സഞ്ജിത്തിന്റെ കൊലപാതകം: എസ് ഡി പി ഐ നേതാവ് പിടിയിൽ

 

പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ എസ് ഡി പി ഐ നേതാവ് പിടിയിൽ. എസ് ഡി പി ഐ കൊല്ലങ്കോട് പഞ്ചായത്ത് സെക്രട്ടറി കാമ്പ്രത്ത്ചള്ള പുളിയന്തോളി നസീർ ആണ് പിടിയിലായത്. കൊലപാതകികൾക്കുള്ള ആയുധവും വാഹനവും നൽകിയത് ഇയാളാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു

കൊലപാതകം നടത്തിയ ശേഷം വാഹനം തമിഴ്‌നാട്ടിലെത്തിച്ച് പൊളിക്കാൻ വേണ്ട സഹായം നൽകിയതും ഇയാളാണെന്ന് പോലീസ് കണ്ടെത്തി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. നവംബർ 15നാണ് സഞ്ജിത്തിനെ  ഗുണ്ടകൾ വെട്ടിക്കൊല്ലുന്നത്.