Headlines

കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു, മാനേജരുടെ മേശയ്ക്ക് അടിയിൽ കണക്കില്‍പ്പെടാത്ത പണം; പത്തനംതിട്ട ബെവ്കോ ഔട്ട്ലെറ്റില്‍ വ്യാപക ക്രമക്കേട്

പത്തനംതിട്ട കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിലെ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. മാനേജരുടെ മേശയ്ക്ക് അടിയിൽ നിന്ന് പണം കണ്ടെത്തി. കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു. തട്ടിപ്പ് മറയ്ക്കാൻ ബില്ലുകൾ പൂഴ്ത്തി. ഉപഭോക്താക്കൾക്ക് കൊടുക്കാതെ പൂഴ്ത്തിയ ബില്ലുകൾ വിജിലൻസ് കണ്ടെത്തി. കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബെവ്കോ ഔട്ട്ലെറ്റിലെ വിജിലൻസ് പരിശോധന നടത്തിയത്. തട്ടിപ്പ് മറയ്ക്കാൻ ബില്ലുകൾ പൂഴ്ത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തല്‍. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധന…

Read More

ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്ക ജെഡിയുവിൽ അച്ചടക്ക നടപടി; 11 നേതാക്കളെ പുറത്താക്കി, സ്ഥാനാർത്ഥികൾക്കെതിരെയും ഇവർ പ്രവർത്തിച്ചെന്ന് കണ്ടെത്തി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്ക ജെഡിയുവിൽ അച്ചടക്ക നടപടി. 11 നേതാക്കളെ പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് നടപടി. സ്ഥാനാർത്ഥികൾക്കെതിരെയും ഇവർ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. പുറത്താക്കിയ നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കി. മുൻമന്ത്രി ശൈലേഷ് കുമാർ, മുൻ എംഎൽഎമാരായ ശ്യാം ബഹാദൂർ സിംഗ്, സുദർശൻ കുമാർ, എന്നിവരും പുറത്താക്കിയവരിൽ ഉൾപ്പെടുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദൻ കുമാർ സിംഗ് പുറത്തിറക്കിയ കത്തിൽ, ഈ നേതാക്കൾ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും സംഘടനാ പെരുമാറ്റത്തിനും വിരുദ്ധമായി പ്രവർത്തിച്ചുവെന്നും…

Read More

പി എം ശ്രീ വിവാദം; ‘ഉന്നയിച്ച ചോദ്യങ്ങളിൽ ബേബിക്ക്‌ മൗനം; തുടർനീക്കം സ്റ്റേറ്റ് എക്സിക്യൂട്ടീവിൽ തീരുമാനിക്കും’; കെ പ്രകാശ് ബാബു

സിപിഐഎം ദേശീയ നേതൃത്വം കയ്യൊഴിഞ്ഞതോടെ പി എം ശ്രീ വിവാദത്തിൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന വിലയിരുത്തലിൽ സിപിഐ. എന്ത് നിലപാട് സ്വീകരിക്കണമെന്നത് നാളെ സിപിഐ സ്റ്റേറ്റ് എക്സിക്യൂട്ടീവിൽ തീരുമാനിക്കുമെന്ന് ദേശിയ സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉന്നയിച്ച ചോദ്യങ്ങളിൽ എല്ലാം സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിക്ക് മൗനമായിരുന്നുവെന്നും കെ പ്രകാശ് ബാബു ആരോപിച്ചു. എൻഇപി നടത്താനുള്ള കേന്ദ്ര ഉപാധിയാണ് പിഎം ശ്രീയെന്നും പ്രകാശ് ബാബു…

Read More

പി.പി. ദിവ്യയും ടി വി പ്രശാന്തനും 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നവീൻ ബാബുവിന്റെ കുടുംബം

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കും, ടി വി പ്രശാന്തനും എതിരെ കെ നവീൻ ബാബുവിന്റെ കുടുംബം മാനനഷ്ടക്കേസ് പത്തനംതിട്ട സബ്‌കോടതിയിൽ ഫയൽ ചെയ്തു. നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി ചിത്രീകരിച്ചെന്ന് കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടി. മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചു എന്നാണ് ഹർജിയിലെ ആരോപണം. ഇരുവർക്കും കോടതി നോട്ടീസ് അയച്ചു. ഹർജി അടത്ത മാസം 11ന് പരിഗണിക്കും. 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. 2024…

Read More

ലഹരി വിൽപ്പന: പൊലീസിന്റെ കണ്ണുവെട്ടിക്കാൻ വിപിഎൻ ആപ്പുകൾ ഉപയോഗിച്ച് കച്ചവടം

പൊലീസിന്റെ കണ്ണുവെട്ടിക്കാൻ ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗിച്ച് ലഹരി സംഘങ്ങൾ. വിപിഎൻ ആപ്പുകൾ ഉപയോഗിച്ചാണ് പുതിയ കച്ചവടം. അന്വേഷണ ഏജൻസികൾക്ക് പെട്ടെന്ന് ട്രാക്ക് ചെയ്യാൻ പറ്റാത്തതാണ് വിപിഎൻ ആപ്പുകൾ വ്യാപകമാക്കാൻ കാരണം. അറസ്റ്റുകൾ കൂടിയ സാഹചര്യത്തിലാണ് ഇൻറർനെറ്റിന്റെ ദുരുപയോഗ സാധ്യത തേടുന്നത്. വി പി എൻ ഉപയോഗിക്കുന്ന നിരവധി ആപ്പുകൾ ലഹരിക്കച്ചവടക്കാർ ഉപയോഗിക്കുന്നു. അറസ്റ്റ് ചെയ്തു പിടികൂടിയ ലഹരി കച്ചവടക്കാരുടെ ഫോണിലാണ് ഈ വിവരങ്ങൾ ലഭിച്ചത്. ബെം​ഗളൂരുവിൽ നിന്ന് ലഹരി കടത്താൻ ഉപയോഗിക്കുന്നതും വിപിഎൻ ഫോൺവിളികൾ വഴിയാണ്. സ്ഥിരം…

Read More

സാമ്പത്തിക ബാധ്യത, വീട്ടുമുറ്റത്തെ പ്ലാവിൽ തുങ്ങി മരിച്ചു; വെള്ളനാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് ആത്മഹത്യ ചെയ്‌തു

വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് അനിൽ കുമാർ (57) ആത്മഹത്യ ചെയ്തു. വെള്ളനാട് – വെളളൂർപ്പാറ സ്വദേശിയാണ്. അടുത്ത വർഷം മെയ് മാസം റിട്ടേർട്മെന്റ് നടക്കാനിരിക്കെയാണ് ആത്മഹത്യ. കോൺഗ്രസ് ഭരണത്തിൽ ആയിരുന്നു ബാങ്ക്. ഇപ്പോൾ ഒന്നര വർഷത്തിൽ കൂടുതലായി അഡ്മിനിസ്ട്രേറ്റിവ് ഭരണമാണ്. അനിൽ കുമാർ ഇപ്പോൾ ഒന്നരവർഷത്തിൽ കൂടുതലായി സസ്പെൻഷനിനാണ്. സാമ്പത്തിക ക്രമകേടുമായി ബന്ധപ്പെട്ടായിരുന്നു സസ്പെൻഷൻ. വീടിന്റെ പുറത്ത് പ്ലാവിലാണ് തുങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടത്. സാമ്പത്തിക ബാധ്യതയെന്ന്…

Read More

ശബരിമല സ്വർണക്കൊള്ള: ഗോവർധനെ സാക്ഷിയാക്കുന്നതിൽ നിയമ ഉപദേശം തേടി SIT

ശബരിമല സ്വർണക്കൊള്ളയിൽ സ്വർണ വ്യാപാരി ഗോവർധനെ സാക്ഷിയാക്കുന്നതിൽ നിയമ ഉപദേശം തേടി എസ്ഐടി. ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ നിന്നാണ് 400 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. ഇത് ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കവർന്നതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. അതിനിടെ ദേവസ്വം ബോർഡ് മുൻ ജീവനക്കാരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു. സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നവരുടെയും മരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരുടേയും മൊഴിയാണ് രേഖപ്പെടുത്തിയത്. മഹസറിൽ ഒപ്പുവെക്കുമ്പോൾ ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ ആരൊക്കെ ഉണ്ടായിരുന്നുവെന്ന വിവരം തേടി. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത…

Read More

ദേശീയ വിദ്യാഭ്യാസ നയം കേരളത്തിലും നടപ്പാവും, കരിക്കുലത്തിലും ഇടപെടലുണ്ടാവും; കാത്തിരുന്നു കാണാം; വി ശിവൻകുട്ടിയെ വെല്ലുവിളിച്ച്‌ കെ. സുരേന്ദ്രൻ

പിഎം ശ്രീ പദ്ധതിയില്‍ വാക്പോരുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും. പാഠ്യപദ്ധതിയില്‍ ആർഎസ്‌എസ് നേതാക്കളെ ഉള്‍പ്പെടുത്തുമെന്നത് വ്യാജപ്രചാരണമെന്ന ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സുരേന്ദ്രൻ രംഗത്തെത്തി. പിഎം ശ്രീ ധാരണാപത്രം ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും കരിക്കുലത്തില്‍ ഇടപെടല്‍ ഉണ്ടാവുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു. കാത്തിരുന്ന് കാണാമെന്ന വെല്ലുവിളിയും സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു.

Read More

‘ദുരിതബാധിത സ്ഥലം വാസയോഗ്യമാണോയെന്ന് പഠനശേഷം തീരുമാനിക്കും; വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും’; ദേവികുളം സബ്കളക്ടർ

ഇടുക്കി അടിമാലി കൂമ്പൻപാറയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പ്രതികരണവുമായി ദേവികുളം സബ്കളക്ടർ ആര്യ വി എം. ദുരിതബാധിത സ്ഥലം വാസയോഗ്യമാണോ എന്ന് പഠനശേഷം തീരുമാനിക്കുമെന്ന് ദേവികുളം സബ്കളക്ടർ പറഞ്ഞു. വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ദേവികുളം സബ്കളക്ടർ ആര്യ വി എം വ്യക്തമാക്കി ദേശീയപാത അതോറിറ്റി പഠനം നടത്തിയാണ് നിർമ്മാണങ്ങൾ നടത്തുക. പ്രതികൂലമായ ഭൂപ്രകൃതി നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയായിരുന്നുവെന്ന് ദേവികുളം സബ്കളക്ടർ പറഞ്ഞു. കരാർ കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ രം​ഗത്തെത്തിയിരുന്നു. ദേശീയപാതയ്ക്കായി അശാസ്ത്രീയ രീതിയിൽ…

Read More

ഝാർഖണ്ഡിൽ ഗുരുതര വീഴ്ച്ച; രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് HIV

ഝാർഖണ്ഡിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ചായ്‌ബാസയിലെ സർക്കാർ ആശുപത്രിയിലീാണ് ഗുരുതര വീഴ്ച. ബ്ലഡ് ബാങ്കിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. രക്ത സാമ്പിൾ ടെസ്റ്റ്‌ നടത്തുന്നില്ലെന്നും, രേഖകൾ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. ഝാർഖണ്ഡ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ദിനേഷ് കുമാറിന്റെ നേതൃത്വത്തിൽ അഞ്ച് അംഗസംഘം അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ചായ്‌ബാസ സദർ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച തലസീമിയ രോ​ഗബാധിതനായ കുടുംബമാണ് ആദ്യ പരാതി…

Read More