കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് സാന്നിധ്യം; കേന്ദ്രസർക്കാർ രാജ്യസഭയിൽ

കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങളിൽ ഐ.എസ് ഭീകരസംഘടനകളുടെ സജീവമായ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ. എൻഐഎ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമാണെന്ന് ആഭ്യന്തരസഹമന്ത്രി രേഖാമൂലം രാജ്യസഭയിൽ അറിയിച്ചു. കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സജീവമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. സൈബർ മേഖല സർക്കാർ സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണ്. ഭീകരർക്ക് വിദേശ സഹായം കിട്ടുന്നുണ്ടെന്നും കേന്ദ്രം വിശദീകരിക്കുന്നു. കേരളത്തിൽ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാൻ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എടിഎസ്) ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിരുന്നു. കർണാടകയിലും ഐഎസ്…

Read More

രാജ്യസഭയില്‍ കൊവിഡ് ചര്‍ച്ചയ്ക്ക് 4 മണിക്കൂര്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ കൊവിഡ് മഹാമാരിയെ കുറിച്ചുള്ള ചര്‍ച്ച ഇന്ന് നടന്നേക്കും. കൊവിഡ് വ്യാപനത്തെ കുറിച്ച് പാര്‍ലമെന്റ് നടത്തുന്ന ആദ്യ ചര്‍ച്ചയായിരിക്കും ഇത്. കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കൈകാര്യം ചെയ്ത രീതിക്കെതിരേ വലിയ വിമര്‍ശനമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. എന്നാല്‍ എത്ര സമയം കൊവിഡിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലഭിക്കുമെന്ന കാര്യം വ്യക്തമല്ല. ചുരുങ്ങിയത് നാല് മണിക്കൂര്‍ ചര്‍ച്ചയ്ക്കനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് കത്തെഴുതി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്കിലുള്ള കുറവാണ് ഭരണപക്ഷം എടുത്തുകാട്ടാന്‍ ഉദ്ദേശിക്കുന്നത്. വിവിധ…

Read More

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്റെ പരീക്ഷണം വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കി. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് പുനരാരംഭിക്കുക. വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങാന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വിജി സോമനിയാണ് അനുമതി നല്‍കിയത്. നേരത്തെ പാര്‍ശ്വഫലങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. പരീക്ഷണം നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ ഡിസിജിഐ നിര്‍ദേശം നല്‍കി. പുനെ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരീക്ഷണ പ്രോട്ടോകോള്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്….

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 90,123 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 50,20,359 ആയി ഉയർന്നു 1290 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിലെ കൊവിഡ് മരണം 82,066 ആയി. 9,95,333 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 39,42,60 പേർ രോഗമുക്തരായി. 78.53 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. കൊവിഡ് മുക്തരായവർക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് രാജ്യത്ത് ആശങ്ക പടർത്തുന്നുണ്ട്….

Read More

മോസ്‌കോ ചർച്ചക്ക് മുമ്പ് ഇന്ത്യ-ചൈന അതിർത്തിയിൽ 200 റൗണ്ട് വരെ വെടിവെപ്പുണ്ടായതായി റിപ്പോർട്ട്

അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാർ മോസ്‌കോയിൽ നടത്തിയ കൂടിക്കാഴ്ചക്ക് മുമ്പ് അതിർത്തിയിൽ ഇന്ത്യക്കും ചൈനക്കുമിടയിൽ നിരവധി തവണ വെടിവെപ്പുണ്ടായതായി റിപ്പോർട്ട്. 200 റൗണ്ട് വരെ വെടിവെപ്പുണ്ടായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുസേനയു ആകാശത്തേക്കാണ് വെടിയുതിർത്തത്. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ചർച്ചകൾ തുടരാനാണ് പകരം ധാരണയായത്. പ്രകോപനത്തിന് ശേഷം ഇന്ത്യയാണെന്ന വാർത്താക്കുറിപ്പാണ് കൂടിക്കാഴ്ചക്ക് പിന്നാലെ ചൈന ഇറക്കിയത്. ഇതിന്…

Read More

സെക്കൻഡറി തല വിദ്യാർഥികൾക്കായുള്ള ബദൽ അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കി

ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുടർന്ന് വീടുകളിൽ കഴിയുന്ന വിദ്യാർഥികളുടെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ട്, വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്കായുള്ള ബദൽ അക്കാദമി കലണ്ടർ എൻസിഇആർടി വികസിപ്പിച്ചിരുന്നു. ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള കലണ്ടർ ആണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിന് കീഴിൽ രൂപപ്പെടുത്തിയത്. സെക്കൻഡറി-ഹയർസെക്കൻഡറി തലങ്ങളിലെക്കുള്ള ആദ്യ നാല് ആഴ്ചകളിലെ കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കിയിരുന്നു. സെക്കൻഡറി തലത്തിലേക്കുള്ള അടുത്ത 8 ആഴ്ചകളിലെ ബദൽ അക്കാദമിക് കലണ്ടർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ…

Read More

തമിഴ് നടൻ ഫ്‌ളോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ്‌നടൻ ഫ്‌ളോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെ ഗുരുതരാവസ്ഥയിലെത്തുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഫ്‌ളോറന്റ് പെരേരക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

49 ലക്ഷവും പിന്നിട്ട് കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 83,809 പുതിയ കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 49.30 ലക്ഷമായി. 1054 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ഇന്ത്യയിലെ ആകെ കൊവിഡ് മരണം 80,766 ആയി ഉയര്‍ന്നു. 9.90 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 38.59 ലക്ഷം പേര്‍ രോഗമുക്തി നേടി. 5,83,12,273 പേര്‍ക്ക് ഇതിനോടകം പരിശോധന നടത്തി. ഇന്നലെ മാത്രം 10,72,845 പരിശോധനകളാണ് രാജ്യത്ത് നടന്നത്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.8 ശതമാനമായി…

Read More

വി കെ ശശികല ജനുവരിയിൽ ജയിൽ മോചിതയാകും

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന വി കെ ശശികല ജനുവരിയോടെ ജയിൽ മോചിതയാകും. ജനുവരി 27ന് മോചനമുണ്ടാകുമെന്ന് ബംഗളൂരു പരപ്പനഗ്രഹാര ജയിൽ അധികൃതർ വ്യക്തമാക്കി. പിഴ അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ജയിൽ മോചനം ഒരു മാസം കൂടി വൈകും അതേസമയം പിഴ അടയ്ക്കാൻ തയ്യാറാണെന്നും ജനുവരിയിൽ തന്നെ മോചനമുണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകൻ അറിയിച്ചു. ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ഈ മാസമാദ്യം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ജയലളിതയുടെ വസതിക്ക് സമീപം പണിയുന്ന ബംഗ്ലാവ്, ചെന്നൈയിൽ…

Read More

നാല് മാസത്തെ ലോക്ക്ഡൗൺ തടഞ്ഞത് 78,000 വരെ കോവിഡ് മരണം; ആരോ​ഗ്യമന്ത്രി ലോക്സഭയിൽ

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണവും കോവിഡ് മരണവും ഉയരുന്ന സാഹചര്യത്തിൽ കോവിഡ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണവുമായി ആരോ​ഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി നടത്തിയ നാല് മാസത്തെ ലോക്ക്ഡൗൺ 37,000 മുതൽ 78,8000 വരെ കോവിഡ് മരണം തടയാൻ കഴിഞ്ഞെന്ന് ആരോ​ഗ്യമന്ത്രി ലോക്സഭയിൽ പറഞ്ഞു. 14 ലക്ഷം മുതൽ 29 ലക്ഷം വരെ കോവിഡ് രോ​ഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനും ലോക്ക്ഡൗൺ കാരണമായെന്ന് മന്ത്രി വിശദീകരിച്ചു. ഇതേ സമയം ലോക്ക്ഡൗണിനിടെ ആരോ​ഗ്യരം​ഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞെന്നും…

Read More