ബീഹാറിൽ 1.42 കോടി ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ ഒലിച്ചുപോയി

ബീഹാർ കിഷൻഗഞ്ചിൽ 1.42 കോടി രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ ഒലിച്ചുപോയി. ദിഗൽബങ്ക് ഗ്രാമത്തിലാണ് സംഭവം. കങ്കി നദിയിലെ വെള്ളപ്പാച്ചിലിലാണ് പാലം തകർന്നത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു   കഴിഞ്ഞ ജൂണിലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് പാലത്തിന്റെ ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇതിന് കാത്തുനിൽക്കാതെ തന്നെ പാലം തകർന്നുവീഴുകയായിരുന്നു   നിർമാണത്തിലെ അപാകതയാണ് പാലം തകരാൻ കാരണമായതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഗ്രാമവാസികളെ പുറംലോകവുമായി…

Read More

കാർഷിക ബില്ല്: പ്രതിഷേധവുമായി കർഷകർ; സെപ്തംബര്‍ 25ന് ഭാരതബന്ദിന് ആഹ്വാനം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ പാസാക്കുന്നതിനെതിരെ പഞ്ചാബിലെ കർഷകർ പ്രക്ഷോഭം വരുംദിവസങ്ങളിൽ ശക്തമാക്കും. നൂറുകണക്കിന് കർഷകർ കഴിഞ്ഞ നാല് ദിവസമായി പ്രതിഷേധത്തിൻ്റെ പാതയിലാണ്. നിയമനിർമ്മാണം റദ്ദാക്കുന്നതിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള പ്രക്ഷോഭങ്ങൾക്ക് രൂപം നൽകി. സെപ്തംബർ 25 ന് കാർഷിക ബില്ലുകൾ പാസാക്കുന്നതിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ സംസ്ഥാനവ്യാപകമായി ബന്ദ് ആചരിക്കും. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.   സെപ്തംബർ 19ന് ഇടതുപക്ഷ സംഘടനകൾ, ഭാരതീയ കിസാൻ യൂണിയന്റെ…

Read More

വീട്ടില്‍നിന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ള 499 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ ഡിസംബര്‍ വരെ നീട്ടി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ട് ബിഎസ്എന്‍എല്‍ ആരംഭിച്ച ബ്രോഡ്ബാന്‍ഡ് പ്ലാന്‍ നീട്ടുന്നു. 499 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനാണ് കമ്പനി ഡിസംബര്‍ വരെ നീട്ടുന്നത്. പ്ലാന്‍ ഉള്ളവര്‍ക്ക് അതിന്റെ ആനുകൂല്യം ഡിസംബര്‍ എട്ട് വരെ ലഭിക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തിലാണ് ബിഎസ്എന്‍എല്‍ ഈ ബജറ്റ് പ്ലാനുമായി മുന്നോട്ട് വന്നത്. ഇതിലൂടെ ഒരു ദിവസം അഞ്ച് ജിബി വരെ ഡാറ്റ  ഉപയോഗിക്കാനാവും. ലോക്ക്ഡൗണില്‍ മിക്ക കമ്പനികളും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയതോടെയാണ് ബിഎസ്എന്‍എല്‍ മാര്‍ച്ചിലാണ്…

Read More

എയര്‍ഇന്ത്യ എക്‌സ്പ്രസിന് ദുബയില്‍ വിലക്ക്

ദുബയ്: വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബയ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് രോഗികളെ നിയമവിരുദ്ധണായി യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. ഗുരുതര പിഴവ് രണ്ടു തവണ ആവര്‍ത്തിച്ചു. രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികില്‍സാ ചെലവും വിമാനകമ്പനി വഹിക്കണമെന്നും ദുബയ് അധികൃതര്‍ നോട്ടീസ് നല്‍കി. കൊവിഡ് പോസറ്റീവ് റിസല്‍റ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങള്‍ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബയ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നോട്ടീസ് അയച്ചത്….

Read More

ഹണിട്രാപ്പിൽ കുടുങ്ങി പാകിസ്താന് വിവരം കൈമാറിയ സൈനിക ജീവനക്കാരനു പണം ലഭിച്ചത് കേരളം വഴി

ന്യൂഡല്‍ഹി: ഹണി ട്രാപ്പില്‍ കുടുങ്ങി പാകിസ്താന്‍ മിലിട്ടറി ഇന്റലിജന്‍സിന് വിവരങ്ങള്‍ കൈമാറിയതിന് ഹരിയാനയിലെ റെവാരിയില്‍ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.രാജസ്ഥാനിലെ ജയ്പൂരില്‍ മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസസ് വിഭാഗത്തില്‍ ക്ലീനിംഗ് സ്റ്റാഫായി ജോലി ചെയ്ത് വന്നിരുന്ന മഹേഷ് കുമാറാണ് അറസ്റ്റിലായത്. ലക്‌നൗ മിലിട്ടറി ഇന്റലിജന്‍സ്, ഹരിയാന എസ്ടിഎഫ് എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഹണി ട്രാപ്പില്‍ കുടുങ്ങിയ ഇയാള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി പാകിസ്താന്‍ എം.ഐ യൂണിറ്റ് പ്രവര്‍ത്തകരുമായി ഫെയ്‌സ്ബുക്ക് വഴി…

Read More

കാർഷിക ബില്ലുകൾ പാസാക്കി ലോക്‌സഭ

പ്രതിഷേധങ്ങൾക്കിടെ രണ്ട് കാർഷിക ബില്ലുകൾ ലോക്‌സഭ പാസാക്കി. കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എൻഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദളും ബില്ലിനെ എതിർത്തു. അകാലിദൾ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവച്ചു. കാർഷിക ബില്ലുകൾക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമുയർത്തി. ആകാശവും ഭൂമിയും കോർപറേറ്റുകൾക്ക് പതിച്ചു നൽകുന്നതിന്റെ ഭാഗമായാണ് ബില്ലുകൾ കൊണ്ടുവന്നതെന്ന് ഇടത് എംപിമാർ ആരോപിച്ചു. കോൺഗ്രസും ഡിഎംകെയും വാക്ക് ഔട്ട് നടത്തി. ഭരണപക്ഷത്തെ ശിരോമണി അകാലിദളും കടുത്ത എതിർപ്പ് ഉന്നയിച്ചു. ഹരിയാനയിലും പഞ്ചാബിലും കർഷക പ്രതിഷേധം…

Read More

24 മ​ണി​ക്കൂ​റി​നി​ടെ 96,424 രോഗികൾ; 52 ല​ക്ഷം ക​ട​ന്ന് രാ​ജ്യ​ത്ത് കോ​വി​ഡ് ബാധിതർ

ന്യൂ ഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ 96,424 കോവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 52 ല​ക്ഷം കടന്നു. 52,14,678 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സജീവ കേസുകള്‍ 10,17,754 ആണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 41,12,552 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.   ഒറ്റദിവസത്തിനിടെ 1,174 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇതുവരെ 84,372 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.   മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്,…

Read More

പ്രശസ്ത ഫാഷൻ ഡിസൈനർ ഷർബാരി ദത്ത കുളിമുറിയിൽ മരിച്ച നിലയിൽ

കൊൽക്കത്ത: പ്രശസ്ത ഫാഷൻ ഡിസൈനർ ഷർബരി ദത്തയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി 11: 30 ഓടെ തെക്കൻ കൊൽക്കത്തയിലെ റെസിഡൻഷ്യൽ കോളനിയായ ബ്രോഡ് സ്ട്രീറ്റിലെ വസതി മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറയുന്നു.   “ഞാൻ ബുധനാഴ്ചയാണ് അവസാനമായി അമ്മയെ കണ്ടത്. വ്യാഴാഴ്ച കാണാൻ സാധിച്ചില്ല, തിരക്കിലാണെന്നും ജോലിക്ക് പോയിട്ടുണ്ടെന്നും ഞാൻ കരുതി. ഇത് അസാധാരണമല്ല. ഞങ്ങൾ രണ്ടുപേരും വളരെ തിരക്കിലാണ്, ഞങ്ങൾക്ക് എല്ലാ…

Read More

ഡല്‍ഹിയില്‍ അരക്കോടിയോളം പേര്‍ക്ക് കൊവിഡ് വന്നു പോയി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരക്കോടിയോളം പേര്‍ക്ക് കൊവിഡ് വന്നുപോയതായി പഠന റിപോര്‍ട്ട്. കൊവിഡ് ബാധിച്ചവര്‍ പോലും അറിയാതെയാണ് രോഗം വന്നതും മാറിയതും. മൂന്നാമത് സിറോളജിക്കല്‍ സര്‍വേയിലെ പ്രാഥമിക വിലയിരുത്തലിലാണ് ഈ വിവരം. ഡല്‍ഹിയിലെ 33% ജനങ്ങളിലും കോവിഡ് ആന്റിബോഡികള്‍ രൂപപ്പെട്ടതായാണ് പഠനത്തില്‍ കണ്ടെത്തിയത്. ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയിലാണ് സര്‍വെ നടത്തിയത്. 17,000 സാംപിളുകള്‍ പരിശോധിച്ചുള്ള സര്‍വേയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണ്. അതിനു ശേഷം ആരോഗ്യ വകുപ്പിന് സമര്‍പ്പിക്കും. രണ്ടു കോടി ഡല്‍ഹി നിവാസികളില്‍ 66 ലക്ഷം പേര്‍ക്കും കോവിഡ്…

Read More

നിരന്തരമായ ശാരീരിക മര്‍ദ്ദനം: രണ്ട് കുട്ടികള്‍ അമ്മയെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു

ഭൂവനേശ്വര്‍: മക്കളെ നിരന്തരം മര്‍ദ്ദിച്ച അമ്മയെ കൗമാരക്കാരായ ആണ്‍മക്കള്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഭുവനേശ്വരിലാണ് മക്കളുടെ അടിയേറ്റ് 40 കാരിയായ യുവതി കൊല്ലപ്പെട്ടത്. പോലിസ് റിപോര്‍ട്ട് അനുസരിച്ച് ബുധനാഴ്ച രാത്രി പുറത്തുനിന്ന് കുടിച്ച് ബോധം കെട്ട് വീട്ടിലെത്തിയ അമ്മയുമായി കുട്ടികള്‍ വഴക്കുകൂടി. അവര്‍ കുട്ടികളെ മര്‍ദ്ദിക്കുകയും ചെയ്തു. സഹികെട്ട മക്കള്‍ ഒരു പോളിത്തീന്‍ കവര്‍ മുഖത്ത് ചുറ്റി അമ്മയെ ശ്വാസം മുട്ടിക്കുകയും ഇരുമ്പുവടിയെടുത്ത് അടിച്ചു വീഴ്ത്തുകയും ചെയ്തു. താമസിയാതെ മരിച്ചു. പേടിച്ച കുട്ടികള്‍ അമ്മയെ കുളിമുറിയിലേക്ക് മാറ്റി വാതില്‍…

Read More