പ്രശസ്ത കായിക താരവും നടനുമായ പ്രവീൺ കുമാർ സോബ്തി അന്തരിച്ചു
പ്രശസ്ത നടനും കായിക താരവുമായ പ്രവീൺ കുമാർ സോത്ബി അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂഡൽഹിയിലെ അശോക് വിഹാറിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 1960-72 കാലഘട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്ത അത്‌ലറ്റ് കൂടിയാണ് സോബ്തി ഹാമർ ത്രോ, ഡിസ്‌കസ് ത്രോ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മത്സരയിനങ്ങൾ. 1966ലും 1970ലും ഡിസ്‌കസ് ത്രോയിൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടി. 1968, 1972 വർഷങ്ങളിൽ ഒളിമ്പിക്‌സിൽ പങ്കെടുത്തിട്ടുണ്ട്. 1981ലെ രക്ഷ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക്…