ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമായത് കുടുംബ സ്വത്തിനെ ചൊല്ലിയുള്ള സഹോദരിയുടെ പരാതിയെ തുടർന്ന്

  രണ്ടാം പിണറായി സർക്കാരിൽ ഗണേഷ് കുമാറിന് ആദ്യ ടേമിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത് കുടുംബവഴക്കിനെ തുടർന്നെന്ന് സൂചന. കുടംബത്തിലെ സ്വത്ത് തർക്കമാണ് കാരണം. ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തിനെ ചൊല്ലിയുള്ള പരാതിയുമായി ഗണേഷിന്റെ സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും സമീപിച്ചിരുന്നു. പിള്ളയുടെ വിൽപത്രത്തിൽ ക്രമക്കേട് നടന്നുവെന്ന പരാതിയാണ് ഇവർ ഉന്നയിച്ചത്. രണ്ട് പെൺമക്കൾക്ക് കൂടുതൽ സ്വത്ത് കിട്ടുന്ന തരത്തിലായിരുന്നു ആദ്യം വിൽപത്രം തയ്യാറാക്കിയത്. എന്നാൽ ആരോഗ്യസ്ഥിതി വഷളായപ്പോൾ പരിചരിച്ചിരുന്നത് ഗണേഷ്‌കുമാറായിരുന്നു. ഈ സമയത്ത് രണ്ടാമത് ഒരു…

Read More

വി എസ് സുനിൽകുമാറിനെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

  മുൻമന്ത്രി വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെ തുടർന്നാണ് സുനിൽകുമാറിനെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുനിൽകുമാർ നേരത്തെ രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനനന്തര ചികിത്സക്കിടെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.  

Read More

കേരളാ കോൺഗ്രസ് എമ്മിന്റെ മന്ത്രിയെയും ചീഫ് വിപ്പിനെയും ഔദ്യോഗികമായി തീരുമാനിച്ചു

  രണ്ടാം പിണറായി സർക്കാരിൽ കേരളാ കോൺഗ്രസ് എമ്മിന് ലഭിച്ച രണ്ട് കാബിനറ്റ് റാങ്ക് പദവിയിലേക്കും ആളെ തീരുമാനിച്ചു. ഒരു മന്ത്രി സ്ഥാനവും ഒരു ചീഫ് വിപ്പ് പദവിയുമാണ് കേരളാ കോൺഗ്രസിന് ലഭിച്ചത് ഇതിൽ റോഷി അഗസ്റ്റിൻ മന്ത്രിയാകും. ചീഫ് വിപ്പായി ഡോ. എൻ ജയരാജിനെയും തീരുമാനിച്ചു. പാർട്ടിയുടെ ഔദ്യോഗിക തീരുമാനം ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനം കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. ഇടുക്കി എംഎൽഎയായ റോഷി അഗസ്റ്റിൻ അഞ്ചാം തവണയാണ് നിയമസഭയിൽ…

Read More

വലിയതുറ പാലം വളഞ്ഞ് താഴ്ന്നു; പാലത്തിന് ബലക്ഷയമുണ്ടെന്ന് പഠനത്തിൽ കണ്ടെത്തൽ

  തിരുവനന്തപുരം: 1825 ൽ ഉരുക്കിൽ പണികഴിപ്പിച്ചതാണ് വലിയതുറ കടൽ പാലം. എസ്.എസ്. പണ്ഡിറ്റ് എന്ന ചരക്കു കപ്പലിടിച്ച് തകർന്ന പാലം 1950 കളിൽ പുനർനിർമ്മിചിരുന്നു. 660 അടി നീളവും എട്ടടിയോളം വീതിയും 45 തൂണുകളുമാണ് പാലത്തിനുള്ളത് ശക്തമായ തിരയടിയിൽ വളഞ്ഞുപോയ വലിയതുറ കടൽപ്പാലത്തിന്റെ അപകടാവസ്ഥ തുടരുന്നു. പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് തുറമുഖ എൻജിനീയറിങ് വിഭാഗം കേരള മാരിടൈം ബോർഡിന് അടുത്തയാഴ്ച വിശദ റിപ്പോർട്ട് നൽകും. കഴിഞ്ഞ ദിവസം പാലം അപകടത്തിലായ സംഭവത്തെക്കുറിച്ച് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു….

Read More

ഇന്ധനവില ഇന്നും വർധിപ്പിച്ചു

  കൊവിഡ് വ്യാപനത്തിൽ രാജ്യത്തെ ജനം വലയുമ്പോൾ ഇരുട്ടടിയായി പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94.85 രൂപയിലെത്തി. 89.79 രൂപയാണ് ഡീസലിന് കൊച്ചിയിൽ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയുമായി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പിടിച്ചുനിർത്തിയ വില വർധന ഫലം വന്നതിന് പിന്നാലെ തുടരുകയായിരുന്നു. കഴിഞ്ഞ മെയിൽ സംസ്ഥാനത്ത് പെട്രോൾ വില 71 രൂപയായിരുന്നു. 23 രൂപയുടെ…

Read More

മന്ത്രിമാരെ തീരുമാനിക്കാൻ സിപിഎം, സിപിഐ യോഗങ്ങൾ ഇന്ന്; സത്യപ്രതിജ്ഞക്ക് ഇനി രണ്ട് നാൾ

  സത്യപ്രതിജ്ഞക്ക് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ചകളിലേക്ക് സിപിഎമ്മും സിപിഐയും കടന്നു. സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് യോഗവും സിപിഐ നിർവാഹക സമിതി യോഗവും ഇന്ന് ചേരും. കെ കെ ശൈലജയെ മാത്രം നിലനിർത്തി ബാക്കിയെല്ലാം പുതുമുഖങ്ങൾ വരണമെന്ന ആലോചന സിപിഎമ്മിൽ ശക്തമാണ്. എന്നാൽ ശൈലജ അടക്കം എല്ലാവരും മാറി പുതുമുഖങ്ങൾ വരണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എം വി ഗോവിന്ദൻ, പി രാജീവ്, കെ എൻ ബാലഗോപാൽ, കെ രാധാകൃഷ്ണൻ, വീണ ജോർജ്,…

Read More

കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നു പോയി എന്നാണ് വിദഗ്ധരുടെ അനുമാനം; ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നു പോയി എന്ന അനുമാനത്തിലാണ് വിദഗ്ധരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ജനങ്ങൾ ജാഗ്രത കൈവെടിയരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരുന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാനായി സംസ്ഥാനത്ത് കർക്കശമായ ലോക്ഡൗൺ നിയന്ത്രണങ്ങളാണ് തുടരുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ വളരെ വിജയകരമായ രീതിയിലാണ് ലോക്ക് ഡൗൺ നടപ്പാക്കി…

Read More

കരയിൽ പ്രവേശിച്ച ടൗട്ടെയുടെ ശക്തി കുറയുന്നു; വടക്കൻ കേരളത്തിൽ ഇന്നും മഴ

  ഗുജറാത്ത് കര തൊട്ട ടൗട്ടേ ചുഴലിക്കാറ്റ് ദുർബലമാകുന്നു. ഇന്നലെ രാത്രി 9 മണിയോടെ കരയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അതീവ്രാവസ്ഥയിൽ നിന്ന് ടൗട്ടേ തീവ്രാവസ്ഥയിലേക്ക് മാറിയത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം തീരമേഖലയിൽ റെഡ് അലർട്ട് തുടരുകയാണ് സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നുണ്ട്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനത്തിനായി തുടരുകയാണ്. അതേസമയം കനത്ത മഴയിൽ മഹാരാഷ്ട്രയിൽ ആറ് മരണം റിപ്പോർട്ട് ചെയ്തു. ബോട്ട് മുങ്ങി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായിട്ടില്ല കേരളത്തിന്റെ വടക്കൻ…

Read More

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

  ആലപ്പുഴ: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം തിങ്കളാഴ്ച രാത്രി 11:30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും (3 മുതല്‍ 4.5 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍…

Read More

ടൗട്ടേ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് 68 വീടുകള്‍ പൂര്‍ണമായും 1464 വീടുകള്‍ ഭാഗികമായും തകര്‍ന്നു

  തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിലുണ്ടായത് വ്യാപക നാശനഷ്ടം. സംസ്ഥാനത്താകെ 1464 വീടുകള്‍ ഭാഗികമായും 68 വീടുകള്‍ പൂര്‍ണമായും മഴക്കെടുതിയില്‍ തകര്‍ന്നിട്ടുണ്ട്. 310.3 കിലോ മീറ്റര്‍ എല്‍എസ്ജിഡി റോഡുകളും തകര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആകെ 14,444.9 ഹെക്ടര്‍ കൃഷി നശിച്ചു എന്നാണ് കണക്കാക്കുന്നത്. 34 അങ്കണവാടികള്‍, 10 സ്‌കൂളുകള്‍, 11 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മെയ് 12 മുതല്‍ ഇന്ന് വരെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ തിരുവനന്തപുരത്തും…

Read More