തൃശൂര്‍ വടക്കാഞ്ചേരിയില്‍ കൂറുമാറി വോട്ടു ചെയ്യാന്‍ സിപിഐഎം അമ്പത് ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍, മുസ്ലിം ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫറിന്റെ വാദം തള്ളി കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ.എ.മുസ്തഫ. ജാഫര്‍ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നതും പിന്നീട് മെമ്പര്‍ സ്ഥാനം രാജി വെച്ചതും കോഴ വാങ്ങിയതിന് തെളിവാണ്. കൂറ് മാറി സിപിഐഎമ്മിന് വോട്ട് ചെയ്തതോടെ തന്നോട് ഫോണില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമാണെന്ന് മനസിലായെന്നും എഎ.മുസ്തഫ ട്വന്റിഫോറിനോട് പറഞ്ഞു.ജാഫര്‍ കളവുപറഞ്ഞ് ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയാണ്. ജാഫര്‍ സിപിഐഎമ്മിന്റെ കുതന്ത്രത്തില്‍ പെട്ടുപോയതാണെന്നും എഎ മുസ്തഫ പറഞ്ഞു. ധാര്‍മികതയുണ്ടെങ്കില്‍ കോഴ നല്‍കി വാങ്ങിയ പ്രസിഡന്റ് സ്ഥാനം സിപിഐഎം രാജിവെക്കണം. യുഡിഎഫ് നിയമ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും എഎ മുസ്തഫ അറിയിച്ചു.പറഞ്ഞ കാര്യമാണ് അവിടെ പോയി ചെയ്തത്. ഒരു മാറ്റവുമില്ലാതെ നേരെ വരുന്നു, വോട്ട് ചെയ്യുന്നു പോകുന്നു. 50 ലക്ഷമോ അതല്ലെങ്കില്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം എന്നാണ് പറഞ്ഞത്. ബ്ലോക്ക് പ്രസിഡന്റ് മറ്റൊരാളായി. അബദ്ധം പറ്റി എന്നുള്ളത് അന്ന് തിരഞ്ഞെടുപ്പ് ദിവസം അവിടെ വച്ച് പറയണ്ടെ. അന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് സിപിഐഎമ്മിന്റെ ബ്ലോക്ക് മെമ്പര്‍ക്ക് കൈകൊടുത്ത് ബോക്ക് പ്രസിഡന്റുമായി ചിരിച്ച് സംസാരിച്ചാണ് പുറത്ത് വന്നത്. അങ്ങനെ പോയ ഒരാള്‍ക്ക് എന്ത് തെറ്റ് പറ്റാന്‍. യുഡിഎഫ് ഭരണത്തില്‍ വരണമെന്ന് ആഗ്രഹിച്ച വടക്കാഞ്ചേരിയിലെ 72 വാര്‍ഡിലെ ജനങ്ങളെയാണ് ഇയാള്‍ പറ്റിച്ചിരിക്കുന്നത്.
അതേസമയം, വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇന്ന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. എല്‍ഡിഎഫ് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ശബ്ദരേഖ സൗഹൃദ സംഭാഷണം മാത്രമാണെന്നായിരുന്നു ജാഫറിന്റെ വാദം. എന്നാല്‍ അത് പ്രസിഡന്റ് സ്ഥാനാര്‍ഥി പിഐ ഷാനവാസ് തള്ളി. സംഭവത്തില്‍ അന്വേഷണം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ വിജിലന്‍സും പരിശോധിക്കുകയാണ്.
വടക്കാഞ്ചേരി കോഴ വിവാദം; ഇയു ജാഫറിന്റെ വാദം തള്ളി കോണ്‍ഗ്രസ്







