Headlines

മൊഴികളിലെ പൊരുത്തക്കേട്; കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അനുപമയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും

തിരുവനന്തപുരം; കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് പൊലീസ്. അനുപമയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യും .മറ്റ് ബന്ധുക്കളോടും വിവരം തേടും. അതിനിടെ അനുപമയുടെ കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് സമിതിക്ക് പൊലീസ് കത്തയച്ചു. 2020 ഒക്ടോബര്‍ 19നും 25നും ഇടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്നാണ് ആവശ്യം. അതേസമയം കുഞ്ഞിനെ കണ്ടെത്താന്‍ അധികാരികളുടെ ഇടപെടല്‍ ആശ്യപ്പെട്ട് അനുപമ നിരാഹാര സമരം ആരംഭിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലാണ് അനുപമയുടെ ഏകദിന നിരാഹാര സമരം….

Read More

മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ല; റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്‌നാടിനോട് കൂടുതല്‍ ജലം കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ചു വെള്ളം സ്പില്‍ വെയിലൂടെ ഒഴുക്കി വിടാനും പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ”കേന്ദ്ര വാട്ടര്‍ റിസോര്‍സ് വകുപ്പ് സെക്രട്ടറിയോട് ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ലെ സുപ്രീം കോടതി പരാമര്‍ശം പ്രകാരം 139.5 അടിയില്‍ കൂടാന്‍ പാടില്ലെന്ന് പരാമര്‍ശമുണ്ട്. ഈ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയോട് ആവശ്യപ്പെട്ടു. ഇന്‍ഫ്‌ളോയുടെ അളവില്‍ നിലവില്‍ ആശങ്കപ്പെടേണ്ട. ഇതിലും കൂടുതല്‍…

Read More

ജലനിരപ്പ് 136 അടിയിലെത്തി; മുല്ലപ്പെരിയാർ ഡാമിൽ ആദ്യ മുന്നറിയിപ്പ്

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയായതോടെ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണ ശേഷി 142 അടിയാണ്. നിലവില്‍ ഓരോ സെക്കന്റിലും ഡാമിലേക്ക് 3025 ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. 2150 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അതേസമയം, ജലനിരപ്പ് 136ല്‍ എത്തുമ്പോള്‍ മുതല്‍ നിയന്ത്രിത തോതില്‍ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തമിഴ്നാട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. പ്രോട്ടോകോള്‍ പ്രകാരം ജലനിരപ്പ് 136ല്‍ എത്തിയാല്‍ തമിഴ്നാട്…

Read More

മധ്യകേരളത്തില്‍ വീണ്ടും കനത്ത മഴ; ഉരുള്‍പൊട്ടല്‍: മണിമലയാറില്‍ ജലനിരപ്പ് ഉയരുന്നു

കോട്ടയം: മധ്യകേരളത്തിലെ മലയോര മേഖലയില്‍ വീണ്ടും കനത്ത മഴ. ദിവസങ്ങള്‍ക്ക് കനത്ത മഴയും ഉരുള്‍പൊട്ടലും നാശം വിതച്ച ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രദേശങ്ങളിലാണ് ഇന്ന് ഉച്ചക്ക് ശേഷം വ്യാപക മഴയുണ്ടായത്. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലകളായ മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെല്ലാം മഴ തുടരുന്നതായാണ് വിവരം. മുണ്ടക്കയത്തിനടുത്തെ വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ ഉരുള്‍പൊട്ടലുണ്ടായെന്ന് റിപ്പോര്‍ട്ടുണ്ട്. ആളപായങ്ങൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വണ്ടന്‍പതാലില്‍ മണ്ണിടിച്ചിലുമുണ്ടായതായാണ് വിവരം. മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങൡ വെള്ളം കയറി. വണ്ടന്‍പതാലില്‍ വീടുകളില്‍ വെള്ളം കയറി. എരുമേലി-മുണ്ടക്കയം സംസ്ഥാന…

Read More

ആദ്യ മലയാളം റിലീസ് 12ന്; തിയറ്റർ മറ്റന്നാൾ തുറക്കും: പ്രദർശനം ആഴ്ചയിൽ മൂന്ന് ദിവസം

തിങ്കളാഴ്ച തീയറ്റർ തുറക്കും. ആഴ്ചയിൽ മൂന്ന് ദിവസമാകും പ്രദർശനമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക്ക് അറിയിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പ്രദർശനം. ആദ്യം റിലീസ് ചെയ്യുക അന്യഭാഷ ചിത്രങ്ങളായിരിക്കും. ആദ്യ മലയാളം റിലീസ് നവംബർ 12 നാണ്. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രത്തിലെത്തുന്ന കുറുപ്പ് ആണ് നവംബർ 12ന് റിലീസ് ആവുക. ഇതിന് ശേഷം സുരേഷ് ഗോപി ചിത്രമായ കാവൽ റിലീസിനെത്തും. ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചും ചർച്ച ചെയ്തു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ തത്കാലിക സംവിധാനം മാത്രമാണെന്നും മരക്കാർ…

Read More

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

വെഞ്ഞാറമ്മൂട് കോഴി ഫാമിന്റെ മറവിൽ കഞ്ചാവ് വില്‍പന: 60 കിലോ കഞ്ചാവ് പിടിച്ചു

  തിരുവനന്തപുരം: വെഞ്ഞാറമ്മൂട് മണലി മുക്കില്‍ 60 കിലോ കഞ്ചാവ് പിടിച്ചു.  കോഴി ഫാമിന്റെ മറവിലായിരുന്നു കഞ്ചാവ് വില്‍പന. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കഞ്ചാവ് പിടിച്ചത്.കോഴിഫാമിന്റെ മറവില്‍ ലഹരി വില്‍പന നടത്തിയ അക്ബര്‍ ഷായെ എക്‌സൈസ് അറസ്റ്റ് ചെയ്തു.ഫാം നടത്തുന്ന വ്യക്തിയുടെ ബന്ധുവാണ് അറസ്റ്റിലായ അക്ബര്‍ ഷാ. മരപൊടി എന്ന വ്യാജേനയാണ് ഫാം ഉടമയെ തെറ്റിധരിപ്പിച്ച് ചാക്കുകളില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 100 ചാക്കിലാണ്  കഞ്ചാവ്  കണ്ടെത്തിയത്.  ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു

Read More

ഉത്രയുടെ കുടുംബം അപ്പീലുമായി ഹൈക്കോടതിയിലേക്ക്‌

  കൊല്ലം :ഉത്ര വധക്കേസ് വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ കുടുംബം. മൂർഖനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ കുറ്റത്തിന് 17 വർഷം തടവും ഇരട്ട ജീവപര്യന്തവും പിഴയുമാണ് ഭർത്താവായ സൂരജിന് ശിക്ഷ വിധിച്ചിരുന്നത്. കഴിഞ്ഞ പതിമൂന്നിനായിരുന്നു കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. സൂരജ് ചെയ്ത കൊടുംക്രൂരതയ്ക്ക് വേണ്ട ശിക്ഷ ലഭിച്ചിട്ടില്ലെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ പ്രതികരണം. ഹൈക്കോടതിയെ സമീപിക്കുന്നതിന് സർക്കാരിന്റെ സഹായവും കുടുംബം പ്രതീക്ഷിക്കുന്നുണ്ട്.    

Read More

ഇടുക്കിയിലെ കൊക്കയാർ വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടർ

ഉരുൾപൊട്ടലുണ്ടായ ഇടുക്കി ജില്ലയിലെ കൊക്കയാർ വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടർ ഷീബ ജോർജ്. പ്രദേശവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ പഞ്ചായത്തിന് നിർദേശം നൽകി. മഴക്കെടുതിയിൽ ജില്ലയിൽ 78 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്കെന്നും കലക്ടർ പറഞ്ഞു. കൊക്കയാറിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ല. വ്യാപക ഉരുള്‍പൊട്ടലുണ്ടായി. ഇനി ആളുകളെ അവിടെ താമസിപ്പിക്കാനാകില്ല. പ്രത്യേക സ്ഥലം കണ്ടെത്തി ആളുകളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കും. കൊക്കയാറില്‍ മണ്ണു പരിശോധന നടത്തുന്നുണ്ട്. മുല്ലപ്പെരിയാറില്‍ രണ്ടു കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. എല്ലാ നാശനഷ്ടങ്ങളും സര്‍ക്കാരിന്…

Read More

മോന്‍സന്‍ അതിഥികളെ താമസിപ്പിച്ചിരുന്ന കിടപ്പുമുറികളിലും ഒളികാമറ

കൊച്ചി: തട്ടിപ്പു കേസുകളില്‍ പ്രതി മോന്‍സന്‍ മാവുങ്കല്‍ ചികിത്സയ്‌ക്കെത്തുന്നവരെ മാത്രമല്ല, അതിഥികളായി എത്തിയവരെയും ഒളികാമറയില്‍ കുടുക്കിയെന്ന് സൂചന. മോന്‍സന്റെ അതിഥി മന്ദിരത്തില്‍ താമസിച്ചിരുന്ന അതിഥികളുടെ കിടപ്പറകളിലാണ് ഒളികാമറ സ്ഥാപിച്ചത്. മൂന്ന് കാമറകളും ഹാര്‍ഡ് ഡിസ്‌കുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഒളികാമറ വിന്യാസം ക്രൈംബ്രാഞ്ഞച്ച പരിശോധിക്കും. മോന്‍സന്റെ കൊച്ചിയിലെ വീടിനു സമീപം തന്നെയാണ് അതിഥി മന്ദിരവും. മോന്‍സന്റ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തുന്നവരെ ഒളികാമറയില്‍ പിടിച്ചതായി കണ്ടെത്തിയിരുന്നു. തിരുമ്മല്‍ കേന്ദ്രത്തില്‍ ചികിത്സ നടത്തിയവരെയാണ് ഒളികാമറ ഝപയോഗിച്ച് കുടുക്കിയത്. മോന്‍സനുമായി ക്രൈംബ്രാഞ്ച് ഇന്ന് ഇവിടെയെത്തി…

Read More