Headlines

ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് വീട്ടമ്മയ്ക്ക്‌ ദാരുണാന്ത്യം

  കട്ടപ്പന: ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം. രണ്ടു പേര്‍ക്ക് പരുക്ക്. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയര്‍ഡ് ഉദ്യോഗസ്ഥയായ തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യനാ (62) ണ് മരിച്ചത്. മൂന്നാര്‍-തേക്കടി സംസ്ഥാന പാതയിലെ പുളിയന്‍മല അപ്പന്‍പാടിക്ക് സമീപം വൈകിട്ട് നാലോടെയായിരുന്നു അപകടം. വെണ്ടാനത്ത് പി.ഡി. സെബാസ്റ്റ്യന്‍ (70), മകന്‍ അരുണ്‍കുമാര്‍ (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അരുണിന്റെ ഭാര്യ ഡോക്ടര്‍ ബ്ലെസിയെ മുണ്ടിയെരുമ പി.എച്ച്.സിയില്‍ ഡോക്ടര്‍ ആയി ജോയിന്‍ ചെയ്യിപ്പിച്ച ശേഷം മാതാപിതാക്കളുമായി തിരികെ തൊടുപുഴയ്ക്ക്…

Read More

എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ; കടകൾ രാവിലെ 8 മുതൽ 2 മണി വരെ മാത്രം: വഴിയോരക്കച്ചവടം അനുവദിക്കില്ല

  കൊച്ചി: എറണാകുളത്ത് ഇന്ന് അർദ്ധ രാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. കോവിഡ് വൈറസ് വ്യാപനത്തിന് തടയിടാനായി കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പലചരക്കുകടകൾ, പഴം, പച്ചക്കറികൾ, മത്സ്യമാംസ വിതരണ കടകൾ, കോഴി വ്യാപാര കടകൾ, കോൾഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയായിരിക്കും പ്രവർത്തിക്കുക. ഹോട്ടലുകളും റെസ്റ്റോറൻറുകളും രാവിലെ എട്ടു മണി മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കും. ഹോം ഡെലിവറി സംവിധാനമായിരിക്കും ഉണ്ടാവുക….

Read More

നാല് ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ

  സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും. എറണാകുളം, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ. ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും. ജില്ലാതിർത്തി കടക്കാനും ഇറങ്ങാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളു. അനവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടി നിൽക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, മറ്റ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുക എന്നിവക്കെല്ലാം കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടി വരും. ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കുന്ന സ്ഥലങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല…

Read More

ടൗട്ടെ ഭീതി ഒഴിഞ്ഞെങ്കിലും മഴ തുടരുന്നു: നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീഷണി ഒഴിഞ്ഞെങ്കിലും വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽപ്പെട്ട രണ്ടായിരത്തോളം പേരെ സംസ്ഥാനത്ത് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നും കനത്ത മഴ ലഭിച്ചു. വൈദ്യുതി വിതരണം തകരാറിലായി. അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് പലയിടങ്ങളിലും രൂപപ്പെട്ടു. സംസ്ഥാനത്ത് നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കൻ കേരളത്തിൽ വൈകുന്നേരത്തോടെ മഴ കുറഞ്ഞു. കടൽ ശാന്തമായി തുടങ്ങി. ജലനിരപ്പ് ഉയർന്നതിനാൽ പഴശി ഡാമിന്റെ…

Read More

ബേപ്പൂരിൽ നിന്നുപോയ ബോട്ട് മംഗലാപുരം തീരത്ത് കണ്ടെത്തി; എല്ലാവരും സുരക്ഷിതർ

  ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കടൽക്ഷോഭത്തിൽ കുടുങ്ങിയ ബോട്ട് കണ്ടെത്തി. അജ്മീർ ഷാ എന്ന ബോട്ടാണ് മംഗലാപുരം തീരത്ത് നിന്ന് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്നുവരെല്ലാം സുരക്ഷിതരാണെന്ന് ബേപ്പൂർ നിയുക്ത എംഎൽഎ മുഹമ്മദ് റിയാസ് അറിയിച്ചു. ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ ബോട്ട് നങ്കൂരമിട്ടിരിക്കുകയാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും റിയാസ് പറഞ്ഞു. കാലാവസ്ഥ അനൂകൂലമായാൽ കരപറ്റുമെന്നാണ് പോലീസ് അറിയിച്ചതെന്നും എംഎൽഎ പറഞ്ഞു മെയ് അഞ്ചിനാണ് ബോട്ട് മത്സ്യബന്ധനത്തിനായി പോയത്. 15 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. തൊഴിലാളികളുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴിഞ്ഞിരുന്നില്ല.

Read More

സംസ്ഥാനത്ത് ഇന്ന് 29,704 പേർക്ക് കൊവിഡ്, 89 മരണം; 34,296 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 29,704 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂർ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂർ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസർഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

മന്ത്രിസഭാ രൂപീകരണം: എ കെ ജി സെന്ററിൽ ചർച്ചകൾ പുരോഗമിക്കുന്നു; എൽജെഡിക്ക് മന്ത്രിസ്ഥാനമില്ല

  രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഉഭയകക്ഷി ചർച്ചകൾ ഇടതുമുന്നണിയിൽ പുരോഗമിക്കുന്നു. എൽ ജെ ഡിക്ക് മന്ത്രിസ്ഥാനം നൽകാനാകില്ല. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കേരളാ കോൺഗ്രസിന്റെ ആവശ്യവും നടക്കില്ലെന്ന് സിപിഎം അറിയിച്ചു. നാല് കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. എ കെ ജി സെന്ററിൽ അവസാന വട്ട ചർച്ചകൾ നടക്കുകയാണ്. മെയ് 20ന് സെൻട്രൽ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ആളുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട് പരമാവധി 250-300 പേരെ പങ്കെടുപ്പിക്കാനാണ്…

Read More

ടൗട്ടേ ചുഴലിക്കാറ്റ്: കർണാടകയിൽ നാല് മരണം; 73 ഗ്രാമങ്ങളെ ബാധിച്ചതായി അധികൃതർ

  ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് കർണാടകയിൽ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 73 ഗ്രാമങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചതായും കർണാടക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്ന് തീരദേശ ജില്ലകൾ അടക്കം ആറ് ജില്ലകളിൽ അതിശക്തമായ മഴയാണുണ്ടായത്. കൊങ്കൻ തീരത്തിനടുത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരുന്നു. മെയ് 17…

Read More

ദേശീയ രാഷ്ട്രീയത്തിലേക്കില്ല, സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കും: നിലപാട് അറിയിച്ച് ചെന്നിത്തല

  ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തന്നെ പ്രവർത്തിക്കാനാണ് താത്പര്യമെന്നും ചെന്നിത്തല പറഞ്ഞു. തെറ്റായ വിവരങ്ങൾ കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കാൻ ശ്രമം നടക്കുകയാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ മികച്ച രീതിയിലാണ് താൻ പ്രവർത്തിച്ചത്. ഗ്രൂപ്പുകളുടെ വീഴ്ചയല്ല നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ കാരണം. സംഘടനാപരമായ പിഴവുകൾ തിരുത്താനുള്ള നടപടികളെ പൂർണമായും പിന്തുണയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക് എത്താനിരിക്കെയാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത്…

Read More

പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കും; ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

  മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ പെരിങ്ങൽകുത്ത് ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഉടൻ തുറക്കും. 419.41 മീറ്ററിന് മുകളിലേക്ക് ജലനിരപ്പ് ഉയർന്നാലാണ് സ്പിൽവേ ഷട്ടറുകൾ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുക. വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്നും കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. പുഴയിൽ മത്സ്യബന്ധനം, അനുബന്ധ പ്രവർത്തികൾ എന്നിവക്ക് നിയന്ത്രണം ഏർപ്പെടുത്തി.

Read More