇന്ന് മുതല്‍

സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ ഇന്ന് തുടങ്ങും. ഇന്ന് മുതല്‍ എനുമറേഷന്‍ ഫോമിന്റെ പ്രിന്റിംഗ് നടക്കും. മൂന്നാം തീയതി വരെയാണ് പ്രിന്റ്റിംഗ്. അതിന് ശേഷം ബിഎല്‍ഒമാര്‍ വഴി ഫോമുകള്‍ വോട്ടര്‍മാരിലേക്ക് എത്തിക്കും. എസ്‌ഐആര്‍ നടപടികളെ എതിര്‍ക്കുമെന്ന് സിപിഐഎമ്മും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. നാളത്തെ യോഗത്തില്‍ എതിര്‍പ്പ് അറിയിക്കാനാണ് പാര്‍ട്ടികളുടെ നീക്കം. നിയമനടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച ജില്ലാ കളക്ടര്‍മാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അടുത്തയാഴ്ച…

Read More

സംസ്ഥാനത്ത് ആശങ്കയായി കോളറ; കാക്കനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആശങ്കയായി കോളറയും. എറണാകുളം കാക്കനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു. ഈ വർഷത്തെ മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോർട്ട് ചെയ്തത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. അമീബിക് മസ്തിഷ്കജ്വര കേസുകൾ ഉയരുന്നതിനിടെയാണ് കോളറയും സ്ഥിരീകരിച്ചത്. 56 പേർക്കാണ് ഈ മാസം മാത്രം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത്. 9 മരണവും ഈ മാസം ഉണ്ടായി. വൃത്തിഹീനമായ മലിനജലത്തിലൂടെയാണ് രണ്ട് രോഗവും പകരുന്നത്. കുറേ മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും കോളറ റിപ്പോർട്ട് ചെയ്തത്. ഈ മാസം 25-ാം…

Read More