Headlines

ആലപ്പുഴ ഇരട്ടക്കൊലപാതകം: പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. പ്രതികളെ കണ്ടെത്തുന്നില്ലെന്നത് ആരോപണം മാത്രമാണ്. യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യമായി അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. യഥാർഥ പ്രതികളെ സംരക്ഷിക്കാൻ രണ്ട് സംഘടനകളും ശ്രമിക്കുന്നുണ്ട്. ലോകത്ത് എവിടെ പോയാലും യഥാർഥ പ്രതികളെ പിടിക്കും. ഒരു പ്രതിയും രക്ഷപ്പെടില്ല. രഞ്ജിത്ത് വധക്കേസിൽ പ്രതികളെ തെരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോയി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ…

Read More

റോഡ്പണി ഇഴയുന്നു; ഊരാളുങ്കലിന് മുന്നറിയിപ്പുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

  തിവനന്തപുരം: ശംഖുമുഖം റോഡ് പുനർനിർമാണം ഇഴയുന്നതിൽ പൊതുമരാമത്ത് മന്ത്രിക്ക് കടുത്ത അതൃപ്തി. ഇനിയും വൈകിയാൽ നടപടി എടുക്കേണ്ടി വരുമെന്ന് കരാറുകാരായ ഊരാളുങ്കലിന് മന്ത്രി മുഹമ്മദ് റിയാസിന്റെ മുന്നറിയിപ്പ്. അടിയന്തരമായി ഇന്ന് തന്നെ മന്ത്രി ശംഖുമുഖം സന്ദർശിക്കും.

Read More

ഡിഎം വിംസ് നഴ്സിംഗ് കോളേജ് ബിരുദ ദാനം നടത്തി

മേപ്പാടി: ഡിഎം വിംസ് നഴ്സിംഗ് കോളേജിലെ മൂന്നാം ബാച്ച് ബിഎസ് സി നഴ്സിംഗ് പൂർത്തിയാക്കിയവർക്കുള്ള ബിരുദ ദാനചടങ്ങിന്റെ ഉൽഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സക്കീന കെ നിർവഹിച്ചു. മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌ കെയറിന്റെയും ഡിഎം വിംസിന്റെയും ചെയർമാൻ പദ്മശ്രീ ഡോ. ആസാദ്‌ മൂപ്പൻ ഓൺലൈനിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്തു. ബിരുദ ധാരികൾക്കുള്ള പ്രതിജ്ഞ നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫസ്സർ ലിഡാ ആന്റണി…

Read More

കെ- റെയിൽ സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി

എതിർപ്പുകളെ തുടർന്ന് സംസ്ഥാനത്ത് പദ്ധതികൾ നടപ്പാക്കാനാവാത്ത കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾക്കും എതിർപ്പുണ്ടായിരുന്നു. പിന്നീട് എതിർത്തവർ തന്നെ പദ്ധതികൾക്ക് ഒപ്പം നിന്നു. വൻകിടപദ്ധതികൾക്ക് സ്ഥലമേറ്റെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-റയിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം  പറഞ്ഞു.

Read More

ആഴ്ചയില്‍ നാലു പ്രവൃത്തിദിനം, പുതിയ ശമ്പളഘടന; തൊഴില്‍ മേഖലയില്‍ വമ്പന്‍ പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ശമ്പളം, സാമൂഹ്യസുരക്ഷ, തൊഴില്‍ സുരക്ഷ, വ്യവസായ ബന്ധം, തൊഴില്‍ സ്ഥിതിയും ആരോഗ്യവും തുടങ്ങിയ മേഖലയില്‍ സമൂല പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ മേഖലയില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ നാലു തൊഴില്‍ കോഡുകള്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലു പ്രവൃത്തി ദിവസങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരം. പുതിയ കോഡുകള്‍ നിലവില്‍ വന്നാല്‍ ജീവനക്കാരുടെ ശമ്പളം, ജോലി സമയം, പ്രവൃത്തിദിവസം തുടങ്ങിയവയില്‍ വലിയ മാറ്റം വരും. കരടുനിയമങ്ങള്‍ക്ക് കേന്ദ്രം അന്തിമരൂപം നല്‍കിയിട്ടുണ്ട്. തൊഴില്‍…

Read More

സഞ്ജിത്തിന്റെ കൊലപാതകം: എസ് ഡി പി ഐ നേതാവ് പിടിയിൽ

  പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ എസ് ഡി പി ഐ നേതാവ് പിടിയിൽ. എസ് ഡി പി ഐ കൊല്ലങ്കോട് പഞ്ചായത്ത് സെക്രട്ടറി കാമ്പ്രത്ത്ചള്ള പുളിയന്തോളി നസീർ ആണ് പിടിയിലായത്. കൊലപാതകികൾക്കുള്ള ആയുധവും വാഹനവും നൽകിയത് ഇയാളാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു കൊലപാതകം നടത്തിയ ശേഷം വാഹനം തമിഴ്‌നാട്ടിലെത്തിച്ച് പൊളിക്കാൻ വേണ്ട സഹായം നൽകിയതും ഇയാളാണെന്ന് പോലീസ് കണ്ടെത്തി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. നവംബർ 15നാണ്…

Read More

കണ്ണൂർ വിമാനത്താവളത്തിൽ 73 ലക്ഷം രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

  കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. യാത്രക്കാരനിൽ നിന്ന് 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പുലർച്ചെ ഷാർജയിൽ നിന്നെത്തിയ മുതിയങ്ങ സ്വദേശി മുബഷീറിൽ നിന്നാണ് 1496 ഗ്രാം സ്വർണം കണ്ടെത്തിയത്. ബുധനാഴ്ചയും കണ്ണൂരിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു

Read More

കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

  പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള ചലച്ചിത്രരംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെ എസ് സേതുമാധവൻ. ചലച്ചിത്രത്തെ ഒരു സമഗ്ര കലയായി ഉയർത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും അത് സ്വീകാര്യമാകുന്നതിലും സേതുമാധവൻ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രദ്ധേയമായ സാഹിത്യകൃതികൾ ചലച്ചിത്രമാക്കുക, അതിനെ ഭാവഭദ്രമാംവിധം കുടുംബസദസ്സുകൾക്ക് സ്വീകാര്യമാക്കുക എന്നീ കാര്യങ്ങളിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ദൈവങ്ങളിലും രാജാക്കന്മാരിലും മാത്രമായി ഒതുങ്ങിനിന്ന ചലച്ചിത്ര…

Read More

കണ്ണൂർ മാട്ടൂലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ

മാട്ടൂലിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. മാട്ടൂൽ സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സാജിദിന്റെ ബന്ധുവായ പെൺകുട്ടിക്ക് ഹിഷാമിന്റെ സഹോദരൻ ഫോണിൽ മെസേജ് അയച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സംഭവം ആസൂത്രിതമല്ലെന്നുമാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രതി സാജിദിന്റെ ബന്ധുവായ പെൺകുട്ടിക്ക് ഹിഷാമിന്റെ സഹോദരൻ മെസേജ് അയച്ചതിനെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

Read More

കണ്ണൂർ മാട്ടൂലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ പിടിയിൽ

  മാട്ടൂലിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തു. മാട്ടൂൽ സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സാജിദിന്റെ ബന്ധുവായ പെൺകുട്ടിക്ക് ഹിഷാമിന്റെ സഹോദരൻ ഫോണിൽ മെസേജ് അയച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വ്യക്തിപരമായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സംഭവം ആസൂത്രിതമല്ലെന്നുമാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. പ്രതി സാജിദിന്റെ ബന്ധുവായ പെൺകുട്ടിക്ക് ഹിഷാമിന്റെ സഹോദരൻ മെസേജ് അയച്ചതിനെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ…

Read More