രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഉഭയകക്ഷി ചർച്ചകൾ ഇടതുമുന്നണിയിൽ പുരോഗമിക്കുന്നു. എൽ ജെ ഡിക്ക് മന്ത്രിസ്ഥാനം നൽകാനാകില്ല. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന കേരളാ കോൺഗ്രസിന്റെ ആവശ്യവും നടക്കില്ലെന്ന് സിപിഎം അറിയിച്ചു.
നാല് കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. എ കെ ജി സെന്ററിൽ അവസാന വട്ട ചർച്ചകൾ നടക്കുകയാണ്. മെയ് 20ന് സെൻട്രൽ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ആളുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്
പരമാവധി 250-300 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇരുപതിന് വൈകുന്നേരം മൂന്നരക്കാണ് ചടങ്ങുകൾ. പന്തലിന്റെ ജോലികൾ സെൻട്രൽ സ്‌റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്.