എട്ട് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം; തൊഴിൽ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിടാതെ കേന്ദ്രസർക്കാർ
രാജ്യത്തെ എട്ട് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികളുടെ കണക്കുകൾ വെളിപ്പെടുത്താൻ വിസമ്മതിച്ച് വ്യോമയാന മന്ത്രാലയം. രാജ്യ സഭയിൽ സി.പി.ഐ എം.പി ബിനോയ് വിശ്വം ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയിയിലാണ് കേന്ദ്ര ഗവണ്മെന്റിന്റെ ഈ മൗനം. സ്വകാര്യ കമ്പനികൾക്ക് കൈമാറിയ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ അവസ്ഥയെക്കുറിച്ചുള്ള മൗനം അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന സർക്കാരിന്റെ അവകാശവാദത്തിന് വിരുദ്ധമാണ്. 2022-2025 കാലയളവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 25 വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കുമെന്ന് മറുപടിയിൽ പറയുന്നു. കൂടുതൽ…
