Headlines

മധ്യപ്രദേശിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു; തൊഴിലാളികൾ കുടുങ്ങി

  മധ്യപ്രദേശിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് ഒമ്പത് തൊഴിലാളികൾ കുടുങ്ങി. കട്‌നി ജില്ലയിലെ സ്ലീമാബാദിലെ കാർഗി കനാൽ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് തൊഴിലാളികൾ കുടുങ്ങിയത്. ഇതിൽ ഏഴ് പേരെ രക്ഷപ്പെടുത്തി. രണ്ട് പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ് ദുരന്ത നിവാരണ സേനയടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. സമാന്തരമായി മറ്റൊരു കുഴി കുഴിച്ച് കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് രജോറ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ്…

Read More

ഹിജാബ് വിവാദമല്ല, ഗൂഢാലോചനയാണ്; മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളാനുള്ള നീക്കം: ഗവര്‍ണര്‍ ആരിഫ് മുമ്മദ് ഖാൻ

  ന്യുഡല്‍ഹി: ഹിജാബ് വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബ് വിവാദമല്ല, ഗൂഢാലോചനയാണ്. ഇതിനു പിന്നില്‍ വ്യക്തമായ താല്‍പര്യമുണ്ട്. മുസ്ലീം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള നീക്കമാണ്. മുസ്ലീം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായി ഏറെ മുന്നോട്ടുപോകുന്നുണ്ട്. അവരെ വീടുകളില്‍ തളച്ചിടാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇസ്ലാംമത വിശ്വാസപരമായി ഹിജാബ് നിര്‍ബന്ധമല്ല. വസ്ത്ര ധാരണത്തിന്റെ ഭാഗമായുള്ള സ്വാതന്ത്ര്യമായി കാണാനാവില്ല. കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വസ്ത്രധാരണ നിയമം പാലിക്കണം. സിഖുകാരുടെ തലപ്പാവുമായി…

Read More

ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04മായി പിഎസ്എല്‍വി-സി52 തിങ്കളാഴ്ച കുതിക്കും

  ശ്രീഹരിക്കോട്ട: ആറു മാസത്തെ ഇടവേളയ്ക്കുശേഷം മറ്റൊരു വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി52 ന്റെ വിക്ഷേപണം 14നു രാവിലെ 5.59നു നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപത്തറയില്‍നിന്നാണ് റോക്കറ്റ് കുതിച്ചുയരുക. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി-സി52 റോക്കറ്റിന്റെ പ്രധാന ദൗത്യം. 1710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-04 ഉപഗ്രഹം 529 കിലോമീറ്റര്‍ ഉയരത്തിലുള്ള സൗരസ്ഥിര ഭ്രമണപഥത്തിലേക്കാണ് റോക്കറ്റ് എത്തിക്കുക. മറ്റു രണ്ട് ഉപഗ്രഹങ്ങളെക്കൂടി പിഎസ്എല്‍വി-സി52 വഹിക്കും. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ്…

Read More

കോവിഡിന് ശമനം; റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കുന്നു

  ന്യൂഡൽഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ കു​റ​വ് വ​ന്ന​തോ​ടെ ട്രെ​യി​നു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ കാ​റ്റ​റിം​ഗ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും. ഐ​ർ​സി​ടി​സി പ​തി​വ് പോ​ലെ ട്രെ​യി​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി പാ​കം ചെ​യ്ത ഭ​ക്ഷ​ണ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് 2020 മാ​ർ​ച്ച് മു​ത​ൽ ട്രെ​യി​നു​ക​ളി​ലെ ഭ​ക്ഷ​ണ വി​ത​ര​ണം നി​ർ​ത്തി വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ രാ​ജ​ധാ​നി, ദു​ര​ന്തോ, ശ​താ​ബ്ദി ട്രെ​യി​നു​ക​ളി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.

Read More

ആന്ധ്രയിൽ പോലീസിന്റെ കൂട്ട കഞ്ചാവ് കത്തിക്കൽ; നശിപ്പിച്ചത് 850 കോടിയുടെ ലഹരി വസ്തു

  ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പോലീസ് പിടിച്ചെടുത്ത രണ്ട് ലക്ഷത്തിലധികം കിലോ കഞ്ചാവ് തീയിട്ട് നശിപ്പിച്ചു. 850 കോടി രൂപയോളം വിലമതിക്കുന്ന കഞ്ചാവാണ് നശിപ്പിച്ചത്. സംസ്ഥാന പോലീസ് മേധാവി ഡി ഗൗതം സവാങിന്റെ സാന്നിധ്യത്തിലാണ് കഞ്ചാവിന് തീയിട്ടത്. രണ്ട് വർഷത്തിനിടെ ആന്ധ്രയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പോലീസ് പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടിയിട്ട് കത്തിച്ചത്. അനകപ്പള്ളിക്ക് സമീപത്തെ കുഡരു ഗ്രാമത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു കൂട്ട കഞ്ചാവ് കത്തിക്കൽ. ഓപ്പറേഷൻ പരിവർത്തന എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഇത്രയധികം കഞ്ചാബ് ആന്ധ്രാ…

Read More

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണമെന്ന് ഹർജി

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. വിദ്യാർഥികൾക്കൊപ്പം അധ്യാപകർക്കും ഡ്രസ് കോഡ് വേണം. സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താനാണിതെന്നും ഹർജിയിൽ പറയുന്നു. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഹർജിി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം നൽകണമെന്ന് ഹർജിയിൽ പറയുന്നു. നേരത്തെ കർണാടകയിലെ ഹിജാബ് വിവാദത്തിൽ സുപ്രീം കോടതിയിൽ നിരവധി ഹർജികൾ വന്നിരുന്നു. എന്നാൽ ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി തയ്യാറായിരുന്നില്ല.

Read More

ഹിജാബ് വിവാദം: കർണാടകയിൽ രണ്ടിടത്ത് സംഘർഷം, മൂന്ന് പേർക്ക് പരുക്കേറ്റു

  കർണാടകയിൽ ഹിജാബ് വിവാദം സംഘർഷത്തിലേക്ക്. രണ്ടിടങ്ങളിലായി നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ഇതിലൊരാൾ സ്ത്രീയാണ്. നല്ലൂർ, ദാവൻഗിരി എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത് നല്ലൂരിൽ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ആളുകൾ കല്ലെറിഞ്ഞു. ഒരു യുവാവിന് വെട്ടേറ്റു. തലയ്ക്കും പുറത്തും പരുക്കേറ്റ ദിലീപ് എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ ഒരു സ്ത്രീക്കും പരുക്കേറ്റു ദാവൻഗിരിയിൽ നടന്ന സംഘർഷത്തിൽ നാഗരാജ് എന്ന യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിച്ചു. പോലീസ് ലാത്തി വീശി. ഹിജാബ് നിരോധനത്തെ അനുകൂലിച്ചതിനെ തുടർന്നാണ് നാഗരാജിന്…

Read More

യുപിയിലെ ഉന്നാവിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ആശ്രമത്തിന് സമീപം; പ്രതി മുൻ മന്ത്രിയുടെ മകൻ ​​​​​​​

  ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ട് മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം മുൻ മന്ത്രിയും എസ് പി നേതാവുമായ ഫത്തെ ബഹദൂർ സിംഗിന്റെ ആശ്രമത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ബഹദൂറിന്റെ മകൻ രജോൽ സിംഗാണ് യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി. കസ്റ്റഡിയിലുള്ള രജോലിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മൃതദേഹം ലഭിച്ചത് ആശ്രമത്തിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഡിസംബർ എട്ടിന് രജോൽ തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി യുവതിയുടെ അമ്മ പരാതി നൽകിയിരുന്നു. ജനുവരി 24ന്…

Read More

യുപി രണ്ടാംഘട്ടത്തിന്റെയും ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. യുപിയിലെ കനൗജിൽ നടക്കുന്ന പ്രചാരണത്തിൽ വൈകുന്നേരം മൂന്നരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ബറേലിയിൽ ഇന്ന് റോഡ് ഷോ നടക്കും ഫെബ്രുവരി 14ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ യുപിയിലെ 9 ജില്ലകളിലായി 55 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഗോവയിൽ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും ഫെബ്രുവരി 14ന് വോട്ടെടുപ്പ്…

Read More

പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. എൻജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശ്ശൂർ-എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്തായാണ് അപകടം. റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. നിലവിൽ ഒരു പാതയിലൂടെ ട്രെയിൻ വിട്ടു തുടങ്ങിയിട്ടുണ്ട്. അതേസമയം വേണാടും ജനശതാബ്ദിയും അടക്കമുള്ള ട്രെയിനുകൾ വൈകും.

Read More