ബംഗാളിൽ രാംപുർഹട്ടിലെ ബദുഗായി ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളെയുമടക്കം എട്ട് പേരെ ചുട്ടുകൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഇരകളെ ക്രൂരമായി മർദിക്കുകയും പിന്നീട് ജീവനോടെ കത്തിക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ 20ലധികം പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്
അതേസമയം സംഭവത്തെ പറ്റി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചു. കൂട്ടക്കൊല അങ്ങേയറ്റം നടക്കുന്നതാണെന്നും കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു. കേസിൽ സിബിഐയെ കക്ഷി ചേർക്കാനും കേന്ദ്ര ഫോറൻസിക് ലബോറട്ടറി തെളിവ് ശേഖരണം നടത്തണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു
ബാദു ഷെയ്ക്ക് എന്ന തൃണമൂൽ നേതാവ് ബോംബേറിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. എട്ട് വീടുകൾക്ക് തീയിടുകയായിരുന്നു. എട്ട് പേർ കൊല്ലപ്പെട്ടു.