Headlines

ഇടുക്കി ചിത്തിരപുരം പവർഹൗസിന് സമീപം മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ച നിലയിൽ

  ഇടുക്കി ചിത്തിരപുരം പവർ ഹൗസിന് സമീപം 54കാരൻ ഷോക്കേറ്റ് മരിച്ചു. തിരുനെൽവേലി സ്വദേശി സൗന്ദരരാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൗദിയിലായിരുന്ന സൗന്ദരരാജൻ ഭാര്യാമാതാവിന്റെ മരണത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഇടുക്കിയിലെത്തിയത് രാവിലെ ഒമ്പതരയോടെ പവർ ഹൗസിന് സമീപത്തെ കടയിൽ പോകാനിറങ്ങിയ സൗന്ദരരാജനെ ഉച്ചയ്ക്ക് ഒരു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തെ കശുമാവ് വൈദ്യുതി ലൈനിലേക്ക് വീണുകിടപ്പുണ്ട്. അതിൽ നിന്നാകാം ഷോക്കേറ്റതെന്നാണ് നിഗമനം

Read More

നാല് ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ; കർശന നിയന്ത്രണങ്ങൾ

  സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും. എറണാകുളം, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ. ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും. ജില്ലാതിർത്തി കടക്കാനും ഇറങ്ങാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളു. അനവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടി നിൽക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, മറ്റ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുക എന്നിവക്കെല്ലാം കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കുന്ന സ്ഥലങ്ങളെ സോണുകളായി തിരിച്ച്…

Read More

കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ്, 96 മരണം; 29,442 പേർക്ക് രോഗമുക്തി

  കേരളത്തില്‍ ശനിയാഴ്ച 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; പാക്കിസ്ഥാനിലും പ്രവേശിക്കും

  ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 18ന് ഉച്ചയ്ക്ക് ശേഷം മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിൽ ഗുജറാത്തിലെ പോർബന്തറിനും നാലിയക്കും ഇടയിൽ കര തൊടുമെന്നാണ് പ്രവചനം ഗുജറാത്തും കടന്ന് ചുഴലിക്കാറ്റ് പാക്കിസ്ഥാനിലേക്കും പ്രവേശിച്ചേക്കും. എന്നാൽ അപ്പോഴേക്കും കാറ്റിന്റെ വേഗത കുറയാനാണ് സാധ്യത. അടുത്ത 24 മണിക്കൂർ കൂടി കാറ്റിന്റെ സ്വാധീനം കേരളത്തിൽ ശക്തമായിരിക്കും. സംസ്ഥാനത്ത് കാറ്റും മഴയും നാളെയോടെ മാത്രമേ കുറയാൻ സാധ്യതയുള്ളു.

Read More

പൊഴിയൂരിൽ കടലാക്രമണം രൂക്ഷം: 23 വീടുകൾ തകർന്നു; നിരവധി പേരെ മാറ്റിപാർപ്പിച്ചു

  തിരുവനന്തപുരം പൊഴിയൂരിൽ കടലാക്രമണത്തിൽ 23 വീടുകൾ തകർന്നു. കേരളാ-തമിഴ്‌നാട് തീരദേശ പാത 60 മീറ്റർ നീളത്തിൽ കടലെടുക്കുകയും ചെയ്തു. അതേസമയം കൊവിഡ് ഭീതിയെ തുടർന്ന് മേഖലയിലെ പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ ഭയക്കുകയാണ് പൊഴിയൂരിലെ രണ്ടര കിലോമീറ്റർ കടൽത്തീരം കടലെടുത്തു. രണ്ട് ദിവസമായി തുടരുന്ന കടൽക്ഷോഭത്തിൽ നൂറോളം വീടുകൾ ഏത് നിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. പ്രദേശത്തെ വാഹന ഗതാഗതവും തടസ്സപ്പെട്ടു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി ഇവിടെ തുറന്നിട്ടുണ്ട്. നാട്ടുകാരിൽ പലരെയും മാറ്റിപാർപ്പിച്ചു.

Read More

ടൗട്ടേ ചുഴലിക്കാറ്റിൽ പെട്ട് ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; എട്ട് പേർക്കായി തെരച്ചിൽ തുടരുന്നു

ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്നുള്ള കടൽക്ഷോഭത്തിൽ ലക്ഷദ്വീപിൽ മത്സ്യബന്ധന ബോട്ട് മുങ്ങി. എട്ട് പേർ അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിൽ നിന്നുള്ള മുരുഗൻ തുണൈ എന്ന ബോട്ടാണ് ശക്തമായ കാറ്റിൽപ്പെട്ട് മുങ്ങിയത്. നാഗപ്പാട്ടണം, ഒഡീഷ സ്വദേശികളായ നാല് പേർ വീതമാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർക്കായി കോസ്റ്റുഗാർഡ് തെരച്ചിൽ നടത്തുകയാണ്. സംസ്ഥാനത്തും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കാസർകോട് പെർവാഡ് കടപ്പുറത്ത് കടൽക്ഷോഭത്തിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി. ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ഉത്തര കന്നഡ, ദക്ഷിണ കന്നഡ…

Read More

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വെർച്വലായി നടത്തണമെന്ന് ഐഎംഎ

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വെർച്വലായി നടത്തി മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളിൽ ഒന്നാണ്. ജനഹിതമറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകൾ മുറുകെപ്പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടമില്ലാതെ വെർച്വലായി നടത്തണം. ലോക്ക് ഡൗൺ നീട്ടാനുള്ള തീരുമാനത്തെ പ്രശംസിക്കുന്നുവെന്നും ഐഎംഎ വാർത്താക്കുറിപ്പിൽ അറിയിച്ചു 20ാം തീയതിയാണ് സർക്കാരിന്റെ സത്യപ്രതിജ്ഞ. കൊവിഡ് പ്രോട്ടോക്കോളും ലോക്ക് ഡൗൺ അടക്കമുള്ള സാഹചര്യങ്ങളും നിലവിലുള്ളതിനാൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ല. ക്ഷണിക്കപ്പെട്ട…

Read More

ഭാര്യയുടെ ആത്മഹത്യ: നടൻ ഉണ്ണി പി രാജൻ ദേവിനെതിരെ അന്വേഷണം ആരംഭിച്ചു

  ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിനിമാ താരം ഉണ്ണി പി രാജൻ ദേവിനെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ്. കഴിഞ്ഞ ദിവസമാണ് ഉണ്ണിയുടെ ഭാര്യ തിരുവനന്തപുരം വെമ്പായം സ്വദേശി ജെ പ്രിയങ്ക(25)യെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അങ്കമാലി വില്ലേജ് ഓഫ് ഇന്റർനാഷണൽ സ്‌കൂൾ കായിക അധ്യാപികയായിരുന്നു പ്രിയങ്ക. ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം ഇവർ ഉണ്ണിക്കെതിരെ വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. ഉണ്ണി നിരന്തരം മർദിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു അങ്കമാലിയിൽ ഉണ്ണിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്….

Read More

റെഡ് അലർട്ട് ഒമ്പത് ജില്ലകളിൽ; ടൗട്ടേ ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്നു

  ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു നേരത്തെ വടക്കൻ ജില്ലകളിൽ മാത്രമായിരുന്നു റെഡ് അലർട്ടുണ്ടായിരുന്നത്. മെയ് 16വരെ ചുഴലിക്കാറ്റിന്റെ സാന്നിധ്യം കേരളാ തീരത്ത് തുടരും. അതിതീവ്രമോ, അതിശക്തമോ ആയ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. അമിനി ദ്വീപ്…

Read More