Headlines

പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; എ​സ്ഐ​യു​ടെ കാ​ലൊ​ടി​ഞ്ഞു

  പത്തനംതിട്ട: പ​ന്ത​ള​ത്ത് പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം. പ​ന്ത​ളം എ​സ്‌​ഐ ഗോ​പ​ന്‍റെ കാ​ലൊ​ടി​ഞ്ഞു. ര​ണ്ട് പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കു​പ​റ്റി. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ദേ​ശ​വാ​സി​യാ​യ അ​ജി എ​ന്ന ആ​ള്‍ ന​ല്‍​കി​യ പ​രാ​തി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ കു​ള​ന​ട സ്വ​ദേ​ശി മ​നു, അ​ഞ്ച​ൽ സ്വ​ദേ​ശി രാ​ഹു​ൽ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.  

Read More

ഒമിക്രോണ്‍ വ്യാപനം: കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം എത്തും

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. വൈറസ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും, വാക്‌സിനേഷനില്‍ പുറകില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലുമാണ് സംഘം എത്തുക. നേരട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദഗ്ധ സംഘത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഒമിക്രോണ്‍ പഞ്ചാത്തലത്തില്‍ കൂടുതല്‍ നിരീക്ഷണവും പരിശോധനയും വേണമെന്ന് കേന്ദ്രം നേരത്തെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്തെ 20 ജില്ലകളില്‍ 5 ശതമാനത്തില്‍ കൂടുതലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ 9 ജില്ലകളും കേരളത്തിലാണ്….

Read More

കോട്ടൂര്‍ ആന ചികിത്സാ കേന്ദ്രത്തിനെതിരെ 105 കോടിയുടെ അഴിമതി ആരോപണം, അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

  കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് മൃഗസംഘനയായ അനിമല്‍ ലീഗല്‍ ഫോഴ്സ് ഹൈക്കോടതിയില്‍. കോട്ടൂരിലെ നവീകരണത്തിന്റെ മറവില്‍ 105 കോടിയുടെ അഴിമതി ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും പി ജി അജിത് കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അമിക്കസ് ക്യൂറി അഡ്വ. രഘുനാഥനോട് മൂന്ന് ആഴ്ചയ്ക്കുള്ളില്‍  അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. കോട്ടൂര്‍ പുനരധിവാസ കേന്ദ്രത്തില്‍…

Read More

കെ റെയിൽ; പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കൊല്ലത്ത് കല്ലിടൽ നിർത്തി

  കൊല്ലം കൊട്ടിയത്ത് കെ റെയിൽ പദ്ധതിക്കായുള്ള കല്ലിടൽ നിർത്തി. പ്രദേശവാസികളുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജനങ്ങളെ ബോധവൽക്കരിച്ച ശേഷം നടപടികളുമായി മുന്നോട്ട് പോകും എന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിക്കായി ജില്ലയിൽ ഏറ്റെടുക്കേണ്ടത് 370 ഏക്കർ സ്വകാര്യ ഭൂമിയാണ്. കെ റെയിലിന് എതിരെ തഴുത്തല, വഞ്ചിമുക്ക് നിവാസികൾ ആത്മഹത്യ ഭീഷണി മുഴക്കിയതോടെയാണ് സ്ഥലം ഏറ്റെടുക്കൽ നടപടി താൽക്കാലികമായി നിർത്തിയത്. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. എന്നാൽ അലൈന്മെന്‍റ് മാറ്റാതെ പദ്ധതിയുമായി മുന്നോട്ട് പോകും….

Read More

മല്‍സ്യബന്ധനത്തിനിടെ യുവാവ് കടലില്‍ വീണ് മരിച്ചു

മലപ്പുറം: താനൂരില്‍ മല്‍സ്യബന്ധനത്തിനിടെ യുവാവ് കടലില്‍ വീണ് മരിച്ചു. താനൂര്‍ കോര്‍മാന്‍ കടപ്പുറം സ്വദേശി ആണ്ടിക്കടവത്ത് ഹനീഫയുടെ മകന്‍ ഫൈജാസ് (24) ആണ് ജോലിക്കിടെ റോപ്പ് കാലില്‍ചുറ്റി കടലില്‍ വീണ് മരിച്ചത്.

Read More

എറണാകുളം മുപ്പത്തടത്ത് ആനയിടഞ്ഞു; പാപ്പാന് പരിക്ക്

എറണാകുളം മുപ്പത്തടത്ത് ആനയിടഞ്ഞു. മുപ്പത്തടം ചന്ദ്രശേഖര പുരം ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. പോളക്കുളം വിഷ്ണു നാരായണൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം. ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ഇടഞ്ഞത്. ആനയെ തളക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന് നിസാര പരിക്കേറ്റു. പാപ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച. മെഡിക്കൽ സംഘമെത്തി ആനയെ തളച്ചു.

Read More

പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

  കൊല്ലം പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തിച്ചതാണ് ലഹിമരുന്ന്. വിശാഖപട്ടണം സ്വദേശികളായ ശ്രാവൺകുമാർ, രാമു എന്നിവരാണ് പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം കായംകുളത്ത് എത്തിയ യുവാക്കൾ അവിടെ നിന്ന് ഓട്ടോ റിക്ഷയിൽ പത്തനാപുരത്ത് എത്തുകയായിരുന്നു. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ.

Read More

സിൽവർ ലൈൻ പദ്ധതി: കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് നിയമപരമെന്ന് കെ റെയിൽ

സിൽവർ ലൈൻ പദ്ധതിക്കായി കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് നിയമപരമെന്ന് കെ റെയിൽ കോടതിയെ ധരിപ്പിക്കും. സർവേയും കല്ലിടലും തുടരും. കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് കോടതി വിലക്കിയെങ്കിലും സർവേ തുടരാനാണ് കെ റെയിലിന്റെ തീരുമാനം. കോടതി തീർപ്പുവരുന്നത് വരെ റൂൾ 3 പ്രകാരമുള്ള കരിങ്കൽ സർവേ കല്ലുകൾ സ്ഥാപിക്കും ജനുവരി 12നാണ് കേസ് കോടതി പരിഗണിക്കുന്നത്.അതുവരെ സർവേ നടപടികളുമായി മുന്നോട്ടുപോകും. കരിങ്കല്ലിലുള്ള സർവേ കല്ല് ശേഖരിക്കാനുള്ള നടപടികളും കെ റെയിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ മുൻഗണന നൽകേണ്ട പദ്ധതിയില്ല…

Read More

ആരുടെ കാല് പിടിക്കാനും തയ്യാറാണ്, രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് സുരേഷ് ഗോപി

രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെയും കാല് പിടിക്കാനും തയ്യാറാണെന്ന് ബിജെപി എംപി സുരേഷ്‌ഗോപി. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ബിജെപി എംപി. ഓരോ കൊലപാതകവും അതിന് എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം തകർക്കുന്നത് ഒരു രാജ്യത്തിന്റെ വളർച്ചയെയാണ് ബാധിക്കുന്നത്. വളർന്നുവരുന്ന കുഞ്ഞുങ്ങൾ, അവരുടെ മനോനില ഇവയൊക്കെ മോശമായി ബാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

പരസ്യവിചാരണ: നഷ്ടപരിഹാരത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് ജയചന്ദ്രൻ

ആറ്റിങ്ങലിൽ പിങ്ക് പോലീസിന്റെ പരസ്യവിചാരണ നേരിട്ട എട്ട് വയസ്സുകാരിയും അച്ഛനും ഹൈക്കോടതി അനുവദിച്ച നഷ്ടപരിഹാരത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്നും കുട്ടിയുടെ അച്ഛൻ തോന്നക്കൽ ജയചന്ദ്രൻ പറഞ്ഞു ആറ്റിങ്ങലിൽ പിങ്ക് പോലീസിന്റെ പരസ്യവിചാരണ നേരിട്ട എട്ട് വയസ്സുകാരിയും അച്ഛനും ഹൈക്കോടതി അനുവദിച്ച നഷ്ടപരിഹാരത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്നും കുട്ടിയുടെ അച്ഛൻ തോന്നക്കൽ ജയചന്ദ്രൻ പറഞ്ഞു എട്ട്…

Read More