Headlines

Webdesk

5000 കോടി രൂപ ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയുമോ ? പദ്ധതി ഭാവി തലമുറയ്ക്ക് വേണ്ടി; പി എം ശ്രീയിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം

പി എം ശ്രീയിൽ സർക്കാരിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം. പദ്ധതിയെ പൂർണ്ണമായും എതിർക്കേണ്ടതില്ല. 5000 കോടി രൂപ ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയുമോ ?. പദ്ധതി ഭാവി തലമുറയ്ക്ക് വേണ്ടി. സാമ്പത്തിക സഹായം കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമെന്നും ജോസ് കെ മാണി വ്യക്തമാക്കി. മറ്റ് അജണ്ടകൾ ഉണ്ടെങ്കിൽ അതിനെ എതിർക്കാൻ കേരളത്തിനറിയാം. ചില കാര്യങ്ങളിൽ തീരുമാനം സർക്കാരിന് ഇതുപോലെ എടുക്കേണ്ടിവരും. എല്ലാകാര്യങ്ങളും ചർച്ച ചെയ്യേണ്ട ആവശ്യമില്ല. സിപിഐയുടെ എതിർപ്പ് – പ്രശ്നങ്ങൾ പരിഹരിക്കും. ഒരു…

Read More

പി എം ശ്രീ തീരുമാനം തിരുത്തുന്നത് വരെ വിട്ടു നിൽക്കും; മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ CPI

മന്ത്രി സഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ CPI. പി എം ശ്രീയിലെ സർക്കാർ തീരുമാനം തിരുത്തുന്നത് വരെ വിട്ടു നിൽക്കും. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും LDF കൺവീനർക്കും കത്ത് നൽകും. ദേശിയ നേതൃത്വവും CPIM ദേശീയ നേതൃത്വത്തിലും കത്തു നൽക്കും. 27 ന് CPI സംസ്ഥാന എക്സിക്യൂട്ടീവ് വിളിച്ചു. സെക്രട്ടറിയേറ്റ് തീരുമാനത്തിന് അംഗീകാരം നൽകാനാണ് എക്സിക്യൂട്ടീവ് വിളിക്കുന്നത്. സിപിഐ എക്സിക്യൂട്ടീവ് 27 ന് ആലപ്പുഴയിൽ നടക്കും. ഡി രാജ എം.എ ബേബിയെ കാണും. അടുത്ത കാബിനറ്റ്…

Read More

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്‌ഥാനത്ത് മഴയുടെ ശക്തി കുറയും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. മഴയുടെ ശക്തി കുറയും.രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 6 ജില്ലകൾക്ക് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് മഴ തുടരും. കേരള…

Read More

കേരളവും പിഎം ശ്രീയില്‍ ഒപ്പിട്ടു; സിപിഐ കടുത്ത അതൃപ്തിയില്‍; മുന്നണി മര്യാദ ലംഘിച്ചെന്ന് ആരോപണം

സിപിഐയുടെ എതിര്‍പ്പുകള്‍ വെറും പാഴ്വാക്കായി. മുന്നണിയില്‍ നാണംകെട്ട് എല്‍ഡിഎഫിലെ രണ്ടാം കക്ഷി. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാനുള്ള നീക്കം ഉപേക്ഷിക്കമെന്ന ആവശ്യം സിപിഐ മുന്നണിയില്‍ ഉന്നയിക്കുന്നതിന് മുന്‍പ് കേരള സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പുവെക്കുകയായിരുന്നു. പിഎം ശ്രീ പദ്ധതിയിലൂടെ ബിജെപി – സംഘപരിവാര്‍ അജണ്ടകള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്നായിരുന്നു നേരത്തെ സിപിഐഎമ്മും മറ്റു ഇടതുപാര്‍ട്ടികളും വാദിച്ചിരുന്നത്. എന്നാല്‍, 1500 കോടി രൂപ ലഭിക്കുന്ന പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ തീരുമാനിച്ച വിവരം രണ്ടുദിവസം മുന്‍പാണ് വിദ്യാഭ്യാസ മന്ത്രി…

Read More

പി എം ശ്രീ, CPI ഇടതുമുന്നണിയിൽ നിന്ന് പുറത്തുവരണം, സംയുക്ത സമരത്തിന് AlYFനെ സ്വാഗതം ചെയ്യുന്നു: യൂത്ത് കോൺഗ്രസ്

പി എം ശ്രീ വിഷയം, സിപിഐ ഇടതുമുന്നണിയിൽ നിന്ന് പുറത്തുവരണമെന്ന് യൂത്ത് കോൺഗ്രസ്. ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാരായി കേരളത്തിലെ സർക്കാർ മാറിയെന്ന് ഒ ജെ ജനീഷ്. സംയുക്ത സമരത്തിന് AlYF നെ യൂത്ത് കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. കാവിവൽക്കരണത്തിലേക്ക് കൈപിടിച്ച് നടത്തുന്ന പദ്ധതിയാണ് പി എം ശ്രീ. ഇതിൽ ഒപ്പുവെച്ചതിന് പിറകിലെ രാഷ്ട്രീയ ലക്ഷ്യം എന്തെന്ന് ഗവൺമെന്റ് വ്യക്തമാക്കണം. എന്തടിസ്ഥാനത്തിലാണ് നിലപാടിൽ നിന്നും പിറകോട്ട് പോയതെന്ന് സർക്കാർ വ്യക്തമാക്കണം. NEP എന്നത് നാഗ്പൂർ എജുക്കേഷൻ പോളിസി. സംഘപരിവാറിന്…

Read More

ലയണല്‍ മെസി ഇന്‍ര്‍മയാമിയില്‍ തുടരും;2028 വരെ കരാര്‍ നീട്ടി താരം

ലോക കപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍മെസി അമേരിക്കയിലെ പ്രധാന ക്ലബ്ബ് ആയ ഇന്റര്‍മിയാമിയുമായുള്ള കരാര്‍ നീട്ടി. 2028 ഡിസംബര്‍ വരെ കരാര്‍ നീട്ടിക്കൊണ്ട് താരം പുതിയ ഉടമ്പടി ഔദ്യോഗികമായി ഒപ്പുവച്ചു. മേജര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റിലാണ് മെസി വര്‍ഷങ്ങളായി കളിച്ചുവരുന്നത്. കരാര്‍ നീട്ടുന്ന കാര്യം കഴിഞ്ഞ ആഴ്ച വാക്കാല്‍ ലയണല്‍ മെസി സമ്മതിച്ചിരുന്നു. ഇതോടെ അര്‍ജന്റീനിയന്‍ ഇതിഹാസത്തെ മൂന്ന് വര്‍ഷത്തേക്ക് കൂടി യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് നഷ്ടമാകും. 2023 ജൂലൈയിലാണ് മെസി ഇന്റര്‍ മിയാമിയില്‍ എത്തുന്നത്. ക്ലബ്ബിലെത്തിയതിന്…

Read More

ആനക്കൊമ്പ് കൈവശം വച്ചെന്ന കേസ്: ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ആനക്കൊമ്പ് കൈവശംവെച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിന് തിരിച്ചടി. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പ് പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2011 ഡിസംബര്‍ 21 ന് ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് 2015ല്‍ ആനക്കൊമ്പുകള്‍ ഡിക്‌ളയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയായിരുന്നു. 2016 ജനുവരി 16ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആനക്കൊമ്പിന്റെ…

Read More

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ സ്വര്‍ണം തനിക്ക് വിറ്റെന്ന് ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധന്റെ മൊഴി

ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം വിറ്റെന്ന് കണ്ടെത്തല്‍. പോറ്റി തനിക്ക് സ്വര്‍ണം വിറ്റെന്ന് കര്‍ണാടക ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധന്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി. അതേസമയം പോറ്റിയുമായി തെളിവെടുപ്പിന് എസ്‌ഐടി ഇന്ന് ബംഗളൂരുവിലേക്ക് തിരിച്ചു. ശബരിമലയിലെ ദ്വാരപാലകപാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റെന്ന നിര്‍ണായക കണ്ടെത്തലാണ് എസ്‌ഐടിക്ക് ലഭിച്ചത്. ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം വിപണി വിലയ്ക്ക് വിറ്റത്. സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ ബാക്കി വന്ന ഈ…

Read More

പി എം ശ്രീ: സിപിഐ മന്ത്രിമാര്‍ രാജിയിലേക്ക്? മന്ത്രിമാരെ പിന്‍വലിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നു

പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ട സര്‍ക്കാര്‍ നിലപാടിനെതിരായി കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഐ നീക്കം. മന്ത്രിമാരെ പിന്‍വലിക്കണമെന്ന ആവശ്യം നേതൃതലത്തില്‍ ശക്തമായി നിലനില്‍ക്കുകയാണ്. മന്ത്രിമാരെ രാജിവപ്പിച്ച ശേഷം പുറത്തുനിന്ന് പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷത്തിനും മന്ത്രിമാരെ പിന്‍വലിച്ച് പ്രതിഷേധം രേഖപ്പെടുത്തണമെന്നാണ് അഭിപ്രായം. സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ സിപിഐക്കകത്തും പുറത്തും നേതാക്കള്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. സിപിഐ സെക്രട്ടേറിയറ്റിലെ 9 അംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും മന്ത്രിമാരെ പിന്‍വലിക്കണമെന്നാണ് നിലപാട്. സിപിഐ…

Read More

പിഎം ശ്രീ: ‘സിപിഐഎമ്മിന് സിപിഐയേക്കാള്‍ വലുതാണ് ബിജെപി എന്ന് തെളിയിക്കുന്ന സംഭവം’; വി ഡി സതീശന്‍

കേരളം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സിപിഐഎമ്മിന് ഇപ്പോള്‍ സിപിഐയേക്കാള്‍ വലുതാണ് ബിജെപി എന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും സിപിഐഎം – ബിജെപി ബാന്ധവത്തെ പറ്റിയുള്ള നിരവധിയായ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഈ നിലപാടെന്നും അദ്ദേഹം പറഞ്ഞു. നാണക്കേട് സഹിച്ച് മുന്നണിയില്‍ തുടരണോ എന്ന് സിപിഐ തീരുമാനിക്കട്ടെയെന്നും വി.ഡി സതീശന്‍ പറഞ്ഞു. കേന്ദ്ര കമ്മിറ്റിയുടെ നിലപാടിനെതിരായിട്ടാണ് സിപിഐഎം ഭരിക്കുന്ന സംസ്ഥാനത്തെ മന്ത്രിസഭ പിഎം ശ്രീ പദ്ധതിയില്‍ ഇങ്ങനെ ഒരു നിലപാട്…

Read More