തിവനന്തപുരം: ശംഖുമുഖം റോഡ് പുനർനിർമാണം ഇഴയുന്നതിൽ പൊതുമരാമത്ത് മന്ത്രിക്ക് കടുത്ത അതൃപ്തി. ഇനിയും വൈകിയാൽ നടപടി എടുക്കേണ്ടി വരുമെന്ന് കരാറുകാരായ ഊരാളുങ്കലിന് മന്ത്രി മുഹമ്മദ് റിയാസിന്റെ മുന്നറിയിപ്പ്.
അടിയന്തരമായി ഇന്ന് തന്നെ മന്ത്രി ശംഖുമുഖം സന്ദർശിക്കും.