Headlines

ഹിമാചലിൽ പടക്ക നിർമാണ ഫാക്ടറിയിൽ സ്‌ഫോടനം; ഏഴ് പേർ മരിച്ചു

ഹിമാചൽപ്രദേശിലെ ഉനയിൽ പടക്ക നിർമാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. തഹ്ലിവാലി ഇൻഡസ്ട്രിയൽ ഏരിയയിലെ പടക്ക നിർമാണ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. അഗ്നിശമന സേന അടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്   പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേർക്കാണ് പരുക്കേറ്റത്. അതേസമയം സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

Read More

ഹി​ജാ​ബ് അ​നു​വ​ദി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് ക​ർ​ണാ​ട​ക

  ബംഗളൂരു: ഹി​ജാ​ബ് അ​നു​വ​ദി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് ക​ർ​ണാ​ട​ക. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ഹി​ജാ​ബ് അ​നു​വ​ദി​ക്കി​ല്ല. ഹി​ജാ​ബ് മ​താ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മ​ല്ലെ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. വ​സ്ത്ര​വും ഭ​ക്ഷ​ണ​വും മ​താ​ചാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മ​ല്ല. പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തി​നാ​യി ഇ​ള​വി​ല്ല. ശ​ബ​രി​മ​ല-​മു​ത്ത​ലാ​ഖ് കേ​സു​ക​ളി​ൽ ഇ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഖു​റാ​ൻ മു​ൻ​നി​ർ​ത്തി ഹി​ജാ​ബി​ന് വേ​ണ്ടി വാ​ദികു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. ഭ​ര​ണ​ഘ​ട​ന​യു​ടെ 25-ാം അ​നു​ച്ഛേ​ദം ഹി​ജാ​ബി​ന്‍റെ കാ​ര്യ​ത്തി​ൽ ബാ​ധ​ക​മ​ല്ല. മ​താ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് തെ​ളി​യി​ക്കാ​ൻ നി​ല​വി​ൽ വ​സ്തു​ത​ക​ളി​ല്ലെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

Read More

ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് കേന്ദ്ര ബജറ്റ് വലിയ സഹായമാകും: പ്രധാനമന്ത്രി നരേന്ദ്ര മോദി

  ന്യൂഡെൽഹി: 2022-23 ലെ കേന്ദ്ര ബജറ്റ് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് വലിയ സഹായകമാകുമെന്നും ദേശീയ ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിക്കാനുള്ള തീരുമാനത്തിലൂടെ വിദ്യാഭ്യാസ സീറ്റുകളുടെ കുറവ് പരിഹരിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. 2022-23 ലെ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറിനെ അഭിസംബോധന ചെയ്തുകൊണ്ട്, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അഞ്ച് വശങ്ങളിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മോദി പറഞ്ഞു-ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ സാർവത്രികവൽക്കരണം, നൈപുണ്യ വികസനം, നഗര ആസൂത്രണവും രൂപകൽപ്പനയും, അന്താരാഷ്ട്രവൽക്കരണം, എവിജിസി (ആനിമേഷൻ വിഷ്വൽ….

Read More

സമുദ്രാതിർത്തി ലംഘനം; 31 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ പിടികൂടി

  അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 31 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാകിസ്താൻ പിടികൂടി. ഇവർ മത്സ്യബന്ധനത്തിന് ഉപയോഗിച്ച അഞ്ച് യാനകളും പാക് നാവികസേന പിടിച്ചെടുത്തു. നാവികസേനയുടെ പട്രോളിങ്ങിനിടെയാണ് മത്സ്യത്തൊഴിലാളികൾ അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചതായി കണ്ടെത്തിയതെന്ന് പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി അറിയിച്ചു. പാകിസ്താന്‍ നിയമവും അന്താരാഷ്ട്ര മാരിടൈം നിയമവും അനുസരിച്ചുള്ള തുടര്‍ നിയമനടപടികള്‍ക്കായി യാനങ്ങൾ കറാച്ചിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.

Read More

ആന്ധ്രപ്രദേശ് മന്ത്രി ഗൗതം റെഡ്ഡി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

  ആന്ധ്രപ്രദേശ് ഐടി വകുപ്പ് മന്ത്രി ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യവസായ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ദുബൈ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തി വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. മുൻ എംപി രാംമോഹൻ റെഡ്ഡിയുടെ മകനാണ്. മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് എം എസ് സി ബിരുദമെടുത്ത ഗൗതം റെഡ്ഡി 2014, 2019 വർഷങ്ങളിൽ ആത്മകൂരിൽ നിന്നാണ് നിയമസഭയിൽ എത്തിയത്. റെഡ്ഡിയുടെ വേർപാടിൽ മുഖ്യമന്ത്രി…

Read More

24 മണിക്കൂറിനിടെ 16,051 പേർക്ക് കൂടി കൊവിഡ്; 206 പേർ മരിച്ചു

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് ഇരുപതിനായിരത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,051 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4.28 കോടി പിന്നിട്ടു 24 മണിക്കൂറിനിടെ 206 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 5,12,109 ആയി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.93 ശതമാനമായി കുറഞ്ഞിട്ടിട്ടുണ്ട്. നിലവിൽ 2,02,131 പേരാണ് ചികിത്സയിൽ കഴിയുന്നത്. 22,056 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി….

Read More

24 മണിക്കൂറിനിടെ 19,968 പേർക്ക് കൂടി കൊവിഡ്; 673 പേർ മരിച്ചു

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും കുറവ്. ഏറെ കാലത്തിന് ശേഷം പ്രതിദിന വർധനവ് ഇരുപതിനായിരത്തിൽ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അതേസമയം 673 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 5,11,903 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2,24,187 പേരാണ് ചികിത്സയിൽ കഴിയുന്നത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,847 പേർ രോഗമുക്തി നേടി. ഇതുവരെ കൊവിഡിൽ നിന്ന്…

Read More

24 മണിക്കൂറിനിടെ 19,968 പേർക്ക് കൂടി കൊവിഡ്; 673 പേർ മരിച്ചു

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും കുറവ്. ഏറെ കാലത്തിന് ശേഷം പ്രതിദിന വർധനവ് ഇരുപതിനായിരത്തിൽ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,968 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അതേസമയം 673 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 5,11,903 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2,24,187 പേരാണ് ചികിത്സയിൽ കഴിയുന്നത്   കഴിഞ്ഞ 24 മണിക്കൂറിനിടെ 48,847 പേർ രോഗമുക്തി നേടി. ഇതുവരെ കൊവിഡിൽ…

Read More

രാജസ്ഥാനിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു; എട്ട് പേർ മരിച്ചു

രാജസ്ഥാനിലെ കോട്ടയിൽ വിവാഹ സംഘം സഞ്ചരിച്ചിരുന്ന കാർ പുഴയിലേക്ക് മറിഞ്ഞ് എട്ട് പേർ മറിഞ്ഞു. കോട്ട ജില്ലയിലെ ചമ്പൽ പുഴയിലേക്കാണ് നിയന്ത്രണം വിട്ട കാർ മറിഞ്ഞത്. അപകടത്തിൽപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത് ഞായറാഴ്ച രാവിലെയായിരുന്നു അപകടം. അപകടം നടന്നയുടനെ പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.

Read More

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു

  ജമ്മു കാശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഷോപിയാനിലെ സെയ്‌നാപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തെരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസവും ഷോപിയാൻ സെക്ടറിൽ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു. ബന്ദിപോരയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസുകാരൻ വീരമൃത്യു വരിക്കുകയും ചെയ്തു. ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു. 2022 ജനുവരിയിൽ മാത്രം കാശ്മീരിൽ 11 ഏറ്റുമുട്ടലുകളാണ് നടന്നത്. 21 ഭീകരരെ സൈന്യം വധിച്ചു. ഇതിൽ…

Read More