Headlines

മെസിയുടെ കേരള സന്ദർശനത്തിൽ വീണ്ടും അനിശ്ചിതത്വം; നവംബറിൽ മത്സരം അങ്കോളയിൽ മാത്രം

ലിയോണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനത്തിൽ വീണ്ടും അനിശ്ചിതത്വം. നവംബറിൽ അങ്കോളയിൽ മാത്രമാണ് മത്സരം നടക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. കേരളത്തെക്കുറിച്ച് യാതൊരു പരാമർശവും രേഖപ്പെടുത്തിയിട്ടില്ല. മെസി തന്നെ വിശദീകരിക്കുന്ന യാത്രാ പദ്ധതിയിൽ ഉൾപ്പെടുന്നത് കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങളാണ്. അതേസമയം, നാലാമതൊരു നഗരം കൂടി (“maybe one more city”) സന്ദർശിക്കാനുള്ള സാധ്യത പോസ്റ്റിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ നഗരത്തിലാണ് ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷകൾ…

Read More

പി.എം. ശ്രീ പദ്ധതി; പ്രതിഷേധം തുടർന്ന് സിപിഐ, മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാൻ ആലോചന

പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതിൽ പ്രതിഷേധം തുടർന്ന് സിപിഐ.മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുന്നതിനൊപ്പം മറ്റ് നടപടികൾ കൂടി ആലോചിക്കാൻ ധാരണ. സിപിഐഎമ്മിൽ നിന്നേറ്റ അപമാനത്തിന് തക്കതായ മറുപടി നൽകണമെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം. അതിനിടെ സിപിഐ വകുപ്പുകളും കേന്ദ്രഫണ്ട് വാങ്ങിയെന്ന വി.ശിവന്‍കുട്ടിയുടെ പരാമർശത്തിന് എതിരെ കൃഷിവകുപ്പ് രംഗത്തുവന്നു. പദ്ധതിയിൽ ഒന്നും ഒരു ബ്രാൻഡിങ്ങും ഇല്ലെന്നാണ് മറുപടി. പി എം ശ്രീ പദ്ധതി യിലെ ധാരണ പത്രത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം…

Read More

ശബരിമല സ്വർണ്ണക്കൊള്ള; മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തി

ശബരിമല സ്വർണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തി എസ്ഐടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്. നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥർ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയത്. മുരാരി ബാബുവിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 29ന് കസ്റ്റഡിയിൽ വാങ്ങി മുരാരി ബാബുവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനും എസ്ഐടി ആലോചിക്കുന്നുണ്ട്. അതേസമയം ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി നടത്തുന്ന തെളിവെടുപ്പ് ഇന്നും…

Read More

കേരളത്തില്‍ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നവംബറില്‍ ?; മാറ്റിവെക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന് സൂചന

കേരളത്തില്‍ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം നവംബറില്‍ തുടങ്ങിയേക്കും. നവംബർ ഒന്ന് മുതല്‍ തീവ്ര പരിഷ്കരണം തുടങ്ങാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തിലെ പരിഷ്കരണം നീട്ടിവെക്കണമെന്ന കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യം തള്ളിയതായാണ് വിവരം. കേരളത്തിന് പുറമേ പശ്ചിമബംഗാൾ തമിഴ്നാട് പുതുച്ചേരി എന്നിവിടങ്ങളിലും നവംബർ ഒന്നിന് പ്രക്രിയ ആരംഭിച്ചേക്കും. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) നടപടി നീട്ടിവെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കേരളം ആവശ്യപ്പെട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യ…

Read More

സംസ്ഥാനത്ത് ഇടത്തരം മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, മത്സ്യബന്ധന വിലക്ക് തുടരും

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്ക് നേരിയ കുറവുണ്ടാകാനാണ് പ്രവചനം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ ജാഗ്രത തുടരണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം തുടരുന്നു. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത. തെക്കുകിഴക്കൻ ബംഗാൾ…

Read More

എന്ത് സർക്കാർ ആണിത്? എവിടെയാണ് കൂട്ടുത്തരവാദിത്വമുള്ളത്; ആഞ്ഞടിച്ച് ബിനോയ് വിശ്വം

കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ സിപിഐഎം ഒപ്പുവെച്ചതിൽ രൂക്ഷമായ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്ത് സർക്കാരെന്നും എവിടെയാണ് കൂട്ടുത്തരവാദിത്തമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. ധാരണാപത്രം ഒപ്പുവെച്ചപ്പോൾ എൽഡിഎഫിൽ ചർച്ചയുണ്ടായിട്ടില്ല. എവിടെയും ചർച്ചചെയ്യാതെ ആരോടും ആലോചിക്കാതെ ഘടകപാർട്ടികളെയും മന്ത്രിസഭയെയും ഇരുട്ടിലാക്കികൊണ്ട് ഇത്രയും ഗൗരവമായ വിഷയത്തിൽ എൽഡിഎഫിന് എങ്ങിനെ മുന്നോട്ട് പോകാൻ കഴിയുമെന്ന് സിപിഐയ്ക്ക് അറിയില്ല.ഒപ്പിടൽ മുന്നണി മര്യാദയുടെ ലംഘനമാണെന്നും ഇത് എൽഡിഎഫിന്റെ ഭാഗത്ത് നിന്ന്…

Read More

ഇന്ത്യയെ വിജ്ഞാന രംഗത്തെ സൂപ്പർ പവറാക്കുകയാണ് എൻഇപിയുടെ ഉദ്ദേശം; ദേശീയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തി രാഷ്ട്രപതി

ദേശീയ വിദ്യാഭ്യാസ നയത്തെ പുകഴ്ത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യയെ വിജ്ഞാന രംഗത്തെ സൂപ്പർ പവറാക്കുകയാണ് എൻഇപിയുടെ ഉദ്ദേശലക്ഷ്യമെന്ന് ദ്രൗപദി മുർമു പറഞ്ഞു.കൊച്ചി സെൻറ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷത്തിലായിരുന്നു പരാമർശം. സംസ്ഥാനത്ത് തുടരുന്ന പിഎം ശ്രീ വിവാദങ്ങൾക്കിടെയാണ് ദേശീയ വിദ്യാഭ്യാസ നയത്തെ രാഷ്ട്രപതി പുകഴ്ത്തിയത്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് കൈമാറി പ്രകാശനം ചെയ്തു. അതിനിടെ നഗരപിതാവ് എന്ന നിലയിൽ ക്ഷണം ലഭിക്കേണ്ടിയിരുന്ന മേയർ എം അനിൽകുമാറിനെ പരിപാടിയിൽ…

Read More

ഫ്രഷ് കട്ട്: ജില്ലാ കളക്ടര്‍ ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിക്കും

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 29ന് ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. യോഗത്തിന് മുമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു. അതേസമയം കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് സമരസമിതി ചെയർമാൻ പറഞ്ഞു. പൊലീസും ഉടമയും തമ്മിലുള്ള ആസൂത്രണത്തിന്റെ ഭാഗമായിയുണ്ടായ…

Read More

‘ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാരിന്റെ തീരുമാനം വൈകിവന്ന വിവേകം’: രാജീവ് ചന്ദ്രശേഖരന്‍

രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമായ കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും വൈകിവന്ന വിവേകമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടിന് വേണ്ടി മാത്രമല്ല കേരളം പദ്ധതി നടപ്പാക്കുന്നത്. പിഎം ശ്രീയില്‍ എന്താണ് കുഴപ്പമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തന്നെ അതിന് തെളിവാണ്. രണ്ടുലക്ഷം കോടി രൂപ ചിലവിടുന്ന സംസ്ഥാനസര്‍ക്കാര്‍ 1,500 കോടി രൂപയ്ക്ക് വേണ്ടിയല്ല പദ്ധതിയുടെ ഭാഗമായത്. ദേശീയ വിദ്യാഭ്യാസ നയം…

Read More

‘കേരളം അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനം, നവംബർ 1 ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും’; എം.വി. ഗോവിന്ദൻ

നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍. നവകേരളത്തിൻ്റെ പിറവിയാണ് നവംബര്‍ ഒന്നെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിൻ്റെ ഭാഗമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യ കേരളം രൂപികരിക്കുന്നതിൽ പാർട്ടി വഹിച്ചത് സുപ്രധാന പങ്കാണ്. ഭൂപരിഷ്കരണത്തിലൂടെ ഭൂരഹിതർക്ക് സ്വന്തമായി ഭൂമി ലഭിച്ചു. സമ്പൂർണ സാക്ഷരത, സമ്പൂർണ വൈദ്യുതീകരണം ഉൾപ്പെടെ നടപ്പാക്കി. ഇതിന് പിന്നാലെ അതി ദരിദ്രരില്ലാത്ത ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം…

Read More