വിവാഹമോചനത്തിനായി മാനസികമായി പീഡിപ്പിച്ചു; കുഞ്ഞിനെ ദത്തു നല്‍കിയത് അനുപമയുടെ സമ്മതപ്രകാരമെന്നും അജിത്തിന്‍റെ ആദ്യഭാര്യ
തിരുവനന്തപുരം: അനുപമയും അജിത്തുമായുള്ള ബന്ധം ചോദ്യം ചെയ്തിരുന്നുവെന്ന് ആദ്യഭാര്യ നസിയ. സമ്മര്‍ദം മൂലമാണ് ഡിവോഴ്സ് ചെയ്തത്. ഡിവോഴ്സിനായി അജിത്ത് മാനസികമായി പീഡിപ്പിച്ചു. വിവാഹമോചനത്തിന് തയ്യാറല്ല എന്നു പറഞ്ഞു അനുപമയെ കണ്ടിരുന്നു. കള്ളത്തരം കാണിച്ചതുകൊണ്ടാണ് പ്രതികരിച്ചത്. അനുപമ സഹോദരിയെപ്പോലെയായിരുന്നു എന്ന ന്യായീകരണമാണ് അന്ന് അജിത്ത് നൽകിയത്. അനുപമയുടെ സമ്മത പ്രകാരമാണ് കുഞ്ഞിനെ ദത്തു നൽകിയത്.ആ സമ്മതപത്രം കണ്ടിരുന്നുവെന്നും നസിയ പ്രതികരിച്ചു.അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താൻ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂർണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും നസിയ മാധ്യമങ്ങളോടു…
