യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു; മൃതദേഹം മെഡിക്കൽ കോളജിന് നൽകും
യുദ്ധം രൂക്ഷമായ യുക്രൈനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഖാർകീവിൽ നിന്നും മൃതദേഹം ബംഗളൂരുവിലെത്തിച്ചത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് ബംഗളൂരു വിമാനത്താവളത്തിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഇതിന് പിന്നാലെ മൃതദേഹം നവീന്റെ ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയി വീട്ടിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം എസ് എസ് മെഡിക്കൽ കോളജിനായി വിട്ടുനൽകും. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ച കേന്ദ്രസർക്കാരിന് മുഖ്യമന്ത്രി ബസവരാജ നന്ദി അറിയിച്ചു. മാർച്ച് ഒന്നിന് ഖാർകീവിൽ…