കാർ ചെന്നിടിച്ചത് ലോറിയിൽ; പാലക്കാട് നാല് ചാക്ക് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

 

പാലക്കാട് കഞ്ചിക്കോട് കഞ്ചാവുമായി എക്‌സൈസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. മഞ്ചേരി സ്വദേശികളായ രഞ്ജിത്ത്, ഷിഹാബ് എന്നിവരാണ് പിടിയിലായത്. നാല് ചാക്ക് കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടി.

എക്‌സൈസ് പരിശോധനക്കിടെ വാഹനം വെട്ടിച്ച് കടക്കാനായിരുന്നു ഇവരുടെ ശ്രമം. പരിശോധന മറികടന്ന് അതിവേഗതയിൽ മുന്നോട്ടുപോയ ഇവരുടെ വാഹനം ടാങ്കർ ലോറിയിൽ ഇടിച്ചതോടെയാണ് പ്രതികൾ പിടിയിലായത്.