Headlines

‘കേരളത്തിൽ കാസാ – ആർ എസ് എസ് വർഗീയ കൂട്ടുകെട്ട്’; കർശന നിരീക്ഷണവും നടപടിയും വേണം: മുഖ്യമന്ത്രി

കേരളത്തിൽ കാസാ – ആർ എസ് എസ് വർഗീയ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ മുതലെടുപ്പിന് ശ്രമം നടക്കുന്നു. കർശന നിരീക്ഷണവും നടപടിയും വേണം. പൊലീസ് ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.

പൊലീസിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. ഇന്ന് ചേർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിമർശനം. മൂന്നാം മുറ കണ്ടു നിൽക്കില്ല. പൊലീസിൽ അഴിമതി വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പോക്സോ കേസ് അട്ടിമറിച്ചെന്നും മുഖ്യമന്ത്രിയുടെ വിമർശനം. പത്തനംതിട്ട എസ് പി ആയിരുന്ന വി ജി വിനോദ് കുമാറിന്റെ പേരെടുത്തു പറയാതെ ആയിരുന്നു വിമർശനം. സേനയ്ക്ക് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തികൾ വെച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.