Headlines

അഞ്ച് വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നടത്തിയത് 58 വിദേശയാത്രകള്‍; ചിലവായത് 517.8 കോടി രൂപ

ന്യൂഡല്‍ഹി: 2015 മുതല്‍ 2019 നവംബര്‍ വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും ഇതിനായി 517.82 കോടി രൂപ ചിലവഴിച്ചുവെന്നും വിദേശകാര്യ വകുപ്പ്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളെ കുറിച്ചും അവ കൊണ്ടുണ്ടായ നേട്ടങ്ങളെ കുറിച്ചും രാജ്യസഭയില്‍ എഴുതിത്തയ്യാറാക്കിയ മറുപടി നല്‍കിയത്. ഈ സന്ദര്‍ശനങ്ങള്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും സാങ്കേതിക, സാമ്പത്തിക, പ്രതിരോധ മേഖലകളിലെല്ലാം ബന്ധം ശക്തിപ്പെടുത്താനായെന്നും മറുപടിയില്‍ പറയുന്നു. യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ അഞ്ചുതവണ വീതം…

Read More

സഹകരണ ബാങ്കും റിസര്‍വ് ബാങ്കിന്റെ കീഴിലേക്ക്

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരാനുള്ള ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് ബിൽ പാസാക്കിയത്. ബിൽ പാസാക്കുന്നതിലൂടെ സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിർവഹണവും മെച്ചപ്പെടുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ബാങ്കിംഗ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങൾക്ക് മാത്രമാണ് ഈ ഭേദഗതിയെന്നും കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ബാങ്കുകളെ നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പി.എം.സി ബാങ്ക് അഴിമതി പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കി സഹകരണ ബാങ്കുകളെ…

Read More

രാജ്യസഭയിലെ പ്രതിഷേധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനങ്ങൾ പ്രതിപക്ഷം മുന്നോട്ടുവെച്ചു

രാജ്യസഭയിലെ പ്രതിഷേധം അവസാനിപ്പിക്കാൻ മൂന്ന് വ്യവസ്ഥകൾ മുന്നോട്ടുവെച്ച് പ്രതിപക്ഷം. വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ സഭാ ബഹിഷ്‌കരണം തുടരുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നൽകി. വ്യവസ്ഥകൾ ഉപാധികളോടെ അംഗീകരിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു   സ്വാമിനാഥൻ കമ്മീഷൻ ശുപാർശപ്രകാരം മിനിമം താങ്ങുവില, സസ്‌പെൻഡ് ചെയ്തവരെ തിരിച്ചെടുക്കുക, സ്വകാര്യ മേഖലയെ നിയന്ത്രിക്കാൻ മറ്റൊരു കാർഷിക ബിൽ എന്നീ മൂന്ന് വ്യവസ്ഥകളാണ് പ്രതിപക്ഷം മുന്നോട്ടുവെച്ചത്. സസ്‌പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കണമെങ്കിൽ സഭയിലെ പെരുമാറ്റത്തിൽ അവർ ഖേദം പ്രകടിപ്പിക്കണമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. ഇത്…

Read More

നടി ആശാലത കോവിഡിനെ തുടർന്ന് അന്തരിച്ചു

മുംബെെ: മുതിർന്ന സിനിമാതാരവും മറാത്തി നാടകകലാകാരിയുമായിരുന്ന ആശാലത വാ​ബ്​ഗനോക്കർ കോവിഡ് ചികിത്സയിലിരിക്കേ അന്തരിച്ചു. 79 വയസ്സായിരുന്നു. ഒരു ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെയാണ് ആശാലതയ്ക്ക് സുഖമില്ലാതാകുന്നത്. കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയും പിന്നീട് കോവി‍ഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ഷൂട്ടിങിൽ പങ്കെടുത്ത ഇരുപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹിന്ദി, മറാത്തി ഭാഷകളിലായി നൂറിലധികം സിനിമകളിൽ ആശാലത വേഷമിട്ടു. അഹിസ്ത അഹിസ്ത, വോ സാത്ത് ദിൻ, അങ്കുഷ്, നമക് ഹലാൽ, ഷൗക്കീൻ, യാദോൻ കി കസം തുടങ്ങിയവയാണ് ആശലത അഭിനയിച്ച ബോളിവുഡ്…

Read More

ലോക്‌സഭയില്‍ ബഹളം: സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: താങ്ങുവില സംബന്ധിച്ച തര്‍ക്കത്തില്‍ ശബ്ദ കലുഷിതമായതിനെ തുടര്‍ന്ന് ലോക്‌സഭ ഒരു മണിക്കൂര്‍ നിര്‍ത്തിവച്ചു. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസംഗം കഴിഞ്ഞ ഉടനെയാണ് പ്രതിപക്ഷ നേതാക്കള്‍ മുദ്രാവാക്യം വിളി തുടങ്ങിയത്.   കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് താങ്ങുവിലയാണ് ഗോതമ്പിന് നിശ്ചയിച്ചിരിക്കുന്നതെന്നും കാര്‍ഷിക ബില്ലില്‍ താങ്ങുവില പ്രഖ്യാപിക്കണമെന്നുമായിരുന്നു ചൗധരി ആവശ്യപ്പെട്ടത്.   ബഹളം ശക്തമായതിനെ തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള ലോക്‌സഭ നാലര വരെ നിര്‍ത്തിവച്ചു.   വിജയ് ചൗക്കില്‍ നിന്ന് കര്‍ഷകരോട്…

Read More

നവംബര്‍ ഒന്നുമുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും

  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന രാജ്യത്തെ കോളേജുകള്‍ തുറക്കുന്നു. പുതിയ അക്കാദമിക് കലണ്ടറിന് യുജിസി വിദഗ്ധ സമിതി അംഗീകാരം നല്‍കി. ഇതനുസരിച്ച് ഡിഗ്രി, പി ജി ക്ലാസ്സുകള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. നവംബര്‍ 30 ന് ശേഷം പ്രവേശന നടപടികള്‍ പാടില്ലെന്നും മാര്‍ഗനിര്‍ദശത്തില്‍ വ്യക്തമാക്കുന്നു. യുജിസി മാര്‍ഗനിര്‍ദേശം അനുസരിച്ച്, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി 2020-21 അക്കാദമിക് സെഷന്‍ നവംബര്‍ 1 മുതല്‍ ആരംഭിക്കാം. യോഗ്യതാ പരീക്ഷയില്‍ ഫലം പ്രഖ്യാപിക്കുന്നതില്‍ കാലതാമസമുണ്ടെങ്കില്‍, നവംബര്‍ 18 നകം സര്‍വകലാശാലകള്‍…

Read More

എംപിമാരെ തിരിച്ചെടുക്കില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ; പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു

സസ്‌പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കില്ലെന്ന് രാജ്യസഭ അധ്യക്ഷൻ. എംപിമാർ മാപ്പ് പറഞ്ഞാൽ തീരുമാനം പിൻവലിക്കുന്ന കാര്യം ആലോചിക്കാമെന്നും രാജ്യസഭാ അധ്യക്ഷൻ പറഞ്ഞു. ഇതോടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു.   കോൺഗ്രസ് അംഗം ഗുലാം നബി ആസാദാണ് ഇക്കാര്യം സഭയിൽ അറിയിച്ചത്. സമാജ് വാദി, ഡിഎംകെ പാർട്ടികളും സമാന നിലപാട് വ്യക്തമാക്കി. എന്നാൽ സസ്‌പെൻഷൻ നടപടി ഇതാദ്യമായിട്ടല്ലെന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ മറുപടി   രാജ്യസഭാ ഉപാധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം നടപടിക്രമം പാലിച്ചായിരുന്നില്ലെന്ന് വെങ്കയ്യനായിഡു…

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 75,083 പുതിയ കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 75,083 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ഇതുവരെ 55,62,663 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.   കഴിഞ്ഞ ദിവസം 1053 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണസംഖ്യ 88,935 ആയി ഉയർന്നു. 9,75,861 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 80.86 ശതമാനമായി ഉയർന്നു. അതേസമയം പ്രതിദിന വർധനവിൽ ചെറിയ കുറവുണ്ടായത് ആശ്വാസകരമാണ്. ആറ് ദിവസത്തിന് ശേഷമാണ് പ്രതിദിന വർധനവ്…

Read More

കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുനരാരംഭിച്ചു

പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയുടെ സഹായത്തോടെ നിർമിക്കുന്ന കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനരാരംഭിച്ചു. 200 പേർക്കാണ് വാക്‌സിൻ നൽകുന്നത്. അസ്ട്ര സെനക കമ്പനിയുമായി ഓക്‌സ്‌ഫോർഡ് ബ്രിട്ടനിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്ത്യയിലെ പരീക്ഷണവും താത്കാലികമായി നിർത്തിവെച്ചിരുന്നു   ബ്രിട്ടനിൽ പരീക്ഷണം ഒരാഴ്ച മുമ്പ് വീണ്ടും ആരംഭിച്ചിരുന്നു. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ…

Read More

പാർലമെന്റ് വളപ്പിൽ എംപിമാരുടെ സമരം തുടരുന്നു; രാത്രിയിലും ഗാന്ധി പ്രതിമക്ക് സമീപത്ത്

വിവാദമായ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് സസ്‌പെൻഷൻ ചെയ്ത നടപടിക്കെതിരെ പാർലമെന്റ് വളപ്പിൽ എംപിമാർ നടത്തുന്ന അനിശ്ചിതകാല ധർണ തുടരുന്നു. ഗാന്ധി പ്രതിമക്ക് സമീപം രാത്രിയിലും എംപിമാർ പ്രതിഷേധം തുടർന്നു   ബില്ല് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണുന്നുണ്ട്. സിപിഎം അംഗങ്ങളായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂൽ അംഗങ്ങളായ ഡെറിക് ഒബ്രിയാൻ, ഡോല സെൻ, എഎപി അംഗമായ സഞ്ജയ് സിംഗ്, കോൺഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുൻ ബോറ, സയ്യിദ് നസീർ എന്നിവരാണ്…

Read More