Headlines

ഇടുക്കിയില്‍ കനത്ത മഴ: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.35 അടിയായി വര്‍ധിച്ചു

  ഇടുക്കി: ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴ. ഏലപ്പാറ, കരിമ്പന്‍, ചപ്പാത്ത്, കാഞ്ചിയാര്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടി. 137.35 അടിയായാണ് വര്‍ധിച്ചത്. ഡാമിലേക്കുള്ള നീരൊഴുക്ക് ചെറിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയാണ് ലഭിച്ചത്., 2,200 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഡാമില്‍ നിന്ന് കൊണ്ടുപോകുന്നത്. ജലനിരപ്പ് 138 അടിയിലേക്ക് ഉയര്‍ന്നാല്‍ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നല്‍കും.

Read More

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസര്‍ഗോഡ് 149 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,202 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

ആറളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി

  കണ്ണൂര്‍: കണ്ണൂര്‍ ആറളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി. സ്‌കൂള്‍ ശുചീകരണത്തിനിടെയ ശൗചാലയത്തിലാണ് രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് ബോംബുകള്‍ നിര്‍വീര്യമാക്കി.

Read More

മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന് ഭീതി പരത്തുന്നു; നിയമപരമായി നേരിടും: മുഖ്യമന്ത്രി

  മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്നത്തെ മറ്റൊരു രീതിയിൽ വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എം മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കുകയാണ്. ചില ആളുകള്‍ കൂടി ഉണ്ടാക്കിയ പ്രശ്നമാണിത്. മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ സുസ്ഥിര നിർമ്മാണമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ…

Read More

അനുപമയുടെ കുട്ടിയുടെ ദത്തെടുക്കല്‍ നടപടി സ്റ്റേ ചെയ്ത് കോടതി

  തിരുവനന്തപുരം: അനുപമയുടെ കുട്ടിയുടെ ദത്തെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ കുടുംബ കോടതി തുടർനടപടികൾ സ്റ്റേ ചെയ്തു. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും. കുട്ടിയെ ദത്തെടുത്ത മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറുന്ന വിധി ഇന്ന് പുറപ്പെടുവിക്കാനിരിക്കെയാണ് കോടതിയുടെ നിലപാട്. കുട്ടിയുടെ അവകാശവുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്നും വിധി പുറപ്പെടുവിക്കരുതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇന്ന് കോടതിയിൽ നിന്ന് വിധി വരാനിരിക്കെ കേസിൽ അനുപമയും കക്ഷി ചേർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്കാണ്…

Read More

മുല്ലപ്പെരിയാർ സംബന്ധിച്ച് ഉടൻ തീരുമാനം വേണം; കേരളത്തെ വിമർശിച്ച് സുപ്രീംകോടതി

  മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. മേൽനോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം എന്നാണ് സുപ്രീംകോടതി നിർദ്ദേശം. പ്രശ്നങ്ങൾ കേരളവും തമിഴ്നാടും ചർച്ച ചെയ്ത് പരിഹരിച്ചാൽ കോടതിക്ക് വിഷയത്തിൽ ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ചർച്ചകൾക്കായി സംസ്ഥാന സർക്കാർ തയ്യാറകണം എന്ന് സുപ്രീംകോടതി കേരളത്തെ വിമർശിച്ചു. കേരള സർക്കാരുമായും മേൽനോട്ട സമിതിയുമായും ആലോചിക്കാമെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മുല്ലപ്പെരിയാർ കേസ് കോടതി മറ്റന്നാളത്തേക്ക് മാറ്റി. മേൽനോട്ട…

Read More

മോന്‍സനുമായുള്ള ബന്ധം; ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

  തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി ക്രംബ്രാഞ്ച് രേഖപ്പെടുത്തി.ബെഹറക്ക് പുറമെ എഡിജിപി മനോജ് എബ്രഹാമിന്റേയും ഐ ജി ലക്ഷ്മണയുടേയും മൊഴികള്‍ ക്രൈം ബ്രാഞ്ച് എടുത്തിട്ടുണ്ട്. മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്‌സ് വെച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് ബെഹ്‌റയോട് അന്വേഷണ സംഘം വിശദീകരണം തേടിയത്. ക്രൈംബ്രാഞ്ച് നാളെ ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് മുന്‍ പോലീസ് മേധാവിയുടേതടക്കം മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. മോന്‍സന്‍ മാവുങ്കലിന്…

Read More

കുഞ്ഞ് ആന്ധ്രയിലുണ്ട്; അധ്യാപക ദമ്പതികളുടെ സ്നേഹ വാത്സല്യത്തിൽ

  അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികളെന്ന് വിവരം. കുഞ്ഞ് സുരക്ഷിതമായി തങ്ങളോടൊപ്പമുണ്ടെന്നും നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് ദത്തെടുത്തതെന്നും ഇവര്‍ ഒരു ചാനലിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും ഒരു കുഞ്ഞെന്ന സ്വപ്‌നം നടക്കാതായതോടെയാണ് ഇവര്‍ ദത്തെടുക്കാന്‍ തീരുമാനിച്ചത്. ആദ്യം ജനിച്ച കുഞ്ഞ് മരിക്കുകയും പിന്നീട് ഗര്‍ഭഛിദ്രം സംഭവിക്കുകയും ചെയ്തു. ഇനിയും ഗര്‍ഭം ധരിക്കുന്നതില്‍ അപകട സാധ്യതയുള്ളതിനാലാണ് ഇവര്‍ നാലു വര്‍ഷം മുമ്പ് ദത്തെടുക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത്…

Read More

പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; മൂത്ത മകന്‍റെ സഹായത്തോടെ മൃതദേഹം സംസ്കരിച്ചു

പൂനെയിലെ യെരവാഡയില്‍ മൂന്നു മാസം പ്രായമായ മകളെ അമ്മ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുടര്‍ന്ന് 13 വയസുള്ള മൂത്ത മകന്‍റെ സഹായത്തോടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതി യഥാർത്ഥത്തിൽ ബുൽധാനയിൽ താമസിക്കുന്നയാളാണെന്നും നുക്ഷൻ ജില്ലയിൽ താമസിക്കുന്ന കൂലിവേലക്കാരനുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ആരോപണവിധേയയായ സ്ത്രീ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും ഗ്രാമത്തിലെ എല്ലാവർക്കും അവളുടെ ബന്ധത്തെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചും അറിയാമായിരുന്നുവെന്നും യുവതിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. മൂന്നു മാസം മുന്‍പാണ് യുവതി…

Read More

മിനിമം നിരക്ക് പന്ത്രണ്ട്; വിദ്യാര്‍ത്ഥികള്‍ക്ക് 6: സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം നിരക്ക് പന്ത്രണ്ട് രൂപയെങ്കിലും ആയി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ബസുടമകളുടെ നിരക്കുവര്‍ധനയാവശ്യം. കൊവിഡ്-19 കാലത്ത് കിലോമീറ്ററിന് 20 പൈസ നിരക്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും അത് പര്യാപ്തമല്ലെന്ന് ഇവര്‍ പറയുന്നു. ഇതിന് പുറമേ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതേസമയം അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് രാജ്യത്തെ…

Read More