Headlines

ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ആദ്യ ടേമിൽ മന്ത്രിമാരാകും

രണ്ടാം പിണറായി സർക്കാരിൽ ഒറ്റ അംഗങ്ങളുള്ള ഘടകകക്ഷികൾക്ക് രണ്ട് ടേമുകളായി മന്ത്രിസ്ഥാനം നൽകാൻ ധാരണ. ആദ്യഘട്ടത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസിന്റെ എംഎൽഎ ആന്റണി രാജുവും കോഴിക്കോട് സൗത്തിൽ നിന്ന് അട്ടിമറി വിജയം നേടിയ ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലും മന്ത്രിമാരാകും   ഗണേഷ്‌കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പാർട്ടിയിൽ നിന്ന് പലരും യുഡിഎഫിലേക്ക് പോയപ്പോൾ ഇടതിനൊപ്പം ഉറച്ചുനിന്നതിന്റെ അംഗീകാരമാണ് തനിക്ക് ലഭിക്കുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു. പാർട്ടിയെ പരിഗണിച്ചതിൽ സന്തോഷമുണ്ട്. തന്റെ മനസ്സ് എന്നും…

Read More

കൊവിഡ് രൂക്ഷം; പിഎസ്‌സി പരീക്ഷകൾ മാറ്റി

  തിരുവനന്തപുരം: ജൂണില്‍ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഏപ്രില്‍ – മെയ് മാസങ്ങളിലെയും പരീക്ഷകള്‍ കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റിവച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ല. ജൂണിലും കോവിഡ് നിയന്ത്രണങ്ങള്‍ തുടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരീക്ഷകള്‍ മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍

Read More

കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും: ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി

  രണ്ടാം പിണറായി സർക്കാരിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ട് കാബിനറ്റ് പദവികൾ നൽകാൻ തീരുമാനം. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് കേരളാ കോൺഗ്രസിന് ലഭിച്ചത്. രണ്ട് മന്ത്രിസ്ഥാനം പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ മുന്നണിയുടെ കെട്ടുറപ്പാണ് പ്രാധാന്യം. അതിനാൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും എന്ന മുന്നണി തീരുമാനം സ്വീകരിക്കുകയാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു അഞ്ച് ഘടകകക്ഷികൾക്ക് ഓരോ എംഎൽഎമാർ വീതമുള്ള മുന്നണിയിൽ പരിമിതികളുണ്ട്. അതിനാൽ വിശാല സമീപനമാണ്…

Read More

കേക്ക് മുറിച്ച് വിജയം ആഘോഷിച്ച് മുഖ്യമന്ത്രി; മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണ

  രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണ. കെ കെ ശൈലജ ഉൾപ്പെടെ ബാക്കിയെല്ലാം പുതുമുഖങ്ങളായിരിക്കും. ശൈലജ ടീച്ചറെ ഒഴിവാക്കി മുന്നോട്ടു പോകേണ്ടതില്ലെന്ന പി ബി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിൽ കേക്ക് മുറിച്ച് ഘടകകക്ഷി നേതാക്കൾക്ക് നൽകിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിജയം ആഘോഷിച്ചത്. പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് എത്തിക്കുകയും രണ്ടാംനിര നേതാക്കളെ നേതൃസ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്യുന്നതോടെ സംഘടനാപരമായ ദൗത്യം കൂടി ഒന്നിച്ച് നിർവഹിക്കാൻ സിപിഎമ്മിന് സാധിക്കും കോഴിക്കോട് ജില്ലയിൽ…

Read More

നേതാക്കൾക്ക് കൂട്ടം കൂടാം കേക്ക് മുറിക്കാം; ജനങ്ങൾ ഇപ്പോഴും കട്ടപ്പുറത്തു തന്നെ

  കോവിഡ് അതിവ്യാപനത്തിൽ സംസ്ഥാനം വലിയൊരു പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് വിജയാഘോഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി കേക്ക് മുറിച്ചു ആഘോഷിക്കുന്നത്. ജനങ്ങൾക്ക് മാതൃകയാവേണ്ട നേതാക്കൾ തന്നെ ഇത്തരത്തിലുള്ള ലംഘനങ്ങൾ നടത്തുമ്പോൾ എങ്ങനെയാണ് ഇവിടെ ജനാധിപത്യം പൂർണ്ണമാവുക. ജനങ്ങൾക്ക് ഒരു നീതി നേതാക്കൾക്ക് മറ്റൊരു നീതി എന്നതാണ് ഇപ്പോൾ കേരളത്തിലെ സ്ഥിതി. ജനങ്ങൾ ആവശ്യസാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുമ്പോൾ പുറത്ത് നേതാക്കൾ ആഘോഷിക്കുകയാണ്, ജീവിതവും, ജയങ്ങളും. ഇതാണോ മാതൃക ? ഗൗരിയമ്മയുടെ സംസ്കാരചടങ്കിൽ കൂട്ടം കൂടിയതും സത്യപ്രതിജ്ഞയിൽ…

Read More

ഒന്ന് മുതൽ 9 വരെയുള്ള കുട്ടികളുടെ സ്ഥാനക്കയറ്റം; തീരുമാനം അടുത്ത ദിവസം ചേരുന്ന യോഗത്തിൽ

  ഒന്ന് മുതൽ 9 വരെ ക്ലാസുകളിലുള്ള വിദ്യാർഥികളുടെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. ഇതുമായി ബന്ധപ്പെട്ട യോഗം അടുത്ത ദിവസം ചേരും. ക്ലാസ് കയറ്റത്തിനായി ഉദ്ദേശിച്ചിരുന്ന വീട്ടുപരീക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിയ സാഹചര്യത്തിലാണ് പുതിയ സംവിധാനം ആലോചിക്കുന്നത് കുട്ടികൾക്കും അധ്യാപകർക്കും പ്രയാസം ഇല്ലാത്ത രീതിയിൽ സ്ഥാനക്കയറ്റ സംവിധാനം ഒരുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പഠനനിലവാരം അളക്കാനായി വീട്ടിലിരുന്നുള്ള പരീക്ഷ സംഘടിപ്പിക്കാൻ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനുള്ള പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ…

Read More

കേരള ഭക്ഷ്യ – പൊതുവിതരണ വകുപ്പിന്റെ റേഷൻ അറിയിപ്പ്

1. മേയ് മാസത്തെ കിറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗം കാർഡിനും മേയ് കിറ്റ് വിതരണം E-Pos മെഷീനിൽ Enable ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അതാത് റേഷന്‍ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ചായിരിക്കും വിതരണം നടക്കുന്നത്. മേയ് മാസ കിറ്റിലെ സാധനങ്ങൾ ചെറുപയർ – 500 ഗ്രാം, ഉഴുന്ന്‌ – 500 ഗ്രാം, തുവരപ്പരിപ്പ്‌ – 250 ഗ്രാം, കടല – 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില – 100 ഗ്രാം, മുളക് പൊടി –…

Read More

പൊതുമേഖല ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ

ബംഗളുരു:പൊതുമേഖല ബാങ്കായ കാനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റിലായത്. അക്കൗണ്ടിൽ തിരിമറി നടത്തി 8 കോടി 13 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 14 മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64, 539 രൂപയാണ് കൈക്കലാക്കിയത്. മാസങ്ങൾക്കു മുൻപു നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോർട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ…

Read More

മലപ്പുറത്ത് കൊവിഡ് രോഗി വെന്റിലേറ്റർ ലഭിക്കാതെ മരിച്ചതായി പരാതി

  മലപ്പുറത്ത് കൊവിഡ് രോഗി വെന്റിലേറ്റർ കിട്ടാതെ മരിച്ചതായി പരാതി. മലപ്പുറം പുറത്തൂർ സ്വദേശി ഫാത്തിമയാണ് മരിച്ചത്. 63 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് മെയ് 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാത്തിമയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു മൂന്ന് ദിവസം പല ആശുപത്രികളിലും അന്വേഷിച്ചിട്ടും വെന്റിലേറ്റർ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ അന്വേഷിച്ചിട്ടും വെന്റിലേറ്റർ ലഭിച്ചില്ലെന്നാണ് ഇവർ പറയുന്നത്.

Read More

മന്ത്രിസഭാ വിഭജനം സംബന്ധിച്ച തീരുമാനമുണ്ടാകും; നിർണായക എൽഡിഎഫ് യോഗം ഇന്ന് ചേരും

  രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞക്ക് മുന്നോടിയായുള്ള എൽഡിഎഫിന്റെ നിർണയക യോഗം ഇന്ന് ചേരും. മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച വിഭജനം ഇന്നത്തെ യോഗത്തിൽ പൂർത്തിയാക്കും. ജനാധിപത്യ കേരളാ കോൺഗ്രസ്, കേരളാ കോൺഗ്രസ്, കോൺഗ്രസ് എസ്, ഐഎൻഎൽ എന്നീ എംഎൽഎമാരുള്ള കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനാണ് ധാരണ ആന്റണി രാജുവും ഗണേഷ് കുമാറും ആദ്യ രണ്ടര വർഷവും രാമചന്ദ്രൻ കടന്നപ്പള്ളിയും അഹമ്മദ് ദേവർകോവിലും അടുത്ത ടേമിലേക്കും എന്നതാണ് ഇപ്പോഴത്തെ ആലോചന. അതേസമയം ആദ്യ ടേം വേണമെന്നാണ് ഐഎൻഎൽ ആവശ്യപ്പെടുന്നത്….

Read More