Headlines

Webdesk

ഗസയിൽ ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം; നാല് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗസയിലെ നാസർ ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ അടക്കം 15 പേർ കൊല്ലപ്പെട്ടു. അൽജസീറ , അസോസിയേറ്റഡ് പ്രസ്, റോയിട്ടേഴ്സ് എന്നിവയിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. വിഷയത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ -ഹമാസ് യുദ്ധം തുടങ്ങിയത് മുതൽ 244 മാധ്യമപ്രവർത്തകരാണ് ഗസയിൽ കൊല്ലപ്പെട്ടത്. രണ്ടാഴ്ച്ച മുമ്പ് സമാനമായ രീതിയിൽ അൽ ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആറ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടായാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്. പ്രശസ്ത യുദ്ധ റിപ്പോർട്ടറായ അൽ…

Read More

പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു

പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്ന് എഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ അഞ്ഞൂർ സ്വദേശിയായ മനീഷാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട പരാതിയിൽ നീതി കിട്ടിയില്ല എന്നാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്. അഞ്ഞൂർ കുന്നിനടുത്തുള്ള ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നിന്നും നീതി ലഭിച്ചില്ലെന്നും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. മൃതദേഹം റോഡിൽ വച്ച് പ്രതിഷേധം നടത്തി. കുറ്റക്കാരെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. യുവാവിനെ ബ്ലേഡ് മാഫിയക്കാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ…

Read More

‘അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണം’: മന്ത്രി വീണാ ജോര്‍ജ്

അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കെടുക്കേണ്ടതാണ്….

Read More

ജയ അരി 8 കിലോയ്ക്ക് വെറും 264 രൂപ! വെളിച്ചെണ്ണയുൾപ്പെടെ 13 ഇനങ്ങൾക്ക് വൻ വിലക്കുറവ്; ഓണച്ചന്തകള്‍ നാളെ മുതല്‍

ഓണക്കാലത്ത് കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ നാളെ മുതല്‍. സെപ്റ്റംബര്‍ നാല് വരെയാണ് ചന്തയുടെ പ്രവര്‍ത്തനം. 26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ 167 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകള്‍ തുറക്കുക. സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ആന്റണി രാജു എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. ഓണവിപണിയിലെ…

Read More

സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ

സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു. ലിറ്ററിന് സബ്സിഡി നിരക്കിൽ 339 രൂപയായും സബ്സിഡി ഇതര നിരക്കിൽ 389 രൂപയായും ഇന്നുമുതൽ സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും. സബ്സിഡി ഇതര നിരക്കിൽ ഉള്ള വെളിച്ചെണ്ണ ഉപഭോക്താവിന് ആവശ്യം പോലെ വാങ്ങാം. നേരത്തെ ശബരി വെളിച്ചെണ്ണയുടെ വില സബ്സിഡി നിരക്കിൽ 349 രൂപയും സബ്സിഡി ഇതര നിരക്കിൽ 429 രൂപയും ആയിരുന്നു. ഓണക്കാലത്ത് വിപണിയിടപെടലിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയെന്നായിരുന്നു ഭക്ഷ്യ വകുപ്പ് മന്ത്രി ജിആര്‍ അനിൽ. അതേസമയം, ഓണക്കാലത്ത് കുറഞ്ഞ…

Read More

‘തന്നെ കുടുക്കാൻ ശ്രമമെന്ന് വേടൻ കോടതിയിൽ’; ബലാത്സംഗകേസിൽ വിധി ബുധനാഴ്ച

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ബുധനാഴ്ച കോടതി വിധി പറയും. പരാതിക്കാരി ഇന്ന് കൂടുതൽ തെളിവുകൾ ഹാജരാക്കി. സോഷ്യൽ മീഡിയ പോസ്റ്റുകൾ അല്ല കോടതിയിൽ വേണ്ടതെന്നും നിയമപരമായ കാര്യങ്ങൾ പറയണമെന്നും കോടതി വിമർശിച്ചു. തന്നെ കുടുക്കാൻ ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുവെന്ന് വേടൻ കോടതിയിൽ അറിയിച്ചു. അതിനിടെ ലൈംഗിക അതിക്രമ പരാതിയിൽ വേടനെതിരെ വീണ്ടും കേസെടുത്തുവെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലിസാണ് കേസെടുത്തത്….

Read More

വിജിൽ തിരോധാനക്കേസ്; കാണാതായ യുവാവിനെ കുഴിച്ചിട്ടെന്ന് കണ്ടെത്തൽ, സുഹൃത്തുക്കൾ പിടിയിൽ

കോഴിക്കോട് വിജിൽ തിരോധാനക്കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വിജിലിന്റെ സുഹൃത്തുക്കളായ ദീപേഷ്, നിജിൽ എന്നിവരാണ് അറസ്റ്റിലായത്. ആറ് വർഷം മുമ്പ് കാണാതായ എലത്തൂർ സ്വദേശി വിജിലിനെ നാല് സുഹൃത്തുക്കൾ ചേർന്ന് കുഴിച്ചിട്ടതാണെന്ന് പൊലീസ് കണ്ടെത്തൽ. അമിത അളവിൽ ലഹരി മരുന്ന് നൽകിയതിനെ തുടർന്ന് വിജിൽ ബോധരഹിതനായപ്പോൾ സുഹൃത്തുക്കൾ കുഴിച്ചിടുകയായിരുന്നുവെന്നാണ് വിവരം. സരോവരം പാർക്കിൽ കുഴിച്ചിട്ടതാണെന്ന് യുവാക്കളുടെ മൊഴി. 2019 ലാണ് എലത്തൂർ സ്വദേശി വിജിലിനെ കാണാതായത്. കാണാതാവുമ്പോൾ യുവാവിന് 29 വയസായിരുന്നു.

Read More

മദ്യലഹരിയിൽ പിതാവിനോട് ക്രൂരത; ആലപ്പുഴയിൽ കിടപ്പിലായ പിതാവിന് മകന്റെ ക്രൂര മർദനം

ആലപ്പുഴയിൽ കിടപ്പിലായ പിതാവിനെ മദ്യലഹരിയിൽ മകൻ മർദിച്ചു. പട്ടണക്കാട് സ്വദേശി ചന്ദ്രശേഖരൻ പിള്ളയ്ക്കാണ് (75) മർദനമേറ്റത്. കട്ടിലിൽ പിടിച്ചിരുത്തി കഴുത്ത് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു ക്രൂര മർദനം. മാപ്പ് പറയണമെന്നും മകൻ ആവശ്യപെടുന്നുണ്ട്. മകൻ അഖിൽ ചന്ദ്രനെതിരെ പട്ടണക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ സംഭവത്തിന് ശേഷം ഒളിവിലാണ്. അഖിലിന്റെ സഹോദരനാണ് മർദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. പിതാവിനെ മർദിക്കുന്ന സമയത്ത് തൊട്ടരികിലായി അമ്മയും ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഏറെനാളായി കിടപ്പിലാണ് ചന്ദ്രശേഖരൻ പിള്ള. മർദനം മദ്യലഹരിയിൽ തന്നെയാണെന്നും…

Read More

മോദിയുടെ ബിരുദ വിവരങ്ങൾ പരസ്യമാക്കില്ല; വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 2016 ൽ അരവിന്ദ് കെജ്രിവാളാണ് നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരുന്നത്. പിന്നീട് പൊതുപ്രവർത്തകനായ നീരജ് ശർമ്മ വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതനുസരിച്ച് ഡൽഹി സർവകലാശാലയിലെ 1978 ലെ ബി എ ആർട്സിലെ എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണം എന്ന ഉത്തരവായിരുന്നു വിവരാവകാശ കമ്മീഷന്‍ ഓഫീസർ ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരുന്നത്. അതിന് പിന്നാലെയാണ് സർവകലാശാല ഈ…

Read More

‘രാഹുലിന്റെ സസ്പെൻഷൻ സണ്ണി ജോസഫിന്റെ കുശാഗ്ര ബുദ്ധി, സതീശനെ തകർക്കാനുള്ള നീക്കം’; സജി ചെറിയാൻ

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തത് കെണിയാണെന്ന് മന്ത്രി സജി ചെറിയാൻ. സസ്പെൻഷൻ നടപടികൾ കോൺഗ്രസ് നേതാവ് സണ്ണി ജോസഫിന്റെ “ക്രൂക്കഡ് ബുദ്ധിയുടെ” ഭാഗമാണെന്നും സജി ചെറിയാൻ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ബുദ്ധിമാനായിരുന്നുവെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ രാഹുലിന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നഷ്ടമായി. വി.ഡി. സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു. മുന്‍പ് കെ. കരുണാകരൻ്റെ ഭാര്യയെ പോലും നിന്ദിച്ചയാളാണ് മാങ്കൂട്ടത്തിലെന്നും, രാഷ്ട്രീയ എതിരാളികളെതിരെ സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം…

Read More