Headlines

എട്ടാം ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും; പ്ലസ് വൺ, ഒമ്പത് ക്ലാസുകൾ 15ാം തീയതി മുതൽ

സംസ്ഥാനത്ത് എട്ടാം ഡിവിഷൻ ക്ലാസുകൾ തിങ്കളാഴ്ച മുതൽ തുടങ്ങും. നേരത്തെ പതിനഞ്ചാം തീയതി മുതൽ തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ നാഷണൽ അച്ചീവ്‌മെന്റ് സർവേ നടക്കുന്നതിനാൽ ക്ലാസുകൾ തുടങ്ങുന്നത് നേരത്തെ ആക്കുകയായിരുന്നു. ഈ മാസം 12 മുതലാണ് സർവേ നടക്കുന്നത്. 3,5,8 ക്ലാസുകളെ അടിസ്ഥാനമാക്കിയാണ് സർവേ അതേസമയം പ്ലസ് വൺ, ഒമ്പത് ക്ലാസുകൾ നേരത്തെ തീരുമാനിച്ചതുപോലെ 15ന് ആരംഭിക്കും. നവംബർ ഒന്ന് മുതലാണ് 20 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചത്. 8,9, പ്ലസ്…

Read More

ആലപ്പുഴയിൽ പത്താംക്ലാസുകാരന് അയൽവാസിയുടെ ക്രൂരമർദനം; കണ്ണിന് ഗുരുതര പരുക്ക്

  ആലപ്പുഴയിൽ പത്താം ക്ലാസുകാരന് അയൽവാസിയുടെ മർദനം. അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. പല്ലന സ്വദേശി അനിൽകുമാറിന്റെ മകൻ അരുൺ കുമാറിനാണ് പരുക്കേറ്റത്. അയൽവാസി ശാർങധരനാണ് അരുൺകുമാറിനെ മർദിച്ചത് കുട്ടികളെ കളിക്കാൻ വിളിച്ചു കൊണ്ടുപോയതിന്റെ പേരിലാണ് ഇയാൾ കുട്ടിയെ മർദിച്ചത്. അരുൺകുമാറിന് ശരീരമാസകലം മർദനമേറ്റിട്ടുണ്ട്. അരുണും മറ്റ് കുട്ടികളും ചേർന്ന് കളിക്കുന്നതിനിടെ ശാർങ്ധരൻ വരികയും സ്വന്തം കൊച്ചുമക്കളെ മർദിക്കുകയുമായിരുന്നു. കളി സാധനങ്ങൾ ഇയാൾ എടുത്തുവെക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോഴാണ് അരുണിനെ മർദിച്ചത്. വടി കൊണ്ടുള്ള…

Read More

തെരഞ്ഞെടുപ്പ് കോഴ: സി കെ ജാനുവിന്റെയും ബിജെപി ജില്ലാ സെക്രട്ടറിയുടെയും ശബ്ദസാമ്പിളുകൾ ഇന്ന് ശേഖരിക്കും

  സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴ കേസിൽ സി കെ ജാനുവിന്റെയും ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിന്റെയും ശബ്ദ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിൾ പരിശോധന നടത്തുന്നത്. വെളിപ്പെടുത്തൽ നടത്തിയ പ്രസീതയുടെ ശബ്ദസാമ്പിളുകളും ഇന്ന് വീണ്ടും ശേഖരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സി കെ ജാനു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ നിന്ന് പത്ത് കോടി രൂപ കോഴ ആവശ്യപ്പെട്ടതായാണ് ജെആർപി ട്രഷറർ ആയ…

Read More

പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും ദാരുണാന്ത്യം

  പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. പുതുച്ചേരി കാട്ടുക്കുപ്പത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ദീപാവലി ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങളുമായി യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. കലൈയരശൻ, ഇദ്ദേഹത്തിന്റെ ഏഴ് വയസ്സുകാരനായ മകൻ പ്രതീഷ് എന്നിവരാണ് മരിച്ചത് രണ്ട് സഞ്ചികളിൽ നിറയെ പടക്കം സ്‌കൂട്ടറിൽ തൂക്കിയിട്ട ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു. സഞ്ചിക്ക് തീപിടിച്ചതാണ് വലിയ സ്‌ഫോടനത്തിന് ഇടയാക്കിയത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ സമീപത്തുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റു.

Read More

ഫസൽ വധത്തിന് പിന്നിൽ കൊടി സുനിയും സംഘവുമെന്ന് സിബിഐ; ആർ എസ് എസ് എന്ന വാദം തള്ളി

  തലശ്ശേരി ഫസൽ വധത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവെച്ചു. കൊലപാതകത്തിന് പിന്നിൽ കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും സിബിഐ പറയുന്നു ആർ എസ് എസ് പ്രവർത്തകൻ കുപ്പി സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയിൽ പറയിപ്പിച്ചതാണെന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിൽ സിബിഐ പറയുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സിബിഐ കേസിൽ തുടരന്വേഷണം ആരംഭിച്ചത്….

Read More

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; തമിഴ്‌നാട്ടിലെ മന്ത്രിതല സംഘത്തിന്റെ ഡാം സന്ദർശനം ഇന്ന്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമുയർന്നു. നിലവിൽ ജലനിരപ്പ് 138.80 അടിയായി. ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടിന്റെ സ്പിൽവേയിലെ ഏഴ് ഷട്ടറുകൾ കൂടി തമിഴ്‌നാട് ഉയർത്തിയിരുന്നു. സെക്കൻഡിൽ 3900 ഘനയടിവെള്ളമാണ് തുറന്നുവിടുന്നത്.   ഡാമിന്റെ വൃഷ്ടിപ്രദേശമായ പെരിയാർ വനത്തിൽ പെയ്ത കനത്ത മഴയാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്. അഞ്ച് മണിക്കൂർ നേരം കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയർന്ന സാഹചര്യത്തിലാണ് അടച്ചിട്ട ഷട്ടറുകൾ വീണ്ടും തുറന്നത്. അതേസമയം തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് ഡാം സന്ദർശിക്കും. ജലസേചന മന്ത്രി…

Read More

ശമനമില്ലാതെ മഴ: സംസ്ഥാനത്ത് ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളൊഴികെ മറ്റ് പത്ത് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. അതേസമയം അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദം വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കും. കേരളത്തെ ന്യൂനമർദം നേരിട്ട് കാര്യമായി ബാധിക്കാനിടയില്ലെന്നാണ് റിപ്പോർട്ട്.

Read More

ഡീസല്‍വില കുറഞ്ഞെങ്കിലും അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ബസുടമകള്‍

ഡീസല്‍ വിലയില്‍ കുറവ് വന്നെങ്കിലും യാത്രാ നിരക്ക് കൂട്ടാതെ അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ബസുടമകള്‍. ഡീസല്‍ വില കുത്തനെ കൂട്ടിയ ശേഷം അല്‍പ്പം കുറവ് വരുത്തുന്നതു കൊണ്ട് പ്രതിസന്ധി ഇല്ലാതാകില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘനടകള്‍ പറയുന്നു. അടിക്കടിയുണ്ടാകുന്ന ഡീസല്‍ വില വര്‍ധനയെത്തുടര്‍ന്നായിരുന്നു ഈ മാസം 9 മുതല്‍ അനിശ്ചിത കാല സമരം നടത്താന്‍ ബസുടമകള്‍ തീരുമാനിച്ചത്. കേന്ദ്ര എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ 12 രൂപയിലധികം കുറവ് വന്നെങ്കിലും ഇത് പര്യാപ്തമല്ലെന്ന…

Read More

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി യിലെ ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്ക് ആരംഭിച്ചു. അർധരാത്രി 12 മുതലാണ് പണിമുടക്ക് തുടങ്ങിയത്. ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആർ.ടി.എ തുടങ്ങിയ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളി യൂണിയനുകളുടേത്‌ കടുംപിടുത്തമാണെന്നാണ് സർക്കാരിന്റെയും, മാനേജ്മെന്റിന്റെയും നിലപാട്. പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അവശ്യ സർവീസ് നിയമമായ ഡയസ്‌നോൺ പ്രഖ്യാപിച്ചിരിക്കുന്നത്. സംയുക്തമായി സമരത്തിന് ആഹ്വാനം…

Read More

ശബരിമല മണ്ഡലപൂജ-മകരവിളക്ക്; എക്‌സൈസ് വകുപ്പ് മുന്നൊരുക്കങ്ങളേര്‍പ്പെടുത്തും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

  തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ത്ഥാടനകാലം നവംബര്‍ 12 മുതല്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനവും വിതരണവും ഉപഭോഗവും തടയുന്നതിനായി എക്‌സൈസ് വകുപ്പ് വിപുലമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നവമ്പര്‍ 12 മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം, എന്നിവിടങ്ങളില്‍ താത്കാലിക റേഞ്ച് ഓഫീസുകള്‍ ആരംഭിക്കുവാന്‍ ഉത്തരവിറക്കി കഴിഞ്ഞു. ഉത്സവകാലത്ത് മദ്യവും മയക്കുമരുന്നും പുകയില ഉത്പന്നങ്ങളും നിര്‍മിക്കുന്നതും കൈമാറ്റം ചെയ്യുന്നതും…

Read More