കേരളവും പിഎം ശ്രീയില്‍ ഒപ്പിട്ടു; സിപിഐ കടുത്ത അതൃപ്തിയില്‍; മുന്നണി മര്യാദ ലംഘിച്ചെന്ന് ആരോപണം
സിപിഐയുടെ എതിര്‍പ്പുകള്‍ വെറും പാഴ്വാക്കായി. മുന്നണിയില്‍ നാണംകെട്ട് എല്‍ഡിഎഫിലെ രണ്ടാം കക്ഷി. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാനുള്ള നീക്കം ഉപേക്ഷിക്കമെന്ന ആവശ്യം സിപിഐ മുന്നണിയില്‍ ഉന്നയിക്കുന്നതിന് മുന്‍പ് കേരള സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പുവെക്കുകയായിരുന്നു. പിഎം ശ്രീ പദ്ധതിയിലൂടെ ബിജെപി – സംഘപരിവാര്‍ അജണ്ടകള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്നായിരുന്നു നേരത്തെ സിപിഐഎമ്മും മറ്റു ഇടതുപാര്‍ട്ടികളും വാദിച്ചിരുന്നത്. എന്നാല്‍, 1500 കോടി രൂപ ലഭിക്കുന്ന പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ തീരുമാനിച്ച വിവരം രണ്ടുദിവസം മുന്‍പാണ് വിദ്യാഭ്യാസ മന്ത്രി…
