Headlines

മല്‍സ്യബന്ധനത്തിനിടെ യുവാവ് കടലില്‍ വീണ് മരിച്ചു

മലപ്പുറം: താനൂരില്‍ മല്‍സ്യബന്ധനത്തിനിടെ യുവാവ് കടലില്‍ വീണ് മരിച്ചു. താനൂര്‍ കോര്‍മാന്‍ കടപ്പുറം സ്വദേശി ആണ്ടിക്കടവത്ത് ഹനീഫയുടെ മകന്‍ ഫൈജാസ് (24) ആണ് ജോലിക്കിടെ റോപ്പ് കാലില്‍ചുറ്റി കടലില്‍ വീണ് മരിച്ചത്.

Read More

എറണാകുളം മുപ്പത്തടത്ത് ആനയിടഞ്ഞു; പാപ്പാന് പരിക്ക്

എറണാകുളം മുപ്പത്തടത്ത് ആനയിടഞ്ഞു. മുപ്പത്തടം ചന്ദ്രശേഖര പുരം ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. പോളക്കുളം വിഷ്ണു നാരായണൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് രാവിലെയാണ് സംഭവം. ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ഇടഞ്ഞത്. ആനയെ തളക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന് നിസാര പരിക്കേറ്റു. പാപ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച. മെഡിക്കൽ സംഘമെത്തി ആനയെ തളച്ചു.

Read More

പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

  കൊല്ലം പത്തനാപുരത്ത് ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തിച്ചതാണ് ലഹിമരുന്ന്. വിശാഖപട്ടണം സ്വദേശികളായ ശ്രാവൺകുമാർ, രാമു എന്നിവരാണ് പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം കായംകുളത്ത് എത്തിയ യുവാക്കൾ അവിടെ നിന്ന് ഓട്ടോ റിക്ഷയിൽ പത്തനാപുരത്ത് എത്തുകയായിരുന്നു. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ.

Read More

സിൽവർ ലൈൻ പദ്ധതി: കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് നിയമപരമെന്ന് കെ റെയിൽ

സിൽവർ ലൈൻ പദ്ധതിക്കായി കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് നിയമപരമെന്ന് കെ റെയിൽ കോടതിയെ ധരിപ്പിക്കും. സർവേയും കല്ലിടലും തുടരും. കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് കോടതി വിലക്കിയെങ്കിലും സർവേ തുടരാനാണ് കെ റെയിലിന്റെ തീരുമാനം. കോടതി തീർപ്പുവരുന്നത് വരെ റൂൾ 3 പ്രകാരമുള്ള കരിങ്കൽ സർവേ കല്ലുകൾ സ്ഥാപിക്കും ജനുവരി 12നാണ് കേസ് കോടതി പരിഗണിക്കുന്നത്.അതുവരെ സർവേ നടപടികളുമായി മുന്നോട്ടുപോകും. കരിങ്കല്ലിലുള്ള സർവേ കല്ല് ശേഖരിക്കാനുള്ള നടപടികളും കെ റെയിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ മുൻഗണന നൽകേണ്ട പദ്ധതിയില്ല…

Read More

ആരുടെ കാല് പിടിക്കാനും തയ്യാറാണ്, രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് സുരേഷ് ഗോപി

രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാൻ ആരുടെയും കാല് പിടിക്കാനും തയ്യാറാണെന്ന് ബിജെപി എംപി സുരേഷ്‌ഗോപി. ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ബിജെപി എംപി. ഓരോ കൊലപാതകവും അതിന് എന്ത് മതമായാലും എന്ത് രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം തകർക്കുന്നത് ഒരു രാജ്യത്തിന്റെ വളർച്ചയെയാണ് ബാധിക്കുന്നത്. വളർന്നുവരുന്ന കുഞ്ഞുങ്ങൾ, അവരുടെ മനോനില ഇവയൊക്കെ മോശമായി ബാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

പരസ്യവിചാരണ: നഷ്ടപരിഹാരത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് ജയചന്ദ്രൻ

ആറ്റിങ്ങലിൽ പിങ്ക് പോലീസിന്റെ പരസ്യവിചാരണ നേരിട്ട എട്ട് വയസ്സുകാരിയും അച്ഛനും ഹൈക്കോടതി അനുവദിച്ച നഷ്ടപരിഹാരത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്നും കുട്ടിയുടെ അച്ഛൻ തോന്നക്കൽ ജയചന്ദ്രൻ പറഞ്ഞു ആറ്റിങ്ങലിൽ പിങ്ക് പോലീസിന്റെ പരസ്യവിചാരണ നേരിട്ട എട്ട് വയസ്സുകാരിയും അച്ഛനും ഹൈക്കോടതി അനുവദിച്ച നഷ്ടപരിഹാരത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുമെന്നും കുട്ടിയുടെ അച്ഛൻ തോന്നക്കൽ ജയചന്ദ്രൻ പറഞ്ഞു എട്ട്…

Read More

ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:  ക്രിസ്മസ് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സമത്വവും സ്‌നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏവരേയും തുല്യരായി കാണാനും അപരന്റെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് അതിന്റെ അന്ത:സത്ത. ഈ സന്ദേശം ഉയർത്തിപ്പിടിച്ച് ഒത്തൊരുമയോടെ, അതേ സമയം, കോവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ, ക്രിസ്മസ് ആഘോഷിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

കേരളത്തില്‍ കൊവിഡ് നിരക്ക് ഉയര്‍ന്നു തന്നെ : മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തിലെ കൊവിഡ് നിരക്കില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിലവില്‍ കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. കേരളത്തിലും മിസോറാമിലും കൊവിഡ് നിരക്ക് കുറയാത്തത് ആശങ്കയുണര്‍ത്തുന്നു. രാജ്യത്ത് ഇതുവരെ 358 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു. 114 പേര്‍ രോഗമുക്തി നേടി. രാത്രി കര്‍ഫ്യൂ, ആള്‍ക്കൂട്ട നിയന്ത്രണം എന്നിവ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ഡെല്‍റ്റയെക്കാള്‍ വ്യാപന ശേഷി ഒമിക്രോണിനാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്….

Read More

ഒമിക്രോണ്‍: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 47 സ്‌പെഷ്യാലിറ്റി ഒപികളാണ് ഇ സഞ്ജീവനിയിലുള്ളത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ആകെ 5800 ഓളം ഡോക്ടര്‍മാരാണ് ഇ സഞ്ജീവനി വഴി സേവനം നല്‍കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊവിഡ് ഒപിയില്‍ ഒമിക്രോണ്‍ സേവനങ്ങളും ലഭ്യമാണ്. കൊവിഡ് രോഗ ലക്ഷണമുള്ളവര്‍ക്കും ക്വാറന്റൈനിലും സ്വയം നിരീക്ഷണത്തിലും കഴിയുന്നവര്‍ക്കും…

Read More

സംസ്ഥാനത്ത് ഇന്ന് 26 15 പേർക്ക് കൊവിഡ്, 31 മരണം; 3281 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More