വടക്കാഞ്ചേരി കോഴ വിവാദം; ‘ സിപിഐഎം ജനപ്രതിനിധികള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം’; ജോസഫ് ടാര്‍ജറ്റ്
തൃശൂര്‍ വടക്കാഞ്ചേരിയിലെ കോഴ വിവാദത്തില്‍ സിപിഐഎം ജനപ്രതിനിധികള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്. വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാര്‍ജറ്റ് പറഞ്ഞു.അന്വേഷണം അട്ടിമറിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. കോഴ വിവാദത്തില്‍ വിശദമായി അന്വേഷണം നടത്തണം , ആരാണ് ഇതിന് പിന്നില്‍ എന്ന് കണ്ടെത്തണം. സിപിഐഎമ്മിന്റെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടോ എന്ന് കണ്ടെത്തണം. സിപിഐഎം ഏരിയ കമ്മിറ്റി അംഗം ബാബുവിന്റെ ശബ്ദരേഖ പ്രധാന തെളിവാണ്. ജാഫര്‍ നിഷേധിച്ച കാര്യം നിയമത്തിന്റെ പരിധിയില്‍…
