Headlines

‘പോറ്റിയെ അറിയില്ല, തന്റെ പേര് വലിച്ചിഴച്ചാൽ നിയമനടപടി സ്വീകരിക്കും’; അടൂർ പ്രകാശിനെതിരെ ജോൺ ബ്രിട്ടാസ്

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്ന് ജോൺ ബ്രിട്ടാസ്. പോറ്റിയെക്കുറിച്ച് ആദ്യം കേൾക്കുന്നത് ശബരിമല വിവാദങ്ങളിലൂടെയാണ്. അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. സോണിയ ഗാന്ധിയെ അടൂർ പ്രകാശ് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഡോക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ബന്ധം അന്വേഷിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി ആവശ്യപ്പെട്ടിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഫോണ്‍വിളികള്‍ എസ്‌ഐടി അന്വേഷിക്കണം. ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും അടൂര്‍…

Read More

‘കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്, തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതം’; ആന്റണി രാജു

തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. 19 വർഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കോടതി വിധിയിൽ പ്രതികരിച്ച് ആന്റണി രാജു രംഗത്തെത്തി.കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്ന് മുൻ മന്ത്രി ആന്റണി രാജു പറഞ്ഞു. ‘കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്, തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതം’ തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. 19 വർഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കോടതി വിധിയിൽ പ്രതികരിച്ച് ആന്റണി രാജു…

Read More

വെനസ്വേലയിൽ സ്‌ഫോടനം; സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു

വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ സ്‌ഫോടനങ്ങളെന്ന് റിപ്പോർട്ടുകൾ. കാരക്കാസിൽ ഏഴ് സ്‌ഫോടനങ്ങളുടെ ശബ്ദവും താഴ്ന്ന പറക്കുന്ന വിമാനങ്ങളുടെ ശബ്ദവും കേട്ടതായി വാർത്താഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നഗരത്തിന്റെ തെക്കൻ പ്രദേശത്ത് ഒരു പ്രധാന സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും റിപ്പോർട്ടുകൾ. പ്രാദേശിക സമയം പുലർച്ചെ 1.50നാണ് ആദ്യ സ്‌ഫോടനമുണ്ടായതെന്ന് റിപ്പോർട്ടുകൾ.മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനായി അമേരിക്കയുമായി കരാറിൽ ഏർപ്പെടാൻ തയാറാണെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച അമേരിക്കൻ ചാരസംഘടനയായ സി ഐ…

Read More

രാഹുൽ മാങ്കൂട്ടത്തിലെനിതിരെയുള്ള പീഡന കേസ്; ജോബി ജോസഫിന് മുൻ‌കൂർ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെയുള്ള പീഡന കേസിൽ, രണ്ടാംപ്രതി ജോബി ജോസഫിന് മുൻ‌കൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആദ്യ പീഡന പരാതിയിലെ രണ്ടാം പ്രതിയാണ് അടൂർ സ്വദേശിയായ ജോബി. ഉപാധികളോടെയാണ് ജാമ്യം അനുവഗിച്ചിരിക്കുന്നത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ച് നൽകിയത് ജോബിയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.യുവതിയുടെ ആവശ്യപ്രകാരമാണ് മരുന്ന് എത്തിച്ചതെന്നും മരുന്ന് എന്തിന് ഉള്ളതാണെന്ന് അറിയില്ലെന്നുമായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നത്. ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സ തേടിയ…

Read More

‘കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചു’; മന്ത്രി കെ.എന്‍ ബാലഗോപാല്‍

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.ഈ വര്‍ഷം ഇതിനകം 1,201.56 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി…

Read More

മുല്ലപ്പള്ളി രാമചന്ദ്രൻ ഇനിയും വിശ്രമജീവിതം തുടരട്ടെ, സേവ് കോൺഗ്രസ്; മുല്ലപ്പള്ളിക്കെതിരെ ജന്മനാട്ടിൽ പോസ്റ്റർ

മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടിൽ പോസ്റ്റർ. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം സജീവമാക്കുന്നതിനിടെ അഴിയൂരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അഴിയൂര്‍, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വരുന്ന തെരഞ്ഞെടുപ്പില്‍ നാദാപുരത്ത് മുല്ലപ്പള്ളി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്ററുകള്‍ സ്വന്തം നാട്ടില്‍ നിന്നുതന്നെ ഉയര്‍ന്നിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന് ഇനിയും അധികാരകൊതി മാറിയില്ലയെന്ന് വിമർശനം. രണ്ട് തവണ കേന്ദ്രമന്ത്രിയും ഏഴ് തവണ എംപിയുമായ 82കാരനായ മുല്ലപ്പള്ളി ഇനി വിശ്രമജീവിതം നയിക്കട്ടെയെന്നാണ് സേവ് കോണ്‍ഗ്രസിന്റെ പേരിലുള്ള…

Read More

അധ്യാപക സംഘടനകളുടെ പ്രതിഷേധം; അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പ് ഉത്തരവും മരവിപ്പിച്ചു

അധ്യാപക സംഘടനകളുടെ പ്രതിഷേധത്തില്‍ തുടര്‍ന്ന് അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പ് ഉത്തരവും മരവിപ്പിച്ചു.. സുപ്രീംകോടതിയില്‍ പുനഃ പരിശോധന ഹര്‍ജി നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അധ്യാപകര്‍ക്കുള്ള കെ-ടെറ്റ് പരീക്ഷക്ക് ശേഷം ഉത്തരവ് വീണ്ടും വ്യക്തത വരുത്തി ഇറക്കുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ അനുകൂല അധ്യാപക സംഘടനകളുടെ കൂടി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്, കെ – ടെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കി, രണ്ടാം ദിവസം അത് മരവിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സര്‍വീസിലുള്ള അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന്…

Read More

‘കുടുംബ ജീവിതം തകർത്തു; ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ ഭർത്താവ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ വീണ്ടും പരാതി. അതിജീവിതയുടെ ഭർത്താവാണ് പരാതി നൽകിയത്. തന്റെ കുടുംബ ജീവിതം തകർത്തെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ BNS 84 പ്രകാരം കേസ് എടുക്കണമെന്ന് പരാതിയിൽ പറയുന്നു. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും പരാതയിൽ പറയുന്നു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. തങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. ‌പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ…

Read More

‘ഉണ്ണികൃഷ്ണന്‍ പോറ്റിയും ജോണ്‍ ബ്രിട്ടാസും തമ്മിലുള്ള ബന്ധം അന്വേഷിക്കണം; ഫോണ്‍രേഖകള്‍ പരിശോധിക്കണം’; അടൂര്‍ പ്രകാശ്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഡോക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ബന്ധം അന്വേഷിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി . ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഫോണ്‍വിളികള്‍ എസ്‌ഐടി അന്വേഷിക്കണം. ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് പാലക്കാട് ആവശ്യപ്പെട്ടു. ‘ഉണ്ണികൃഷ്ണന്‍ പോറ്റിയും ജോണ്‍ ബ്രിട്ടാസും തമ്മിലുള്ള ബന്ധം അന്വേഷിക്കണം; ഫോണ്‍രേഖകള്‍ പരിശോധിക്കണം’ ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഡോക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ബന്ധം അന്വേഷിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി . ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഫോണ്‍വിളികള്‍…

Read More

‘രമേശ് ചെന്നിത്തലയുമായി പലകുറി സംസാരിച്ചിരുന്നു, ഇന്നലെ നടന്നതിൽ ഒരു കൗതുകം പോലും എനിക്ക് തോന്നുന്നില്ല’; രാഹുൽ മാങ്കൂട്ടത്തിൽ

രമേശ് ചെന്നിത്തലയുമായി പെരുന്നയിൽ ഇന്നലെ പലകുറി സംസാരിച്ചിരുന്നു. ഇന്നലെ നടന്നതിൽ ഒരു കൗതുകം പോലും തനിക്ക് തോന്നുന്നില്ല. വാർത്ത ഏതുതരത്തിൽ നൽകണം എന്നത് മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം.ഞങ്ങൾ പരസ്‌പരം പരിചയമുള്ള നേതാക്കളാണ്. എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ട ആളുകളുമായി ഇന്നലെ പെരുന്നയിൽ എൻഎസ്എസ് യോഗത്തിൽ വച്ച് സംസാരിച്ചിരുന്നു. അതൊന്നും വലിയ കൗതുക വാർത്തയല്ല. എല്ലാരോടും കുശലം പറയുകയും രാഷ്ട്രീയം പറയുകയും ചെയ്തിട്ടാണ് മടങ്ങിയത്. പി ജെ കുര്യനുമായി ഭിന്നതയില്ല. ചെവിയിൽ പറഞ്ഞത് കുശലാന്വേഷണം. താൻ പറഞ്ഞതിനെ വളച്ചൊടിച്ച് വാർത്തയായി…

Read More