വിദഗ്ധര്‍ നിര്‍ദ്ദേശിച്ചാല്‍ ഉടന്‍ 5-15 പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും: കേന്ദ്ര ആരോഗ്യമന്ത്രി
വിദഗ്ധ ശിപാര്‍ശ ലഭിച്ചാലുടന്‍ കേന്ദ്രം അഞ്ച് മുതല്‍ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇത്തരമൊരു ശിപാര്‍ശ ഇതുവരെ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. എപ്പോള്‍ വാക്‌സിനേഷന്‍ നല്‍കണം, ഏത് പ്രായക്കാര്‍ക്കാണ് നല്‍കേണ്ടത് എന്നതെല്ലാം തീരുമാനിക്കുന്നത് ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ച് ഒരാഴ്ചയ്ക്കകം തന്നെ വാക്‌സിന്‍ നല്‍കി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇന്ന് വാക്‌സിനേഷന്‍ ഒരു പ്രശ്‌നമല്ല. മതിയായ വാക്‌സിനുകള്‍ ഇന്ന് ലഭ്യമാണ്….