വയനാട് മീനങ്ങാടിയില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
വയനാട്: മീനങ്ങാടി പുഴങ്കുനിയില്‍ കാണാതായ രണ്ടര വയസുകാരി ശിവപാർവണയുടെ മൃതദേഹം കണ്ടെത്തി. ദേശീയ പാതയിലെ കുട്ടിരായൻ പാലത്തിന് താഴെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റ ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കല്‍പ്പറ്റ മാനിവയല്‍ തട്ടാരകത്തൊടി വീട്ടില്‍ ഷിജുവിന്‍റെ മകളാണ് ശിവപാർവണ. ഇന്നലെ രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. ഷിജുവിന്‍റെ ഭാര്യയുടെ സഹോദരിയുടെ പുഴങ്കുനിയിലെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു കുടുംബം. ഇവിടെ നിന്നാണ് ശിവപാര്‍വണയെ കാണാതായത്. വീട്ടിലും പരിസര പ്രദേശങ്ങളിലും ഏറെ നേരം തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് പുഴയില്‍ വീണതായി ബന്ധുക്കള്‍…
