Headlines

സ്വർണക്കടത്ത് കേസ്: ഒരു വർഷത്തിന് ശേഷം സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി

  നയതന്ത്ര സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി. ശനിയാഴ്ച രാവിലെ 11.30ഓടെയാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് സ്വപ്‌ന സുരേഷ് മോചിതയായത്. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്‌ന ജയിൽമുക്തയാകുന്നത് ജയിലിന് മുന്നിൽ കാത്തുനിന്ന മാധ്യമ പ്രവർത്തകർ ഇവരുടെ പ്രതികരണം തേടിയെങ്കിലും ഒന്നും പ്രതികരിക്കാതെ വാഹനത്തിൽ കയറുകയായിരുന്നു. ശനിയാഴ്ച രാവിലെ അമ്മ പ്രഭാ സുരേഷ് ജയിലിൽ എത്തിയാണ് ജാമ്യനടപടികൾ പൂർത്തീകരിച്ചത്. സ്വപ്‌ന പ്രതികരിക്കുമെന്ന് പ്രഭ നേരത്തെ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് മാധ്യമപ്രവർത്തകർ കാത്തുനിന്നതെങ്കിലും…

Read More

കാർ ചെന്നിടിച്ചത് ലോറിയിൽ; പാലക്കാട് നാല് ചാക്ക് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

  പാലക്കാട് കഞ്ചിക്കോട് കഞ്ചാവുമായി എക്‌സൈസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. മഞ്ചേരി സ്വദേശികളായ രഞ്ജിത്ത്, ഷിഹാബ് എന്നിവരാണ് പിടിയിലായത്. നാല് ചാക്ക് കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടി. എക്‌സൈസ് പരിശോധനക്കിടെ വാഹനം വെട്ടിച്ച് കടക്കാനായിരുന്നു ഇവരുടെ ശ്രമം. പരിശോധന മറികടന്ന് അതിവേഗതയിൽ മുന്നോട്ടുപോയ ഇവരുടെ വാഹനം ടാങ്കർ ലോറിയിൽ ഇടിച്ചതോടെയാണ് പ്രതികൾ പിടിയിലായത്.

Read More

ദീപ പി മോഹന് നീതി ഉറപ്പാക്കും, പരാതി സർവകലാശാല എത്രയും വേഗം തീർപ്പാക്കണമെന്ന് മന്ത്രി ആർ ബിന്ദു

  എം ജി സർവകലാശാലയിൽ സമരം നടത്തുന്ന ദളിത് വിദ്യാർഥിനി ദീപ പി മോഹന് നീതി ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിദ്യാർഥിനിയുടെ പരാതി സർവകലാശാല എത്രയും വേഗം തീർപ്പാക്കണമെന്നും മന്ത്രി പറഞ്ഞു ആരോപണ വിധേയനായ അധ്യാപകനെ പദവിയിൽ നിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ സർവകലാശാലക്കുള്ള തടസ്സമെന്താണെന്ന് ചോദിച്ചിട്ടുണ്ട്. സാങ്കേതിക തടസ്സമുണ്ടെങ്കിൽ അതിന് ആധാരമായ രേഖകൾ എന്തെല്ലാമെന്ന് അറിയിക്കാനും ആവശ്യപ്പെട്ടതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു എംജി സർവ്വകലാശാലയിൽ ദളിത് വിദ്യാർത്ഥിനിയായ ദീപ പി…

Read More

ഫാൻസി നമ്പർ പ്ലേറ്റ്: കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിൽ ജോജുവിനെതിരെ മോട്ടോർ വാഹനവകുപ്പിന്റെ നടപടി

  അതിസുരക്ഷ നമ്പർ പ്ലേറ്റിന് പകരം ഫാൻസി നമ്പർ പ്ലേറ്റ് സ്ഥാപിച്ചെന്ന പരാതിയിൽ നടൻ ജോജു ജോർജിനെതിരെ നടപടി. കോൺഗ്രസ് പ്രവർത്തകനായ കളമശ്ശേരി സ്വദേശി മനാഫിന്റെ പരാതിയിലാണ് നടപടി. പിഴയടച്ച് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ച് വാഹനം ഹാജരാക്കാൻ എറണാകുളം ആർടിഒ ഉത്തരവിട്ടു കോൺഗ്രസ് സമര സമയത്ത് ജോജു സഞ്ചരിച്ചിരുന്ന വാഹനത്തിനെതിരെയാണ് പരാതി. ഈ വാഹനമാണ് കോൺഗ്രസുകാർ തല്ലി തകർത്തത്. നിലവിൽ കുണ്ടന്നൂരിലെ ഷോറൂമിലാണ് വാഹനമുള്ളത്.

Read More

സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്; ജി സുധാകരനെതിരെ നടപടിക്ക് സാധ്യത

  സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. പാർട്ടി കോൺഗ്രസ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച ഒരുക്കങ്ങളും പാർട്ടി സമ്മേളനങ്ങളുമൊക്കെ യോഗത്തിൽ ചർച്ചയാകും. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുമോ എന്നതും യോഗത്തിൽ ധാരണയാകും ആരോഗ്യ സ്ഥിതിയിലുണ്ടായ മാറ്റങ്ങളും കള്ളപ്പണക്കേസിൽ ബിനീഷിന് ജാമ്യം ലഭിച്ചതുമൊക്കെ കോടിയേരിക്ക് തിരികെ എത്താനുള്ള അനുകൂല ഘടകങ്ങളാണ്. അമ്പലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരനെതിരെ ഉയർന്ന പരാതികളിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് യോഗത്തിൽ വെക്കും സംസ്ഥാന സമിതി അംഗമായ ജി…

Read More

ശമനമില്ലാതെ മഴ: സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദം അടുത്ത മണിക്കൂറിൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ ഇത് തീവ്ര ന്യൂനമർദമായി മാറും. അതേസമയം കേരളത്തെ ന്യൂനമർദം കാര്യമായി നേരിട്ട് ബാധിക്കില്ല.

Read More

യൂണിയനുകളുടെ സമരം തുടരുന്നു; പരമാവധി സർവീസുകൾ ഇന്ന് നടത്തുമെന്ന് കെ എസ് ആർ ടി സി

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ എസ് ആർ ടി സിയിലെ യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് തുടരുന്നു. ഐഎടിയുസിയുടെ എംപ്ലോയീസ് യൂണിയനും പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്റെയും സമരമാണ് 48ാം മണിക്കൂറിലേക്ക് നീട്ടിയത്. അതേസമയം ബി എം എസ്, സിഐടിയു യൂണിയനുകളുടെ സമരം 24 മണിക്കൂർ കൊണ്ട് അവസാനിപ്പിച്ചിരുന്നു രണ്ട് യൂണിയനുകളുടെ സമരം അവസാനിച്ചതോടെ ഇന്ന് ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് പരമാവധി സർവീസുകൾ നടത്താൻ കെഎസ്ആർടിസി സിഎംഡി നിർദേശം നൽകിയിട്ടുണ്ട്. 2016ൽ കാലാവധി പൂർത്തിയായ ശമ്പള പരിഷ്‌കരണ…

Read More

ജോജുവിന്റെ കാർ തല്ലിത്തകർത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഇന്ധനവില വർധനവിനെതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനിടെ നടൻ ജോജുവിന്റെ കാർ തല്ലിത്തകർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. നേരത്തെ കേസിൽ അറസ്റ്റിലായ ജോസഫിന്റെ മൊഴിയനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞത്. ജോസഫിന്റെ ജാമ്യാപേക്ഷ ഇന്നലെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. പ്രതിഭാഗം ഉയർത്തിയ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു. ജോജുവുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതായി വാർത്തകൾ…

Read More

ആലത്തൂരിൽ ഇരട്ട സഹോദരിമാരടക്കം നാല് കുട്ടികളെ കാണാനില്ല; അന്വേഷണം തമിഴ്നാട്ടിലേക്ക്

പാലക്കാട്: ആലത്തൂരിൽ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കാണാതായ സംഭവത്തിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പോലിസ്. കുട്ടികൾ ഗോവിന്തപുരം ചെക്ക് പോസ്റ്റ് കടന്നതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടേക്ക് അന്വേഷണം വ്യാപിക്കുന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായത്. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലൂടെയും പാര്‍ക്കിലൂടെയും നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതൽ അത് സ്വിച്ച് ഓഫാണ്. കുട്ടികൾ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ്…

Read More

മൂന്ന് അധ്യാപകർക്ക് കോവിഡ്; വയനാട് തരുവണ ഗവ. യുപി സ്‌കൂൾ അടച്ചു

അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വയനാട് തരുവണ ഗവ. യുപി സ്‌കൂൾ താൽക്കാലികമായി അടച്ചു. മൂന്ന് അധ്യാപകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ ക്വാറന്റൈനിൽ പോയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തിയത്. ബുധനാഴ്ച ലഭിച്ച റിസൽറ്റിൽ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. തുർന്ന് ഇന്നലെ മുതൽ സ്‌കൂൾ അടച്ചിരിക്കുകയാണ്. തിങ്കളാഴ്ച വരെയാണ് താൽക്കാലികമായി അടച്ചത്. ഇന്ന് വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും അടക്കം രോഗലക്ഷണങ്ങളുള്ള 30ഓളം പേർക്ക് ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇവരുടെ റിസൽറ്റ് പോസിറ്റീവല്ലെങ്കിൽ തിങ്കളാഴ്ച സ്‌കൂൾ തുറന്നുപ്രവർത്തിക്കും.

Read More