Headlines

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു; സിഐ അടക്കം നാലുപേർക്ക് പരിക്ക്

  മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു. കളമശ്ശേരി പ്രീമിയർ ജങ്ഷനിലായിരുന്നു അപകടം. ഒരു സിഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.ടി തോമസിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാൽ മുഖ്യമന്ത്രി വൈകീട്ടോടെയാണ് പി.ടിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

Read More

കാസർകോട് പാണത്തൂരിൽ തടി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു

  കാസർകോട് പാണത്തൂരിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞ് നാല് പേർ മരിച്ചു. വലിയ വളവിൽ മുന്നോട്ടുനീങ്ങാൻ കഴിയാതെ ലോറി നിൽക്കുകയും സമീപത്തെ വീടിന്റെ ഷീറ്റുകൾ തകർത്ത് കനാലിലേക്ക് മറിയുകയുമായിരുന്നു. ഒമ്പത് പേരാണ് ലോറിയിലുണ്ടായിരുന്നത്. കുണ്ടൂപ്പള്ളി സ്വദേശികളാണ് ലോറിയിലുണ്ടായിരുന്നത്. ലോറി മറിഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്നവർ ഇതിനടിയിൽപ്പെടുകയായിരുന്നു. എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നാല് പേർ മരിച്ചു. കെ എൻ മോഹനൻ(40), രംഗപ്പൂ എന്ന സുന്ദരൻ(47), നാരായണൻ(53), കെ ബാബു എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ…

Read More

പിടി തോമസിന് യാത്ര നൽകി രാഷ്ട്രീയ കേരളം; സംസ്‌കാര ചടങ്ങുകൾ രവിപുരം ശ്മശാനത്തിൽ

  പി ടി തോമസ് എംഎൽഎക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി. രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. ആയിരക്കണക്കിനാളുകളാണ് പി ടി തോമസിന് ആദരാഞ്ജലി അർപ്പിക്കാനായി എത്തിയത്. പിടി തോമസ് ആവശ്യപ്പെട്ടിരുന്നതുപോലെ മതചടങ്ങുകളൊക്കെ ഒവിവാക്കി ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരും എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര വൈകുന്നേരം അഞ്ച് മണിക്കാണ് സംസ്‌കാര ചടങ്ങുകൾ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പൊതുദർശനം നീണ്ടുപോകുകയായിരുന്നു. പോലീസിന്റെ ഗാർഡ് ഓഫ് ഓണറോടെ പൂർണ സംസ്ഥാന ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ…

Read More

ഒമിക്രോൺ വ്യാപനം: ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി

  ഒമിക്രോൺ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ഇതുവരെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് രോഗം. അതിനാൽ ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം പ്രായമായവർ, കുട്ടികൾ, രോഗബാധിതർ എന്നിവർ ഏറെ ശ്രദ്ധിക്കണം. ഒമിക്രോൺ പ്രതിരോധത്തിൽ വളരെ പ്രധാനമാണ് മാസ്‌കുകൾ. അതിനാൽ തന്നെ പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങുകളിലോ പങ്കെടുക്കുമ്പോൾ എൻ 95 മാസ്‌കുകൾ ധരിക്കുക. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കുകയോ…

Read More

സംസ്ഥാനത്ത് ഇന്ന് 2514 പേർക്ക് കൊവിഡ്, 54 മരണം; 3427 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 2514 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂർ 192, കണ്ണൂർ 166, കൊല്ലം 145, പത്തനംതിട്ട 135, ആലപ്പുഴ 117, മലപ്പുറം 111, വയനാട് 78, പാലക്കാട് 66, ഇടുക്കി 65, കാസർഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,631 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു; വാഹനം പൂർണമായി കത്തിനശിച്ചു

  കോഴിക്കോട് പക്രംതളം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. കുറ്റ്യാടി ഭാഗത്ത് നന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറിനാണ് ആറാം വളവിൽ വെച്ച് തീടിപിച്ചത്. കൂരൂച്ചുണ്ട് നിന്ന് വെള്ളമുണ്ടക്ക് പോകുകയായിരുന്നു ട്രാവലർ ഇന്നുച്ചയ്ക്കാണ് സംഭവം. 24 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ വണ്ടി നിർത്തി ആളുകളെ ഇറക്കുകയായിരുന്നു. തീപിടിത്തത്തിൽ വാഹനം പൂർണമായി കത്തിനശിച്ചു.

Read More

സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; നാല് പേർ എറണാകുളത്ത് വിമാനമിറങ്ങിയവർ

  സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എറണാകുളത്ത്, യുകെയിൽ നിന്നെത്തിയ 28, 24 വയസ്സുകാർക്കും അൽബാനിയയിൽ നിന്നെത്തിയ 35കാരനും നൈജീരിയയിൽ നിന്നെത്തിയ 40 വയസ്സുകാരനായ പത്തനംതിട്ട സ്വദേശിക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുകെയിൽ നിന്നെത്തിയ 28കാരൻ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോൺ സ്ഥിരീകരിച്ചത് ബംഗളൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് എത്തിയ 21കാരനാണ്. ഇതോടെ സംസ്ഥാനത്ത് 29 പേർക്കാണ്…

Read More

വർക്കല എൻ എസ് എസ് കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ വാഹനമിടിച്ച് വിദ്യാർഥിനിക്ക് പരുക്ക്

  വർക്കല എൻ എസ് എസ് കോളജിൽ വാഹനാപകടത്തിൽ വിദ്യാർഥിനിക്ക് പരുക്ക്. ക്രിസ്മസ് ആഘോഷങ്ങൾക്ക് എത്തിച്ച വാഹനമിടിച്ചാണ് വിദ്യാർഥിനിക്ക് പരുക്കേറ്റത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ മറ്റ് നാല് വാഹനങ്ങളെയും ഇടിച്ചു തകർത്തു.

Read More

കോഴിക്കോട് അമിത വേഗതയിലെത്തിയ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

  കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തലക്കുളത്തൂർ സ്വദേശി മണികണ്ഠൻ(19)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാലേർമല സ്വദേശി നിധിന്റെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസും നഗരത്തിലേക്ക് വരികയായിരുന്ന ഡ്യൂക്ക് ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

Read More

ആലപ്പുഴ ഇരട്ടക്കൊലപാതകം: പ്രതികളെ തിരിച്ചറിഞ്ഞു, എല്ലാവരും ഉടൻ പിടിയിലാകുമെന്ന് എഡിജിപി

  ആലപ്പുഴ ഇരട്ടക്കൊലപാതക കേസുകളിലെ പ്രതികൾ സംസ്ഥാനം വിട്ടതായി എഡിജിപി വിജയ് സാഖറെ. പ്രതികളെ പിടികൂടാൻ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രതികളെയും പിടികൂടും. രണ്ട് കേസുകളിലെയും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതൊരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ്. എല്ലാവരും ഒളിച്ചിരിക്കുകയാണ്. എല്ലാവരെയും പിടികൂടുമെന്നും വിജയ് സാഖറെ പറഞ്ഞു കേസ് അന്വേഷണം പോലീസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കൃത്യത്തിൽ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചന പോലീസിന് ലഭിച്ചിരുന്നു. ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസന്റെ…

Read More