Headlines

കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 86,508 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,508 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 57,32,518 ആയി ഉയർന്നു   1129 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ഇതിനോടകം 91,149 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 46,74,987 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 81.55 ശതമാനമാണ് രോഗമുക്തി നിരക്ക്   നിലവിൽ 9,66,382 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഏഴ് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം…

Read More

കാശ്മീരിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാനെ ഭീകരർ വെടിവെച്ചു കൊന്നു

  ജമ്മു കാശ്മീരിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ ചെയർമാനെ ഭീകരർ വെടിവെച്ചു കൊന്നു. ഖാഗ് ബ്ലോക്കിലാണ് സംഭവം. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ഭൂപീന്ദർ സിംഗ് കൊല്ലപ്പെട്ടത്. ബുദ്ഗാം ജില്ലയിലെ ദൽവാഷിലുള്ള കുടുംബവീടിന് പുറത്തുവെച്ചാണ് വെടിയേറ്റത്. സുരക്ഷാ ഗാർഡുകൾ ഒപ്പമില്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്. സുരക്ഷാ ഗാർഡുകളെ ഖാഗ് പോലീസ് സ്‌റ്റേഷനിൽ ഇറക്കി കുടുംബവീട്ടിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. പോലീസിനെ അറിയിക്കാതെയാണ് ഭൂപീന്ദർ കുടുംബ വീട്ടിലേക്ക് പോയതെന്ന് കാശ്മീർ പോലീസ് പറഞ്ഞു.

Read More

കാർഷിക ബില്ലുകൾക്കെതിരെ കോൺഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്നാരംഭിക്കും

കാർഷിക ബില്ലുകൾക്കെതിരെയുള്ള കോൺഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്ന് ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്. കാർഷിക ബില്ലുകൾ തിരിച്ചയക്കണമെന്ന് ഇന്നലെ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു   കാർഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെയും പ്രതിപക്ഷം എതിർക്കുകയാണ്. നാളെ കർഷക സംഘടനകളുടെ ഭാരത് ബന്ദും നടക്കുന്നുണ്ട്. പഞ്ചാബിലെ കർഷകർ ട്രെയിൻ തടയൽ സമരവും പ്രഖ്യാപിച്ചു.

Read More

രാജ്യത്തെ 60 ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് എഴുന്നൂറിലേറെ ജില്ലകളുണ്ടെങ്കിലും ഏഴു സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ മാത്രമാണ് ആശങ്കയുണ്ടാക്കുന്നവിധം കൊവിഡ് വ്യാപനമുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് കൂടുതലുള്ള ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി. ആരോഗ്യ മന്ത്രിമാരും പങ്കെടുത്തു.   മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. നിലവില്‍ രാജ്യത്തെ ആകെ സജീവ കൊവിഡ് രോഗികളുടെ കണക്കില്‍ 63 ശതമാനവും ഈ ഏഴു സംസ്ഥാനങ്ങളിലാണ്.   രാജ്യത്തെ…

Read More

കോവിഡ്: റെയിൽവെ സഹമന്ത്രി സുരേഷ് അംഗദി അന്തരിച്ചു

ന്യൂഡൽഹി: കൊറോണ വൈറസ് പോസിറ്റീവ് ആയി ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കേന്ദ്ര റെയിൽ‌വേ സഹമന്ത്രി സുരേഷ് അംഗദി അന്തരിച്ചു. 64 വയസായിരുന്നു. ബെളഗാവിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. കോവിഡ് അണുബാധ പോസിറ്റീവ് ആയ ശേഷം മരിച്ച ആദ്യത്തെ സിറ്റിംഗ് മന്ത്രിയാണ് അംഗദി.   രണ്ടാഴ്ച മുമ്പ് സെപ്റ്റംബർ 11 ന് അദ്ദേഹം രോഗത്തിന് പോസിറ്റീവ് ആണെന്ന് പരിശോധിച്ചിരുന്നു. എന്നാൽ, ആ സമയം മന്ത്രിക്കു ലക്ഷണങ്ങളില്ലായിരുന്നു, താൻ സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം…

Read More

25 ബില്ലുകള്‍, 8 അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍: രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായമകായ സ്ഥാനം പിടിച്ച് പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. കാര്‍ഷിക ബില്ലിനെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ 8 അംഗങ്ങളെ പുറത്താക്കിയ ഈ സമ്മേളനം ഷെഡ്യൂള്‍ വെട്ടിക്കുറച്ചിട്ടും 25 ബില്ലുകള്‍ പാസ്സാക്കിയെടുത്തു. അതിനും പുറമെ 6 പുതിയ ബില്ലുകള്‍ സഭയില്‍ അവതപ്പിക്കുകയും ചെയ്തു. 1954 നു ശേഷം ഇത് രണ്ടാം തവണയാണ് ഇത്ര ചെറിയ സമയം കൊണ്ട് സമ്മേളനം പിരിയുന്നത്. 18 സിറ്റിങ്ങുകള്‍ ഇത്തവണ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും സപ്റ്റംബര്‍ 14-23നുള്ളില്‍ 10…

Read More

പതിറ്റാണ്ടുകളായി കോൺഗ്രസ് കെട്ടിപ്പൊക്കിയ സൗഹൃദങ്ങൾ മോദി നശിപ്പിച്ചു: രാഹുൽ ഗാന്ധി

ഡൽഹി: സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത്‌ താമസിക്കുന്നത് അപകടകരമാണെന്ന് കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി. പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ബന്ധങ്ങളുടെ വല പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ‘പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് കെട്ടിപ്പടുക്കുകയും പരിപോഷിക്കുകയും ചെയ്ത ബന്ധങ്ങളുടെ ശൃംഖല മിസ്റ്റര്‍ മോദി നശിപ്പിച്ചു. സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത്‌ താമസിക്കുന്നത് അപകടകരമാണ്,’ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള അടുപ്പം ദുര്‍ബലമാക്കി, ചൈനയോട് കൂടുതല്‍ അടുക്കുന്ന ബംഗ്ലാദേശിന്റെ സമീപനത്തെ കുറിച്ചുള്ള ദി ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമർശനം.

Read More

കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 83,347 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,347 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1085 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 90,020 ആയി. രാജ്യത്ത് ആകെ സ്ഥിരീകരിച്ച 56.46 ലക്ഷം കൊവിഡ് ബാധിതരിൽ 9.63 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 45.87 ലക്ഷം പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 80 ശതമാനമായി ഉയർന്നിട്ടുണ്ട്. കൊവിഡ് മരണനിരക്ക് 1.59 ശതമാനമാണ്. ദിനംപ്രതിയുള്ള പരിശോധനാശേഷി 12 ലക്ഷമായി…

Read More

പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും; കേന്ദ്രസർക്കാർ തീരുമാനം ഇന്നറിയാം

പ്രതിപക്ഷത്തിന്റെ പ്രതിഷേധ പരിപാടികൾ തുടരുന്ന സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം വന്നേക്കും. ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോയെന്ന് ഇന്ന് തീരുമാനിക്കുമെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം പ്രതിപക്ഷം ഇന്നും രണ്ട് സഭകളും ബഹിഷ്‌കരിക്കും. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ഇന്നലെ രാജ്യസഭ 7 ബില്ലുകളും ലോക്‌സഭ തൊഴിൽ, നിയമഭേദഗതികളും പാസാക്കിയിരുന്നു. വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമത്തിലെ ഭേദഗതി രാജ്യസഭ ഇന്ന് പാസാക്കും. അതിനിടെ രാജ്യസഭയിൽ നടന്ന ബഹളത്തിൽ അമർഷം അറിയിച്ച് രാജ്യസഭാ ഉപാധ്യക്ഷൻ രാഷ്ട്രപതിക്ക് കത്തെഴുതി.

Read More

തൊഴിലാളി സമരം : കഞ്ചിക്കോട് പെപ്‌സി പ്ലാന്റ് അടച്ചുപൂട്ടുന്നു

പാലക്കാട്: കഞ്ചിക്കോട്ടെ പെപ്സി ഫാക്ടറി അടച്ചു പൂട്ടുന്നതായി കാണിച്ച്‌ പെപ്സി ഉല്‍പാദനം നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. സ്ഥാപനം അടച്ചുപൂട്ടുന്നതോടെ സ്ഥിരം ജീവനക്കാരുള്‍പ്പെടെ നാന്നൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവും. ജീവനക്കാര്‍ക്ക് മൂന്ന് മാസത്തിനുളളില്‍ നഷ്ടപരിഹാരം നല്‍കുമെന്നും കമ്ബനി അറിയിച്ചു. പെപ്സിയുടെ ഉല്‍പാദനം ഏറ്റെടുത്ത വരുണ്‍ ബിവറേജസ് കമ്ബനി അടച്ചുപൂട്ടല്‍ നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. സേവന വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം തുടരുന്നതിനിടെയാണ് കഞ്ചിക്കോട്ടെ പെപ്സി ഉത്പാദനം കേന്ദ്രം അടച്ചുപൂട്ടുന്നത്. 14 ദിവസത്തിനകം…

Read More