ഹിന്ദി ദിവസ് 2020; ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുകയോ എതിര്‍ക്കുകയോ ചെയ്യരുതെന്ന് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: ഒരു ഭാഷയും അടിച്ചേല്‍പ്പിക്കുകയോ എതിര്‍ക്കുകയോ ചെയ്യരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും തുല്യ ബഹുമാനം നല്‍ണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഹിന്ദി ദിവസ് 2020 നോടനുബന്ധിച്ച് മധുബന്‍ എജ്യൂക്കേഷണല്‍ ബുക്ക്സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ എല്ലാ ഭാഷകള്‍ക്കും സമ്പന്നമായ ചരിത്രമുണ്ട്. നമ്മുടെ ഭാഷാ വൈവിധ്യത്തിലും സാംസ്‌കാരിക പൈതൃകത്തിലും നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. 1918 ല്‍ മഹാത്മാഗാന്ധി ദക്ഷിണ ഭാരത് ഹിന്ദി പ്രചാരസഭ സ്ഥാപിച്ചത് പരാമര്‍ശിച്ച ഉപരാഷ്ട്രപതി, ഹിന്ദിയെയും…