Headlines

Webdesk

പി.എം. ശ്രീ പദ്ധതി: വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് വിറ്റു; സിപിഐഎം- ബിജെപി ഡീലിന്റെ ഭാഗമെന്ന് കെ.എസ്.യു

കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് ഈ നീക്കം. ഇത് വരും തലമുറയോട് ചെയ്ത പാതകമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഒരു വലിയ ‘ഡീലിന്റെ’ ഭാഗമാണെന്നും അദ്ദേഹം തുറന്നടിച്ചു. സി.പി.എമ്മിന്റെ നടപടി മുന്നണി മര്യാദകള്‍ ലംഘിച്ചുകൊണ്ടുള്ളതും ഘടകകക്ഷികളെ പോലും പരിഗണിക്കാതെയുള്ളതുമാണ് എന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. ഈ നീക്കം തദ്ദേശ…

Read More

ദീപാവലിക്ക് ‘കാർബൈഡ് ഗൺ’ ആഘോഷം; 30 കുട്ടികൾക്ക് കാഴ്ച പോയി, മധ്യപ്രദേശിൽ 300 കുട്ടികൾക്ക് കണ്ണിന് പരുക്ക്

മധ്യപ്രദേശിൽ കാർബൈഡ് ഗൺ ഉപയോഗിച്ചുള്ള ദീപാവലി ആഘോഷത്തിൽ കാഴ്ച നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 30 ആയതായി റിപ്പോർട്ട്. 300 ൽ അധികം പേർക്കാണ് പരുക്ക്. കളിപ്പാട്ടം എന്ന് കരുതിയാണ് ഗൺ ഉപയോഗിച്ചത്. പൊട്ടിത്തെറിയിൽ ലോഹ കഷ്ണങ്ങളും കാർബൈഡ് വാതകവും പുറന്തള്ളപ്പെട്ടു. ഇത് കണ്ണിൽ കൊണ്ട് ആണ് പരുക്കേറ്റത്. സർക്കാർ ഒക്ടോബർ 18-ന് നിരോധനം ഏർപ്പെടുത്തിയിട്ടും പ്രാദേശിക ചന്തകളിൽ കാർബൈഡ് ഗൺ എന്ന പേരിലറിയപ്പെടുന്ന പടക്കം പരസ്യമായി വിറ്റഴിച്ചതായാണ് വിവരം. വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് അപകടമുണ്ടായത്….

Read More

‘സിപിഐ അപമാനിക്കപ്പെട്ടു എന്ന തോന്നലൊന്നുമില്ല, ചില വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതാണ്, ചര്‍ച്ചകള്‍ നടക്കട്ടേ’: കെ പ്രകാശ് ബാബു

സിപിഐയുടെ കടുത്ത എതിര്‍പ്പിനെ പാടേ അവഗണിച്ച് സര്‍ക്കാര്‍ പി എം ശ്രീയില്‍ ഒപ്പിട്ടതിനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോഴും വിദ്യാഭ്യാസ വകുപ്പിനെ പൂര്‍ണമായി തള്ളാതെ സിപിഐ മുതിര്‍ന്ന നേതാവ് കെ പ്രകാശ് ബാബു. സിപിഐ അപമാനിക്കപ്പെട്ടു എന്ന തോന്നലില്ല എന്നും ചര്‍ച്ചകള്‍ വരട്ടേയെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. നയപരയമായ കാര്യത്തില്‍ ഗവണ്‍മെന്റ് സെക്രട്ടറി ഒപ്പിടാന്‍ പാടില്ലാത്തതാണ്. സിപിഐയും സിപിഐഎമ്മും പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് എടുത്തിട്ടുള്ളതാണ്. ഇടതുപക്ഷ നയം അതുപോലെ നടപ്പിലാക്കാന്‍ ഒരു ഗവണ്‍മെന്റിന് കഴിഞ്ഞെന്ന് വരില്ലെന്നും…

Read More

ചോറ്റാനിക്കര ക്ഷേത്രത്തില്‍ ശാന്തിക്കാരുടെ സഹായികളായി എത്തുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം’; കൊച്ചിന്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്ത്

എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തില്‍ മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരെ കുറിച്ച് അന്വേഷണം വേണമെന്ന് പരാതി. കൊച്ചിന്‍ ദേവസ്വം കമ്മീഷണര്‍ക്ക് പൊതുപ്രവര്‍ത്തകനായ എന്‍കെ മോഹന്‍ദാസ് ആണ് പരാതി നല്‍കിയത്. ഭക്തരെ തട്ടിപ്പിന് ഇരയാക്കിയതിന് പുറത്താക്കപ്പെട്ടവരും വീണ്ടും മേല്‍ശാന്തിയുടെ സഹായിയായി എത്തുവെന്നും പരാതിയുണ്ട്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിമാരുടെ നിയമനം ഒരു വര്‍ഷത്തേക്കാണെന്നിരിക്കെ ശാന്തിമാരുടെ ശിഷ്യന്മാരായിയിരിക്കുന്നവര്‍ വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടര്‍ന്നു വരുന്ന പ്രവണതയാണ് നിലവിലുള്ളതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൂടാതെ, തന്നെ മുന്‍വര്‍ഷങ്ങളില്‍ ഭക്തരെ തട്ടിപ്പിന് ഇരയാക്കിയതിന് പിടിക്കപ്പെട്ട് പുറത്താക്കപ്പെട്ടവരെയും വീണ്ടും ക്ഷേത്രത്തില്‍ ശാന്തിപ്പണി…

Read More

ഷാഫി പറമ്പില്‍ എംപിയുടെ ആരോപണം: സിഐ അഭിലാഷ് ഡേവിഡിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് മുന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്

പേരാമ്പ്ര സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ചതില്‍ ആരോപണവിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡിന്റെ പിരിച്ചുവിടല്‍ റദ്ദാക്കിയത് അന്നത്തെ ഡിജിപി. അഭിലാഷിനെ പിരിച്ചുവിടാനുള്ള തീരുമാനം ശമ്പള വര്‍ധന തടയലായി ഒതുക്കിയത് മുന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ്. പിരിച്ചുവിടാനുള്ള കമ്മിഷണറുടെ നോട്ടീസ് റദ്ദാക്കിക്കൊണ്ടായിരുന്നു ഡിജിപിയുടെ തീരുമാനം. സിഐ അഭിലാഷ് ഡേവിഡ് തന്നെ മനപൂര്‍വം മര്‍ദിച്ചുവെന്നായിരുന്നു ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷാഫി പറമ്പില്‍ എംപി ആരോപിച്ചിരുന്നത്. പൊലീസില്‍ നിന്ന് ഇയാള്‍ പിരിച്ചുവിടല്‍ നോട്ടീസ് കൈപ്പറ്റിയ ആളാണെന്നും ഷാഫി…

Read More

ഇറക്കത്തിന് ശേഷം വീണ്ടും കുതിപ്പ്; ഇന്നത്തെ സ്വര്‍ണവില അറിയാം

കുറച്ച് ദിവസത്തെ തുടര്‍ച്ചയായ ഇറക്കത്തിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുകയറ്റം. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 92000 രൂപയായി. ഗ്രാമിന് 11500 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. സ്വര്‍ണവില ഇന്നലെ പവന് 600 രൂപ കുറഞ്ഞ് 91720 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രാവിലെ ഒരു പവന്റെ വില 93,280 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം ഒരു…

Read More

പിഎം ശ്രീയുടെ നിജസ്ഥിതി അറിയാന്‍ സിപിഐ; കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടോ എന്ന് അന്വേഷിക്കും; ചീഫ് സെക്രട്ടറിയോട് കെ രാജന്‍ സംസാരിക്കും

പിഎം ശ്രീ പദ്ധതിയുടെ നിജസ്ഥിതി അറിയാന്‍ സിപിഐ. കേന്ദ്രവുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചോ എന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കാനാണ് തീരുമാനം. സിപിഐ നിയമസഭാ കക്ഷി നേതാവ് മന്ത്രി കെ രാജന്‍ ചീഫ് സെക്രട്ടറിയോട് സംസാരിക്കും. ഒപ്പുവെച്ച വിവരം പാര്‍ട്ടി മന്ത്രിമാരെ ഔദ്യോഗികമായി അറിയിക്കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയോട് വിവരം തേടുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നോടിയായാണ് വിവരശേഖരണം. സിപിഐയുടെ ശക്തമായ എതിര്‍പ്പിനെ ഗൗനിക്കാതെ രണ്ടും കല്‍പ്പിച്ചാണ് പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള ധാരണ പത്രത്തില്‍ സര്‍ക്കാര്‍ ഒപ്പുവച്ചത്. പിഎം…

Read More

കറുത്തവരും ഭിന്നശേഷിക്കാരുമായി താരതമ്യം ; മാരി സെൽവരാജിന്റെ പരാമർശം വിവാദത്തിൽ

തമിഴ് സിനിമയിലെ കറുത്ത സ്ത്രീകളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സംവിധായകൻ മാരി സെൽവരാജ് നൽകിയ മറുപടി വിവാദത്തിൽ. ധ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജിന്റെ പുതിയ ചിത്രം ബൈസൺ കാലമാടൻ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രെസ്സ്മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘താങ്കളുടെ സിനിമയിൽ നായികമാർക്കൊക്കെ ഡാർക്ക് ആക്കി മേക്കപ്പിട്ടാണ് അഭിനയിക്കുന്നത്, കറുത്ത സ്ത്രീകൾക്ക് സിനിമയിൽ പൊതുവെ അവസരം കുറവായിരുന്ന സമയം ആ അവസരവും മറ്റുള്ളവർക്ക് കൊടുക്കുന്നത് മോശമെല്ലെയെന്ന് ഒരു ആരോപണം ഉണ്ട്’ എന്നായിരുന്നു ചോദ്യം. “അങ്ങനെയാണെങ്കിൽ വൈകല്യം…

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള ; മുരാരി ബാബുവില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ അന്വേഷണം തുടങ്ങി എസ്‌ഐടി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുരാരി ബാബുവില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തും. വിവാദങ്ങള്‍ക്കിടെ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപി. ഇന്നും നാളെയുമായി ബിജെപി രാപ്പകല്‍ സമരവും സെക്രട്ടേറിയറ്റ് വളയലും സംഘടിപ്പിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമല, ചെന്നൈ, ഹൈദരാബാദ്,ബെംഗളൂരു എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കും. മുരാരി ബാബുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ട്വന്റിേഫാറിന് ഇന്നലെ ലഭിച്ചിരുന്നു. സ്വര്‍ണ്ണപ്പാളികള്‍, ചെമ്പെന്ന്…

Read More

അമേരിക്കയ്ക്ക് മുന്നില്‍ തലകുനിക്കില്ല, ഉപരോധം റഷ്യന്‍ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ല: പുടിന്‍

അമേരിക്കയ്ക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. അമേരിക്കയുടെയോ മറ്റെതെങ്കിലും രാജ്യങ്ങളുടെയോ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് റഷ്യ വ്യക്തമാക്കി. അമേരിക്കയുടെ റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കെതിരായ ഉപരോധം റഷ്യ- അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്താത്ത ശത്രുതാപരമായ പ്രവൃത്തിയെന്ന് പുടിന്‍ പറഞ്ഞു. റഷ്യന്‍ പ്രദേശങ്ങള്‍ ലക്ഷ്യം വച്ചുള്ള ഏത് ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കും അമേരിക്കന്‍ ഉപരോധത്തിന് ചില പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെങ്കിലും റഷ്യയുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ലെന്നാണ് പുടിന്റെ വിലയിരുത്തല്‍. റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലൂക്കോയിലുമെതിരായ അമേരിക്കന്‍ ഉപരോധത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു…

Read More