Headlines

സാംസ്‌കാരിക ലോകം ദരിദ്രമാകുന്നുവെന്ന് പ്രധാനമന്ത്രി; എസ് പി ബിയുടെ വേർപാടിൽ അനുശോചിച്ച് പ്രമുഖർ

അന്തരിച്ച സംഗീതജ്ഞൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ. പ്രധാനമന്ത്രി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു എസ് പി ബിയുടെ നിർഭാഗ്യകരമായ വിയോഗത്തിലൂടെ നമ്മുടെ സാംസ്‌കാരിക ലോകം ദരിദ്രമാകുന്നുവെന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിലുടനീളം സ്വന്തം വീട്ടിലെ ഒരാളെന്ന പോലെ സുപരിചിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്വരമാധുരിയും സംഗീതവും പതിറ്റാണ്ടുകളോളം ജനങ്ങളെ…

Read More

ഗായകൻ, നടൻ, സംഗീത സംവിധായകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്; ഇതിഹാസ ജീവിതം വിട പറയുമ്പോൾ

ഇതിഹാസതുല്യനായിരുന്നു എസ് പി ബി എന്ന് മൂന്നക്ഷരത്തിൽ അറിയിപ്പെട്ടിരുന്ന എസ് പി ബാലസുബ്രഹ്മണ്യം. സംഗീത പ്രേമികൾക്ക് ആ മൂന്നക്ഷരം ഒരു വികാരമായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട തന്റെ കലാജീവിതത്തിൽ നിരവധി വേഷങ്ങളിൽ പകർന്നാടിയ മഹത് വ്യക്തിത്വം സെപ്റ്റംബർ 25ന് ഉച്ചയ്ക്ക് 1.05ന് മരണത്തിലേക്ക് നടന്നടുത്തു എസ് പി ബി വ്യക്തിമുദ്ര പതിക്കാത്ത മേഖലകളില്ല. ഗായകനായും നടനായും സംഗീത സംവിധായകനായും ഡബ്ബിംഗ് ആർട്ടിസ്റ്റായും എസ് പി ബിയെ കണ്ടു. കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് വരെ സംഗീത ലോകത്ത് സജീവമായിരുന്നു ഈ…

Read More

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബർ-നവംബർ മാസത്തിൽ

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും തെരഞ്ഞെടുപ്പ്. ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നിങ്ങനെ മൂന്ന് ദിവസമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്താൻ അവസാനമുണ്ടാകും. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമായിരിക്കും നിരീക്ഷണത്തിൽ കഴിയന്നവരുടെ പോളിംഗ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാവിലെ 7 മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിംഗ് നടക്കുക. ഒരു മണിക്കൂർ സമയമാണ് അധികം അനുവദിച്ചിരിക്കുന്നത്. 243 അംഗ സഭയിൽ…

Read More

എസ് പി ബിയുടെ നില അതീവ ഗുരുതരം; അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി

കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം. ചെന്നൈ എംജിഎം ആശുപത്രിയിൽ ചികിത്സയിലുളള അദ്ദേഹത്തിന്റെ ആരോഗ്യനില സൂചിപ്പിക്കുന്ന മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തിറങ്ങും.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിക്കുകയാണ്, എസ്.പി.ബിയ്ക്ക് സാദ്ധ്യമായ വൈദ്യസഹായമെല്ലാം നൽകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തിലാണ്. പ്രശസ്ത നടൻ കമൽഹാസൻ ആശുപത്രിയിലെത്തി മടങ്ങി ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എസ് പി ബിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ്…

Read More

ഭാരത് ബന്ദ് തുടങ്ങി; പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിനുകള്‍ തടയുന്നു, സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷികബില്ലുകള്‍ക്കെതിരേ വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദ് തുടങ്ങി. പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ പാളങ്ങള്‍ ഉപരോധിക്കുകയാണ്. ഇതെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പഞ്ചാബിലെ കര്‍ഷകരുടെ പ്രക്ഷോഭം കണക്കിലെടുത്ത് വടക്കന്‍ റെയില്‍വേ ഓടിക്കുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്യുമെന്ന് മേഖലയിലെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫിസര്‍മാര്‍ അറിയിച്ചു. സപ്തംബര്‍ 24 മുതല്‍ 26 വരെയാണ് പഞ്ചാബിലും ഹരിയാനയിലും ‘റെയില്‍ റോക്കോ’ എന്ന പേരില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ പ്രക്ഷോഭം…

Read More

24 മണിക്കൂറിനിടെ 86,052 പുതിയ കേസുകൾ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 58,18,517 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 1141 പേരാണ് കൊവിഡ് ബാധിച്ച് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 92,290 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചവരിൽ 47,56,165 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 80.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Read More

പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

തിരുവനന്തപുരം: 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരിലാണ് ദാരുണസംഭവം നടന്നത്. സംഭവത്തില്‍ പിതാവ് പാച്ചല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണനെ തിരുവല്ലം പോലിസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. നെടുമങ്ങാട്ടെ അമ്മയുടെ വീട്ടില്‍നിന്ന് കുഞ്ഞിനെ തിരുവല്ലത്തേക്ക് കൊണ്ടുവന്നാണ് ഉണ്ണികൃഷ്ണന്‍ ക്രൂരകൃത്യം നടത്തിയത്. നൂലുകെട്ടിന് ശേഷം ബന്ധുക്കളെ കാണിക്കാനാണെന്ന് പറഞ്ഞാണ് പിതാവ് കുഞ്ഞിനെ മാത്രം തിരുവല്ലത്തേയ്ക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി…

Read More

കാർഷിക ബില്ലിനെതിരെ സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ദേശീയ പ്രക്ഷോഭം

കാർഷിക ബില്ലുകൾക്കെതിരെ സംയുക്ത കർഷക സംഘടനകൾ ഇന്ന് ദേശീയ വ്യാപകമായി പ്രക്ഷോഭം നടത്തുന്നു. പഞ്ചാബിലും ഹരിയാനയിലും പ്രക്ഷോഭം ബന്ദായി മാറുമെന്ന് കർഷക സംഘടനാ നേതാക്കൾ അറിയിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ ധർണകളും പ്രകടനങ്ങളും നടക്കും. ഡൽഹി ജന്തർമന്ദിറിൽ സംഘടനകൾ സംയുക്തമായി പ്രതിഷേധ റാലി നടത്തും. പഞ്ചാബിൽ ട്രെയിൻ തടയൽ സമരം ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. കോൺഗ്രസും വിവിധ പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 28ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ചും ഒക്ടോബർ 2ന് കർഷക തൊഴിലാളി രക്ഷാദിനമായി ആചരിക്കാനും…

Read More

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചു

ഡൽഹി: ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചതായി കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അടുത്ത വര്‍ഷം ജനുവരി 16 മുതല്‍ 24 വരെയാകും ചലച്ചിത്രോത്സവം നടക്കുക. നവംബര്‍ 20 മുതല്‍ 28വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ചര്‍ച്ച ചെയ്‍ത ശേഷമാണ് ചലച്ചിത്രോത്സവം മാറ്റാൻ തീരുമാനിച്ചതെന്ന് പ്രകാശ് ജാവദേകര്‍ വ്യക്തമാക്കി. രാജ്യാന്തര ചലചിത്രോത്സവത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും കൊവിഡ് പ്രോട്ടോകോളും അനുസരിച്ചാണ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

Read More

ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാൻ അനുമതി ; മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം

ചെന്നൈ: തമിഴ്‌നാട്ടില്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കാൻ അനുമതി. ക്ലാസിലെത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതപത്രം വേണം. അതേസമയം, കണ്ടെയ്ന്മെന്റ് സോണില്‍ ഉള്ള അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം അനുവദിക്കില്ല. ഒരേസമയം അന്‍പത് ശതമാനം അദ്ധ്യാപകര്‍ക്ക് മാത്രമെ സ്‌കൂളില്‍ വരാന്‍ അനുവാദമുള്ളു. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ പാലിച്ചാവണം ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടത്. പത്ത് മുതല്‍ പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളെ രണ്ട് ബാച്ചുകളായി തിരിക്കും. ആദ്യ ബാച്ചിന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും രണ്ടാമത്തെ ബാച്ചിന്…

Read More